കാസര്‍കോഡ്: പതിനെട്ട് വയസുളള മകളെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരം തുമിനാടാണ് സംഭവം.
മറിയം ജമൈല ആണ് കൊല്ലപ്പെട്ടത്. വീടിനുളളില്‍ വച്ചാണ് കൊലപാതകം നടന്നത്. പ്രതി ഉമര്‍ ഫാറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ പതിവായി ലഹരി മരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉമര്‍ ഫാറൂഖ് നേരത്തേ പ്രവാസിയായിരുന്നു.
പെണ്‍കുട്ടിക്ക് ഒന്നിലേറെ വെട്ടുകള്‍ ഏറ്റിട്ടുണ്ട്. വീടിനുളളില്‍ രക്തം തളം കെട്ടി കിടക്കുന്നുണ്ട്.
സ്വത്ത്, സ്വര്‍ണം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
















