Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനുഭൂതിയിലൂടെ മാത്രമേ സംഘത്തെ അറിയാനാകൂ: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 02:46 pm IST
inIndia, Parivar

ഹൈദരാബാദ്(തെലങ്കാന): ആര്‍എസ്എസിനെ അറിയാന്‍ സംഘമല്ലാതെ മറ്റൊരു വഴിയില്ലെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന്റെ ഭാഗമായി അനുഭവം നേടുമ്പോഴാണ് ഒരാള്‍ക്ക് ആര്‍എസ്എസിനെ അറിയാന്‍ കഴിയുക. നൂറ്റാണ്ട് പിന്നിടുന്ന സംഘടനകള്‍ അത് ആഘോഷമാക്കുമ്പോള്‍ സ്വയംസേവകര്‍ ആ രീതിയിലല്ല ചിന്തിച്ചത്. മറിച്ച് നിത്യവും ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിനിര്‍മാണം കൂടുതല്‍ ദൃഢനിശ്ചയത്തോടെ തുടരുകയും അതിലൂടെ രാഷ്‌ട്രനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂട്ടുകയുമാണ് അവര്‍ ശതാബ്ദിയുടെ ഭാഗമായി ഏറ്റെടുത്തത്, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി, ഭാഗ്യനഗറില്‍ സംഘടിപ്പിച്ച ‘100 വര്‍ഷത്തെ സംഘയാത്ര – പുതിയ ചക്രവാളങ്ങള്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സംഘത്തിന് സമാനമായി മറ്റൊരു പ്രവര്‍ത്തനമില്ല. താരതമ്യം കൊണ്ട് സംഘത്തെ അടയാളപ്പെടുത്താനുമാവില്ല. ഉപരിപ്ലവമായ മനസ്സിലാക്കലുകളില്‍ ഏറിയകൂറും തെറ്റിദ്ധാരണകളാവും ഉണ്ടാവുക. വ്യക്തിനിര്‍മാണത്തിലൂടെ വൈഭവശാലിയായ രാഷ്‌ട്രത്തിന്റെ നിര്‍മാണം എന്നതാണ് സംഘപ്രവര്‍ത്തനത്തിന്റെ പ്രാഥമിക തത്വം. സംഘം ഇതില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വളരെ സമയമെടുക്കുന്നതും കേന്ദ്രീകൃതമായ ഒരു പ്രക്രിയയുമാണ്.

സ്വയംസേവകര്‍ രാജ്യത്തുടനീളം 1,30,000ത്തിലധികം ചെറുതും വലുതുമായ സേവന കേന്ദ്രങ്ങള്‍ സമൂഹത്തിന്റെ പിന്തുണയോടെ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘം ഒരു സേവന സംഘടനയല്ല. സൈന്യത്തിന് സമാനമായ അച്ചടക്കത്തോടെയാണ് സ്വയംസേവകര്‍ പഥസഞ്ചലനം നടത്തുന്നത്, എന്നാല്‍ സംഘം ഒരു അര്‍ദ്ധസൈനിക സംഘടനയല്ല. ശാഖകളില്‍ ദണ്ഡ പരിശീലിക്കാറുണ്ട്, എന്നാല്‍ അത് ഒരു അഖാഡയല്ല. ഗണഗീതങ്ങളും വ്യക്തിഗീതങ്ങളും ഘോഷ് വാദനവും സംഘത്തിലുണ്ട്. എന്നാല്‍ ഒരു സംഗീത സംഘടനയല്ല. അത്തരം പുറംകാഴ്ചകള്‍കൊണ്ട് സംഘത്തെ മനസിലാക്കാനാവില്ല, മോഹന്‍ ഭാഗവത് പറഞ്ഞു.

കലയും സാഹിത്യവും മുതല്‍ രാഷ്‌ട്രീയം വരെയുള്ള നിരവധി മേഖലകളില്‍ സ്വയംസേവകര്‍ വ്യാപൃതരാണ്. എല്ലാ മേഖലകളിലും അവരുടെ സാന്നിധ്യവുമുണ്ട്. ചിലര്‍ സ്വതന്ത്രമായി ആ മേഖലകളില്‍ സംഘടനകള്‍ സൃഷ്ടിക്കുന്നു. മറ്റ് ചിലര്‍ പരമ്പരാഗതമായി നടന്നുപോന്നിരുന്നവയില്‍ ചേര്‍ന്ന് അതിനെ നയിക്കുന്നു. സംഘം നേരിട്ടോ അല്ലാതെയോ അവരെയാരെയും നിയന്ത്രിക്കുന്നില്ല. സംഘാദര്‍ശത്തിലൂന്നിയാണ് സ്വയംസേവകര്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്. എന്നാല്‍ അതിലൂടെയും സംഘത്തെ അറിയാന്‍ കഴിയില്ല. സംഘ പ്രവര്‍ത്തനം സൗഹൃദത്തിന്റെയും വാത്സല്യത്തിന്റെയും ആധാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏതാനും ചില സംഘടനകളുടെയോ വ്യക്തികളുടെയോ ഉത്തരവാദിത്തമാണ് രാഷ്‌ട്രത്തിന്റെ വികസനം എന്നാണ് പലരും കരുതുന്നത്. ഈ മനോഭാവം മാറ്റി, സമൂഹത്തെ സ്വയം ഉയരാന്‍ പ്രചോദിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. സമൂഹം തന്നെയാണ് ഇക്കാര്യങ്ങളുടെയെല്ലാം യജമാനന്‍. ഐക്യവും ഗുണപരമായ പുരോഗതിയും സമൂഹത്തില്‍ വന്നില്ലെങ്കില്‍, രാജ്യം മുന്നേറില്ല. അതിന് സമൂഹം പഞ്ചപരിവര്‍ത്തനം ഏറ്റെടുക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു.

Tags: RSSmohan bhagavath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.