Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അയ്യപ്പസംഗമത്തിന്റെ സ്‌പോണ്‍സറാകാനും പോറ്റി ശ്രമിച്ചു;’സ്‌പോണ്‍സര്‍ കോഓര്‍ഡിനേറ്റര്‍’ ആയി നിശ്ചയിച്ചിരുന്നു

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Feb 14, 2026, 04:07 pm IST
in Kerala

പത്തനംതിട്ട: ഇടത് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തി നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ സ്‌പോണ്‍സറാകാന്‍ സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചു. ഗോവര്‍ദ്ധന്‍ അടക്കമുള്ളവരെ സ്‌പോണ്‍സര്‍മാരാക്കാന്‍ പോറ്റി സ്വാധീനിച്ചതായും അറിയുന്നു. ‘സ്‌പോണ്‍സര്‍ കോഓര്‍ഡിനേറ്റര്‍’ ആയി പോറ്റിയെ നിശ്ചയിച്ചിരുന്നു. ഇക്കാര്യം ദേവസ്വം മന്ത്രി വി.എന്‍. വാസവനും അറിഞ്ഞു. സംഗമത്തിന്റെ മുഴുവന്‍ ചെലവും വഹിക്കുന്നത് താനാണെന്ന് പോറ്റി തന്നെ പലരോടും പറഞ്ഞിരുന്നു. ഇതിനായി ചെന്നൈയില്‍ മൂന്ന് ദിവസം പോറ്റി തങ്ങി.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തുമായി ഉണ്ടായ ഭിന്നതയാണ് സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്നും പോറ്റി പിന്‍മാറാന്‍ കാരണം. ദ്വാരപാലക പാളികള്‍ വീണ്ടും സ്വര്‍ണം പൂശാനായി തന്റെ കൈവശം തന്നുവിടണമെന്ന് പോറ്റി പ്രശാന്തിനോട് ആവശ്യപ്പെട്ടു. ഇതിനെ ദേവസ്വം ബോര്‍ഡിലെ രണ്ട് അംഗങ്ങളും പിന്തുണച്ചു. തിരുവാഭരണ കമ്മീഷണര്‍ ആയ മുരാരി ബാബുവും പോറ്റിയുടെ കൈവശം പാളികള്‍ കൊടുത്ത് വിടാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അനുകൂലമായിരുന്നില്ല. അതിനാല്‍ പോറ്റിയുടെ ആവശ്യം നടന്നില്ല. ശബരിമലയില്‍ ഓണം പൂജകള്‍ക്ക് ശേഷം സപ്തംബര്‍ 7 ന് നടയടച്ചു കഴിഞ്ഞാണ് ദ്വാരപാലക പാളികള്‍ ശ്രീകോവില്‍ ചുവരുകളില്‍ നിന്നിളക്കി വീണ്ടും സ്വര്‍ണം പൂശാന്‍ ചെന്നൈയ്‌ക്ക് കൊണ്ടുപോയത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ നേതൃത്വത്തില്‍ പോലീസ് സുരക്ഷയിലാണ് പാളികള്‍ ചെന്നൈയില്‍ എത്തിച്ചത്.

പാളികള്‍ കൊണ്ടുപോകാന്‍ സാധിക്കാത്തതില്‍ ക്ഷുഭിതനായ പോറ്റി ‘സ്‌പോണ്‍സര്‍ കോഓര്‍ഡിനേറ്റര്‍’ സ്ഥാനത്ത് നിന്ന് പിന്മാറി. ഇതോടെ ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷകളും അസ്ഥാനത്തായി. ദ്വാരപാലക പാളികള്‍ സ്‌പെഷല്‍ കമ്മീഷണര്‍ അറിയാതെ ശബരിമലയില്‍ നിന്നും കടത്തിയത് വിവാദമായതോടെയാണ് താന്‍ സംഭാവന ചെയ്ത പീഠങ്ങള്‍ കാണാനില്ലെന്ന വെളിപ്പെടുത്തലുമായി പോറ്റി രംഗത്തെത്തിയത്. പക്ഷേ അത് പോറ്റിക്ക് തന്നെ പിന്നീട് വിനയായി.

Tags: SABARIMALAGlobal Ayyappa SangamamUnnikrishnan Potty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.