Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ പിനാക റോക്കറ്റ് അസര്‍ബൈജാന്റെ ടി-72 ടാങ്കിനെ തകര്‍ത്തു, ഇന്ത്യന്‍ ആയുധത്തിന്റെ ആഗോളപ്രശസ്തി പരക്കുന്നു

അസര്‍ബൈജാനെ നേരിടാനാണ് ആര്‍മീനിയ ഇന്ത്യയില്‍ നിന്നും 2000 കോടി രൂപ ചെലവില്‍ പിനാക എന്ന നിരവധി ബാരലുകളുള്ള റോക്ക് വാങ്ങിയത്. 2025 ഡിസംബര്‍ ആറിന് ആര്‍മീനിയ-അസര്‍ബൈജാന്‍ അതില്‍ത്തിയില്‍ ആക്രമണത്തിന് എത്തിയതായിരുന്നു അസര്‍ബൈജാന്റെ ടി-72 എന്ന ടാങ്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2026, 10:07 pm IST
inIndia, World, Defence
പിനാകയുടെ അടിയേറ്റ് തകര്‍ന്ന് അസര്‍ബൈജാന്‍റെ ടി-72 ടാങ്ക് (ഇടത്ത്) ഇന്ത്യയുടെ മള്‍ട്ടി ബാരലോട് കൂടിയ പിനാക റോക്കറ്റ് സംവിധാനം (വലത്ത്)

പിനാകയുടെ അടിയേറ്റ് തകര്‍ന്ന് അസര്‍ബൈജാന്‍റെ ടി-72 ടാങ്ക് (ഇടത്ത്) ഇന്ത്യയുടെ മള്‍ട്ടി ബാരലോട് കൂടിയ പിനാക റോക്കറ്റ് സംവിധാനം (വലത്ത്)

ന്യൂദല്‍ഹി: അസര്‍ബൈജാനെ നേരിടാനാണ് ആര്‍മീനിയ ഇന്ത്യയില്‍ നിന്നും 2000 കോടി രൂപ ചെലവില്‍ പിനാക എന്ന നിരവധി ബാരലുകളുള്ള റോക്ക് വാങ്ങിയത്. 2025 ഡിസംബര്‍ ആറിന് ആര്‍മീനിയ-അസര്‍ബൈജാന്‍ അതില്‍ത്തിയില്‍ ആക്രമണത്തിന് എത്തിയതായിരുന്നു അസര്‍ബൈജാന്റെ ടി-72 എന്ന ടാങ്ക്. ഈ റഷ്യന്‍ നിര്‍മ്മിത ടാങ്ക് ആര്‍മീനിയയെ ലക്ഷ്യമാക്കി വെടിവെയ്‌ക്കാന്‍ തുടങ്ങി. അടുത്ത നിമിഷം കണ്ടത് ഒരു അറബിക്കഥയിലെന്നോണമുള്ള സംഭവമാണ്. റഷ്യ നിര്‍മ്മിച്ച ഉരുക്ക് ടാങ്കായ ടി-72 കത്തിക്കരിഞ്ഞ് നിലംപരിശായി. ഒറ്റയടിക്ക് 12 റോക്കറ്റുകളാണ് ഇതില്‍ നിന്നും മൂളിപ്പറക്കുക. ശത്രു തിരിച്ചാക്രമിക്കുന്നതിനെപ്പറ്റി ചിന്തിക്കും മുന്‍പ് ലക്ഷ്യസ്ഥാനം തകര്‍ന്നിരിക്കും. അതാണ് പിനാകയെ വ്യത്യസ്തമാക്കുന്നത്.

ഒരു ഷെല്ലാക്രമണത്തിനും കുലുക്കാന്‍ കഴിയാത്തത്രയും ശക്തമാണ് ടി-72 ടാങ്കിന്റെ ബോഡി എന്നിരിക്കെ എന്താണ് ആ ടാങ്കിനെ വെറും കരിക്കട്ടയാക്കി മാറ്റിയത്? മറ്റൊന്നുമല്ല, ഇന്ത്യയുടെ പിനാക റോക്കറ്റായിരുന്നു ടി-72 ടാങ്കിന്റെ അന്തകനായി മാറിയത്. ആര്‍മീനിയ 2022ലാണ് ഇന്ത്യയില്‍ നിന്നും പിനാക റോക്കറ്റ് വാങ്ങിയത്. അത് 2024ല്‍ ഇന്ത്യ കൈമാറുകയും ചെയ്തു. പിനാകയില്‍ നിന്നും തൊടുത്ത റോക്കറ്റ് ടി-72 ടാങ്കിനെ തകര്‍ത്തുവെന്ന വാര്‍ത്ത പരന്നതോടെ ലോകമെങ്ങുമുള്ള പ്രതിരോധമന്ത്രാലയങ്ങളില്‍ ഇന്ത്യയുടെ ആയുധം ചര്‍ച്ചയായി. ഒരു വിദേശരാജ്യത്തിന്റെ മണ്ണില്‍ ഇന്ത്യയുടെ ആയുധം ഉപയോഗിച്ചു എന്ന് മാത്രമല്ല, കിറുകൃത്യതയോടെ അത് റഷ്യയുടെ കരുത്തുറ്റ ടാങ്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി-72നെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു. ഇതോടെ ആയുധക്കയറ്റുമതി ചെയ്യുന്ന ശക്തമായ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും സ്ഥാനം പിടിക്കുകയാണ്.

