Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നരവനെ എന്ന മാന്യനായ മുന്‍ കരസേനാമേധാവിയെ രാഹുല്‍ ഗാന്ധി അപമാനിക്കുന്നു; രാജ്നാഥ് സിങ്ങിനെ കളങ്കിതനാക്കാന്‍ രാഹുലിന്റെ വൃഥാവ്യായാമം

ആരാണ് എം.എം. നരവനെ? മുൻ കരസേന മേധാവിയായിരുന്നു ജനറൽ എം എം നരവനെ. ജനറല്‍ ബിപിന്‍ റാവത്ത് 2019 ഡിസംബറില്‍ കരസേനാമേധാവിയായി വിരമിച്ചപ്പോഴാണ് നാല് സ്റ്റാറുള്ള ഉദ്യോഗസ്ഥനായ എം.എം. നരവനെ ആ സ്ഥാനം ഏറ്റെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2026, 10:01 pm IST
inIndia, Defence
മുന്‍ കരസേനാമേധാവി എം.എം. നരവനെ (വലത്തേയറ്റം)

മുന്‍ കരസേനാമേധാവി എം.എം. നരവനെ (വലത്തേയറ്റം)

ന്യൂദല്‍ഹി: ആരാണ് എം.എം. നരവനെ? മുൻ കരസേന മേധാവിയായിരുന്നു ജനറൽ എം എം നരവനെ. ജനറല്‍ ബിപിന്‍ റാവത്ത് 2019 ഡിസംബറില്‍ കരസേനാമേധാവിയായി വിരമിച്ചപ്പോഴാണ് നാല് സ്റ്റാറുള്ള ഉദ്യോഗസ്ഥനായ എം.എം. നരവനെ ആ സ്ഥാനം ഏറ്റെടുത്തത്.

2022 ഏപ്രിലില്‍ ആണ് നരവനെ സൈന്യത്തില്‍ നിന്നും വിരമിക്കുന്നത്. യാതൊരു വിവാദവുമില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെയാണ് സാധാരണയായി കരസേന മേധാവിയായി നിയമിക്കുക പതിവ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനായിരുന്നു മുന്‍ കരസേനാമേധാവി എം.എം. നരവനെ.

ആത്മകഥ പെന്‍ഗ്വിന്‍ ബുക്സിന് നല‍്കിയതില്‍ നരവനെ ദുഖിക്കുന്നുണ്ടാകണം

ചൈനയുമായുള്ള ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞ ഒരു ചെറിയ പരാമര്‍ശത്തില്‍ കയറിപ്പിടിച്ചാണ് കാരവന്‍ മാസിക അദ്ദേഹത്തെ രാജ് നാഥ് സിങ്ങിനെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനാക്കി മാറ്റിയിരിക്കുന്നത് എന്നോര്‍ക്കണം. ഒരിയ്‌ക്കലും കേന്ദ്രസര്‍ക്കാരിന് എതിരല്ലാത്ത, ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന, കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജീവന്‍പണയം വെച്ച് ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള, അച്ചടക്കമുള്ള ഒരു ഉദ്യോഗസ്ഥനെയാണ് രാഹുല്‍ ഗാന്ധി ഈ ലേഖനത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയുടെ പ്രതിരോധമന്ത്രിയെ വിമര്‍ശിക്കുന്ന സൈനികമേധാവി എന്ന പ്രതിച്ഛായ നല്‍കാന്‍ ശ്രമിക്കുന്നത്. നരവനെ പോലും ഇപ്പോള്‍ ഈ ആത്മകഥ രചിക്കാന്‍ പെന്‍ഗ്വിന്‍ ബുക്സിന് അനുമതി നല്‍കിയതില്‍ ദുഖിക്കുന്നുണ്ടാവണം.

ഗാന്ധി കുടുംബം ഇത്രയ്‌ക്ക് അധപതിച്ചോ?

