തിരുവനന്തപുരം:പ്രതിമാസം ബില്ലിംഗ് ഉളള ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു.ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് നാലു പൈസ ആയിരിക്കും ഇന്ധന സര്‍ചാര്‍ജ് .
ജനുവരിയില്‍ ഇത് യഥാക്രമം ഏഴും എട്ടും പൈസയായിരുന്നു.ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതിനാല്‍ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും. കേന്ദ്ര ഊര്‍ജ മന്ത്രാലയം ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ താരിഫ് റെഗുലേഷന്‍ (87) ചട്ടം പരിഷ്‌കരിച്ചിരുന്നു.
ഇത് പ്രകാരം 2023 മേയ് 29ന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇന്ധന സര്‍ചാര്‍ജായി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വിതരണ ലൈസന്‍സികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
ഇതുപ്രകാരം ഡിസംബര്‍ മാസത്തെ വൈദ്യുതി വാങ്ങല്‍ ചെലവിലുണ്ടായ വര്‍ധന കണക്കാക്കിയാണ് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് കണക്കാക്കിയിരിക്കുന്നത്.
