2020ലെ യുദ്ധത്തില്‍ തകര്‍ന്ന ആര്‍മീനിയ
അസര്‍ബൈജാന്‍-ആര്‍മീനിയ യുദ്ധം 1990 മുതല്‍ നടക്കുന്ന യുദ്ധമാണ്. പക്ഷെ 2020ല്‍ നടന്ന 44 ദിവസത്തെ യുദ്ധത്തില്‍ ആര്‍മീനിയയ്‌ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. കരാബാക് എന്ന പ്രദേശം മുഴുവനായി അസര്‍ ബൈജാന്‍ ആ യുദ്ധത്തില്‍ പിടിച്ചു. അന്ന് ആര്‍മീനിയ ആശ്രയിച്ചിരുന്നത് റഷ്യയുടെ യുദ്ധടാങ്കുകളെയാണ്. പക്ഷെ ഇസ്രയേലിന്റെയും തുര്‍ക്കിയുടെയും ഡ്രോണുകള്‍ ഉപയോഗിച്ചുള്ള അസര്‍ബൈജാന്റെ ആക്രമണത്തിന് മുന്‍പില്‍ ആര്‍മിനിയ ഉപയോഗിച്ച് റഷ്യന്‍ ടാങ്കുകള്‍ തകര്‍ന്നു. ഇതോടെയാണ് ആര്‍മീനിയ മെച്ചപ്പെട്ട ആയുധങ്ങള്‍ക്ക് മറ്റൊരു പങ്കാളിയെ തിരഞ്ഞുതുടങ്ങിയത്. ഒടുവില്‍ അവര്‍ ഇന്ത്യയെ കണ്ടെത്തുകയായിരുന്നു. 2022ല്‍ ആണ് ഇന്ത്യയുടെ പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് വിക്ഷേപണസംവിധാനം വാങ്ങാന്‍ തയ്യാറായത്. 1999ല്‍ പാകിസ്ഥാനെതിരായ കാര്‍ഗില്‍ യുദ്ധത്തില്‍ വിജയകരമായി ഇന്ത്യ പിനാക ഉപയോഗിച്ചിരുന്നു. ഇത് പിനാകയുടെ ഖ്യാതി ഇന്ത്യയ്‌ക്ക് പുറത്തേക്ക് പരത്തി.

ശക്തിയേറിയ മൂന്നാമത്തെ പിനാക എത്തി

തൊടുത്താല്‍ ഒരേ സമയം പല ബാരലുകളില്‍ നിന്നായി പിനാക റോക്കറ്റുകള്‍ കുതിയ്‌ക്കും. ആര്‍മീനിയയ്‌ക്ക് വിതരണം ചെയ്തത് 80 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി തകര്‍ക്കാന്‍ കഴിയുന്ന പിനാക റോക്കറ്റ് ആണ്. ഇപ്പോള്‍ ഇന്ത്യ 120 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യം തകര്‍ക്കുന്ന പിനാക വികസിപ്പിച്ചുകഴിഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെതിരെ ഫലപ്രദമായ ആക്രമണം നടത്തിയതോടെയാണ് പിനാക റോക്കറ്റ് പേരെടുത്തത്. ലോകരാഷ്ടങ്ങള്‍ ഇതോടെ പിനാകയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. പക്ഷെ അതിന് മുന്‍പേ ആര്‍മീനിയ ഇന്ത്യയുടെ പിനാക 2022ല്‍ തന്നെ വാങ്ങാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നു.

ഇതുവരെ ഇന്ത്യയ്‌ക്ക് രണ്ട് തരം പിനാക റോക്കറ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് 45 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുലക്ഷ്യം തകര്‍ക്കുമെങ്കില്‍ രണ്ടാമത്തേത് 90 കിലോമീറ്റര്‍ അകലെ വരെയുള്ള ശത്രുലക്ഷ്യം തകര്‍ക്കും. ഇപ്പോഴിതാ ഇതിന് മൂന്നാമത് കൂടുതല്‍ ശക്തമായ പതിപ്പ് എത്തിയിരിക്കുന്നു.. ഇപ്പോഴിതാ 120 കിലോമീറ്റര്‍ ദൂരെ വരെ ചെന്നെത്തി ശത്രുപാളയത്തെ തകര്‍ക്കുന്ന ദീര്‍ഘദൂര പിനാക റോക്കറ്റ് പരീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ.

പിനാക, ശിവഭഗവാന്റെ വില്ല്

പിനാക ശിവഭഗവാന്റെ വില്ലാണ്. ശക്തമായ ആയുധം. വന്യമായ സംഹാരശേഷി പുറത്തെടുക്കാന്‍ കഴിയുന്ന പിനാക വില്ല് കയ്യിലെടുത്തവന്‍ എന്നര്‍ത്ഥത്തില്‍ പിനാകപാണി എന്നും ശിവനെ വിളിക്കും. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പച്ചെടുത്ത പിനാക റോക്കറ്റ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് മൂന്ന് സ്വകാര്യ കമ്പനികളാണ്. ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം, സോളാര്‍ ഇന്‍ഡസ്ട്രീസ്, ലാഴ്സണ്‍ ആന്‍റ് ടൂബ്രോ എന്നീ കമ്പനികള്‍.

Tags: Russian T-72 tankRussian tankIndian weaponMBRL PinakaArmeniaDefenceLatest newsAzerbaijanPinaka rocket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.