Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംഘത്തിന്റെ ലക്ഷ്യം രാഷ്‌ട്രത്തിന്റെ പരമ വൈഭവം; ഒരു നിരോധനത്തിലും സംഘപ്രവര്‍ത്തനം മുടങ്ങിയില്ല: ഡോ. കൃഷ്ണ ഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 03:30 pm IST
inIndia, Parivar

ഗോരഖ്പൂര്‍(യുപി): സമാജത്തെ സംഘടിപ്പിക്കുകയും അതുവഴി രാഷ്‌ട്രത്തെ പരമവൈഭവത്തിലേക്ക് നയിക്കുകയുമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ഗണിതം, സംഗീതം, വിദ്യാഭ്യാസം, കുടുംബമൂല്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ലോകത്തിന് മികച്ച പാത കാണിച്ചുകൊടുത്ത രാജ്യമാണ് ഭാരതം. എന്നിട്ടും നമ്മള്‍ ആയിരം വര്‍ഷത്തോളം അടിമത്തം അനുഭവിക്കേണ്ടിവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘശതാബ്ദിയുടെ ഭാഗമായി സിദ്ധാര്‍ത്ഥ് നഗറില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണഗോപാല്‍.

സംഘടിത സമൂഹത്തിന് മാത്രമേ ഒരു രാഷ്‌ട്രത്തെ ശക്തമാക്കാന്‍ കഴിയൂ എന്ന ഉറച്ച ബോധ്യത്തിലാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ ആര്‍എസ്എസ് സ്ഥാപിച്ചത്. അലസത, അസംഘടിതാവസ്ഥ, പരസ്പരമുള്ള വിവേചനം, അനൈക്യം എന്നിവായാണ് സമൂഹത്തിന്റെ ദുര്‍ബലാവസ്ഥയുടെ പ്രാഥമിക കാരണങ്ങളെന്ന് അദ്ദേഹം കണ്ടെത്തി. ജാതി, ഭാഷ, വര്‍ഗ വ്യത്യാസങ്ങള്‍ ഇല്ലാതാക്കി സമൂഹത്തെ ഒന്നിപ്പിക്കുന്നതിനായി ശാഖയിലൂടെ വ്യക്തിനിര്‍മാണമെന്ന മഹത്തായ ദൗത്യത്തിന് ഡോക്ടര്‍ജി തുടക്കമിട്ടു. രാഷ്‌ട്രീയ അധികാരമല്ല, സമൂഹത്തെ രാഷ്‌ട്രാനുകൂലമായി സംഘടിപ്പിക്കുകയാണ് സംഘം ലക്ഷ്യമിട്ടത്, സഹസര്‍കാര്യവാഹ് പറഞ്ഞു.

സംഘത്തിന്റെ സ്വാധീനത്തെ ഭയന്നവര്‍ അതിന് പലതവണ നിരോധിച്ചു. 1948ല്‍ ഗാന്ധിവധമാരോപിച്ച് നിരോധിച്ചു, സത്യം തെളിഞ്ഞതോടെ പിന്‍വലിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രണ്ടാമത്തെ നിരോധനം ഏര്‍പ്പെടുത്തി, സ്വയംസേവകര്‍ അപ്പോഴും സേവാനിരതരായിരുന്നു. അയോദ്ധ്യയിലെ ബാബറിക്കെട്ടിടം പൊളിച്ചുമാറ്റിയതിന്റെ പേര് പറഞ്ഞും നിരോധിച്ചു. അതും പിന്‍വലിച്ചു. ഒരു നിരോധനത്തിലും സംഘപ്രവര്‍ത്തനം മുടങ്ങിയില്ല.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ഒരു വിവേചനവുമില്ലാതെ സ്വയംസേവകര്‍ ഇടപഴകി. അത് സമൂഹത്തിന് പ്രേരണയായി. തൊട്ടുകൂടായ്‌മ, ജാതീയത തുടങ്ങിയ തിന്മകളെ ഇല്ലാതാക്കാന്‍ സംഘം നിരന്തരം പ്രവര്‍ത്തിച്ചു. സംസ്‌കാരസമ്പന്നരായ ഒരു തലമുറയെ കെട്ടിപ്പടുക്കുന്നതിനാണ് വിദ്യാഭാരതി സ്ഥാപിതമായത്. ഇന്ന് ഏകദേശം 3.5 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ വിദ്യാഭാരതി സ്‌കൂളുകളില്‍ പഠിക്കുന്നു, ഏകദേശം 125,000 അധ്യാപകര്‍ പഠിപ്പിക്കുന്നു.

വേതനത്തിനോ പദവിക്കോ വേണ്ടിയല്ല സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കൃഷണഗോപാല്‍ പറഞ്ഞു. രാഷ്‌ട്രത്തോടുള്ള സേവാഭാവമാണ് പ്രേരണ. ആത്മാഭിമാനപൂരിതവും സംഘടിതവുമായ സദ്ഗുണശാലികളായ വ്യക്തികളെ സജ്ജരാക്കുകയാണ് സംഘം ചെയ്യുന്നത്. കുടുംബമൂല്യങ്ങളുടെ സംരക്ഷണം സംഘടിത സമാജത്തിന് അനിവാര്യമാണ്. കുടുംബത്തിനുള്ളില്‍ ആശയവിനിമയം പ്രോത്സാഹിപ്പിക്കണം. എല്ലവരും തുല്യരാണെന്ന ബോധം സമാജത്തിലുണരണം. പരിസ്ഥിതി സംരക്ഷിക്കുകയും സ്വദേശിയും പൗരബോധവും ശീലമാക്കുകയും വേണം. അത്തരത്തിലൊരു സംഘടിത സമൂഹം ഏത് വെല്ലുവിളികളെയും ചെറുത്തുതോല്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: RSSDr. Krishnagopalswayam sevak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.