Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 08:27 pm IST
in Entertainment

 

 

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”. സ്വയംഭൂവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചയാണ് ഈ ടീസർ നൽകുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചന നൽകുന്ന ടീസർ, ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന കാൻവാസും കാണിച്ചു തരുന്നുണ്ട്.

 

ശിവൻ ശ്രീരാമന് സമ്മാനിച്ച ദിവ്യ രാജദണ്ഡമായ ചെങ്കോലിന്റെ പുരാണവുമായി ചേർന്നാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. നാടുകടത്തപ്പെടുന്ന ചെങ്കോലിനു വേണ്ടി യുദ്ധങ്ങൾ നടക്കുന്നു. എങ്കിലും അത് സ്വന്തമാക്കാൻ ആർക്കും കഴിയുന്നില്ല. ഈ നിർണായക ഘട്ടത്തിൽ, ശക്തിയെ മാത്രമല്ല, അചഞ്ചലമായ ധീരതയെയും ആശ്രയിക്കുന്ന നിർഭയനായ ഒരു യോദ്ധാവായി ചിത്രത്തിലെ നായകൻ ഉയർന്നുവരുന്നു. ധർമ്മത്തിൻറെ പുനരുത്ഥാനത്തിനായുള്ള യുദ്ധം അദ്ദേഹത്തിൻറെ വിധിയായി മാറുന്നു.

 

ചെങ്കോലിന്റെ പുരാതന ഉത്ഭവം പര്യവേക്ഷണം ചെയ്തുകൊണ്ട്, ചരിത്രത്തിന്റെ അത്ര അറിയപ്പെടാത്ത ഒരു അധ്യായം ആണ് സംവിധായകൻ ഈ ചിത്രത്തിലൂടെ പര്യവേക്ഷണം ചെയ്യുന്നത്. ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തിൽ ഒരു ആകർഷകമായ ഇതിഹാസ യുദ്ധകഥയാണ് അദ്ദേഹം ഒരുക്കുന്നത്. നിഖിൽ സിദ്ധാർത്ഥ തന്റെ ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. നീണ്ട മുടി, ചുരുണ്ട മീശ, പരുക്കൻ താടി, കടഞ്ഞെടുത്ത പോലത്തെ ശരീരം എന്നിവയുമായി ഒരു ഇതിഹാസ യോദ്ധാവിന്റെ രൂപത്തിലാണ് അദ്ദേഹം ഇതിലെത്തുന്നത്. അദ്ദേഹത്തിന്റെ ഗംഭീര ആക്ഷൻ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ടീസർ സൂചിപ്പിക്കുന്നു.

 

 

മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. ഇവർ രണ്ടു പേരും, സുബ്ബരാജു, സുനിൽ തുടങ്ങിയ താരങ്ങളും ടീസറിന്റെ ഭാഗമാണ്. ഹൈദരാബാദിലെ പ്രസാദ് പി. സി. എക്സ് തിയേറ്ററിൽ 3ഡി ഫോർമാറ്റിൽ ആദ്യമായി പ്രദർശിപ്പിച്ച ടീസർ, കാണികളെ വിസ്മയിപ്പിക്കുന്ന നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. രവി ബസ്‌റൂർ ഒരുക്കിയ സംഗീതവും, സെന്തിൽ കുമാറിന്റെ ദൃശ്യങ്ങളും, ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്‌സും ടീസറിന്റെ മികവ് ഉയർത്തുന്നുണ്ട്.

 

വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാൻവാസിൽ, പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമ്മർ റിലീസായി ചിത്രം എത്തുമെന്നാണ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും വൈകാതെ പുറത്തു വിടും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

 

 

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷൻ – കിങ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ – രാമജോഗയ്യ ശാസ്ത്രി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.

Tags: Telugu MovieKrishnamachariNikhil bharath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

Entertainment

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ പുത്തൻ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3

പുതിയ വാര്‍ത്തകള്‍

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.