തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഡി.കെ.മുരളിയെ നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ഹിയറിംഗിന് വിളിപ്പിക്കും. ഈ മാസം 23ന് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെടും. ഡി.കെ.മുരളിയെ കേട്ടശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെയും വിളിപ്പിക്കും.
പീഡന പരാതികള്‍ കണക്കിലെടുത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്നാണ് ഡി.കെ.മുരളി ആവശ്യപ്പെട്ടിരുന്നത്. നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നതിനാല്‍ സഭാ ചട്ട പ്രകാരം അയോഗ്യനാക്കണമെന്ന് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെ കൃത്യമായി ആവശ്യം പരാതിയില്‍ ഉന്നിയിക്കുന്നില്ലന്ന് പ്രിവിലേജസ് കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.