പ്രിയങ്ക പറയുന്നത് ഈ പുസ്തകത്തിലെ ഒരു വരിയെയാണ് മോദി സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്നാണ്. വാസ്തവത്തില്‍ നരവനെയുടെ വരിയ്‌ക്ക് ഇല്ലാത്ത അര്‍ത്ഥം നല്‍കി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് കാരവനിലെ ലേഖനവും കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇന്ത്യയിലെ കരസേനമേധാവി ആയിരുന്ന ഉദ്യോഗസ്ഥന്‍, മൂന്ന് സേനകളുടെയും തലവനായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുടെ കഴിവിനെ സംശയിച്ചു എന്ന രീതിയിലാണ് ഇവരുടെ വ്യാഖ്യാനം. അത് അനുവദിക്കാനാവില്ല. സ്വന്തം രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ഉദ്ദേശിക്കാത്ത അര്‍ത്ഥം ഒരു മുന്‍ കരസേനമേധാവിയുടെ മേല്‍ കെട്ടിവെയ്‌ക്കുന്ന രീതിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അധപതിച്ചുവല്ലോ എന്ന് ഓര്‍ത്ത് ഇന്ത്യയിലെ മുന്‍ ഉന്നത സൈനികോദ്യോഗസ്ഥര്‍ ദുഖിക്കുന്നുണ്ടാകണം.

നരവനെ മറ്റൊരു ലക്ഷ്യത്തോടെയാണ് ഈ ആത്മകഥ രചിച്ചത്. നേതൃഗുണം, മാനേജ് മെ‍ന്‍റ് എന്നീ കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് അടുത്ത തലമുറയ്‌ക്ക് പറഞ്ഞുകൊടുക്കാനാണ് അദ്ദേഹം ഈ പുസ്തകം രചിച്ചത്. സൈനികശക്തിയെ ദേശീയാധികാരത്തിന്റെ ഫലപ്രദമായ ശക്തിയാക്കി മാറ്റാന്‍ എന്തെല്ലാം ചെയ്യണമെന്നും അദ്ദേഹം ഈ ആത്മകഥയിലൂടെ പറഞ്ഞുതരാന്‍ ഉദ്ദേശിക്കുന്നു. പ്രതികൂല കാലാവസ്ഥയെ മറികടക്കാന്‍ കരുത്തും മനസാന്നിധ്യവും വേണമെന്നും ഇദ്ദേഹം പറഞ്ഞുതരാന്‍ ശ്രമിക്കുന്നു. പക്ഷെ ഈ പുസ്തകം 2024ല്‍ പ്രസിദ്ധീകരിക്കാന്‍ പെന്‍ഗ്വിന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും സൈനികമേധാവിയുടെ ആത്മകഥയായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയതിന് ശേഷം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് നിര്‍ദേശിക്കപ്പെടുകയായിരുന്നു. അതിനാല്‍ പുസ്തകം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. “ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി” എന്നാണ് ഈ ആത്മകഥയുടെ പേര്.

നരവനെയുടെ ജീവിതം
ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥന്റെ മകനായാണ് ജനിച്ചത്. പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠിച്ചു.പിന്നീട് ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പഠിച്ചു. ഡിഫന്‍സ് സ്റ്റഡീസില്‍ എംഫില്‍ എടുത്തു.

1980 ജൂണില്‍ സിഖ് ലൈറ്റ് ഇന്‍ഫാന്‍ട്രിയുടെ ഏഴാം ബറ്റാലിയനില്‍ ചേര്‍ന്നു. ജമ്മു കശ്മീരിലെ രാഷ്‌ട്രീയ റൈഫിളില്‍ രണ്ടാം ബറ്റാലിയനില്‍ ഉദ്യോഗസ്ഥനായി. 106 ഇന്‍ഫന്‍ട്രി ബ്രിഗേഡിലും ജോലി ചെയ്തു. അസം റൈഫിള്‍സിനെയും നയിച്ചിട്ടുണ്ട്. കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരവാദത്തിനെതിരായ ദൗത്യങ്ങളില്‍ പങ്കാളിയായി. 2019 ഡിസംബറില്‍ ജനറല്‍ ബിപില്‍ റാവത്ത് വിരമിച്ചപ്പോള്‍ കരസേനയുടെ മേധാവിയായി.

Tags: Penguin booksformer chief of ArmyRahul GandhiDefenceLatest newsstaffMM NaravaneDefence Minister Rajnath Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.