Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഇനി അരവിന്ദന്‍ ഇല്ലാത്ത മാള;’നടൻ മാള അരവിന്ദന്റ ഓർമ്മകൾക്ക് ഇന്ന് 11 വർഷം.

സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കര മാള അരവിന്ദനുമായുണ്ടായിരുന്ന സ്നേഹ സ്മൃതി എഴുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 02:41 pm IST
inEntertainment

അഭ്രപാളികളില്‍ തിളങ്ങിയ താരങ്ങളില്‍ താരപരിവേഷം ജീവിതത്തില്‍ അണിയാത്ത അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു മാള അരവിന്ദന്‍ എന്ന സിനിമാക്കാരുടെ പ്രീയപ്പെട്ട മാളച്ചേട്ടന്‍.

അരവിന്ദന്‍ എന്ന തന്റെ പേരിനും അപ്പുറം മാള എന്ന തന്റെ പ്രീയപ്പെട്ട ജന്മദേശത്തെ തന്റെ പേരിനേക്കാളും ഉയരത്തില്‍ എത്തിച്ച നടന്‍.

ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന നിലയില്‍ സിനിമയിലെ എല്ലാ വിഭാഗം പ്രവര്‍ത്തകരുമായും നിരന്തരബന്ധം പുലര്‍ത്തേണ്ടിവരുമെങ്കിലും ആത്മാര്‍ത്ഥവും സത്യസന്ധവുമായ സ്നേഹബന്ധങ്ങള്‍ ചിലരുമായേ ഉണ്ടാകാറുളളു. അത്തരത്തിലെ ഒരു സ്നേഹബന്ധമായിരുന്നു മാളചേട്ടനുമായി ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീമൂലനഗരം മോഹന്‍ എഴുതിയ ‘കോടിജന്മങ്ങളായ്’എന്ന നാടകത്തിന്റെ പാലക്കാട് ജില്ലയിലെ കുറ്റനാടുളള റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ചാണ് മാളചേട്ടനേ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്.മാളച്ചേട്ടനായിരുന്നു ആ നാടകത്തിന്റെ സംവിധായകന്‍. അന്ന് വെറും പരിചയപ്പെടലില്‍ തുടങ്ങിയ ബന്ധം പിന്നീട് സൗഹൃദത്തിനും സ്നേഹത്തിനും വഴിമാറി. ഞാന്‍ നിര്‍മ്മാണ നിര്‍വ്വഹണം നിര്‍വ്വഹിച്ച ഒട്ടനവധി സിനിമകളില്‍ അദ്ദേഹത്തെ സഹകരിപ്പിക്കുവാന്‍ എനിക്ക് സാധിച്ചു. ചിത്രീകരണ സമയങ്ങളിലോ അല്ലാത്തപ്പോഴോ യൊതൊരു വിധ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഓരോ പുതിയ ചിത്രങ്ങളിലേക്കും അദ്ദേഹത്തെ കരാര്‍ ചെയ്യുമ്പോള്‍ മനസ്സിന് പൂര്‍ണ്ണ സംതൃപ്തി ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി.വി. ചന്ദ്രന്‍ സാര്‍ സംവിധാനം ചെയ്ത ‘ശങ്കരനും മോഹനനും’ എന്ന ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അതില്‍ ഒരു കഥാപാത്രം മാളച്ചേട്ടന് നല്‍കുവാന്‍ തീരുമാനിക്കുകയും ഫോണിലൂടെ ആ വിവരം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വളരെയധികം സന്തോഷത്തോടെ പ്രതികരിച്ച അദ്ദേഹം ഉടന്‍ തന്നെ സമ്മതിക്കുകയും ഞങ്ങളുടെ ടീമിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശം മറച്ചുവെക്കാതെ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിധി അദ്ദേഹത്തിന്റെ ആ ആഗ്രഹത്തിന് കൂച്ചുവിലങ്ങിട്ടു- കൊയിലാണ്ടിയിലാണ് ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. എത്തിച്ചേരേണ്ടതിന്റെ രണ്ട് ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിക്കുകയും കാലുകള്‍ നീരുവന്ന് അസഹ്യമായ വേദനയും കൂടി ഉളളതിനാല്‍ എത്തിച്ചേരാന്‍ കഴിയില്ലായെന്ന് സങ്കടത്തോടെ അറിയിക്കുകയും ചെയ്തു.

ഒരിക്കലും വാക്ക് തെറ്റിക്കാത്ത മാളച്ചേട്ടന് ഇങ്ങിനെ ഒരു വിവരം അറിയിക്കുമ്പോള്‍ തന്റെ കാലിന്റെ വേദനയേക്കാള്‍ വാക്കുപറഞ്ഞിട്ടും എത്തിച്ചേരാന്‍ കഴിയാത്തതിന്റെ വേദനയായിരുന്നു കൂടുതല്‍ . ഒരല്പമെങ്കിലും തന്റെ ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ആദ്ദേഹം എത്തിച്ചേരുമായിരുന്നു. ഒടുവില്‍ വിഷമത്തോടെ മാളച്ചേട്ടനെ മാറ്റുകയും പകരം ആ വേഷം മറ്റൊരു നടനെ ഏല്‍പ്പിക്കുകയും ചെയ്തു. സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും കേരളത്തില്‍ അങ്ങോളമിങ്ങോളം പലയിടത്തു മാളച്ചേട്ടനോടൊപ്പം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ യാത്രകളിലൊക്കെയും തമാശയും ഗൗരവവും നിറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ചകള്‍ ആക്കാറുമുണ്ട്. നിരവധി തവണ അദ്ദേഹത്തിന്റെ ആ വീട്ടില്‍ ആ പ്രതിഭയുടെ അതിഥിയാകുവാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ അത്തരം ഒരു സന്ദര്‍ശനത്തിന് ശേഷം ഞങ്ങള്‍ കാറില്‍ മടങ്ങുമ്പോള്‍ അദ്ദേഹം ഇടക്കിടെ മാളയിലെ ചില സ്ഥലങ്ങള്‍ കാണിച്ച് സന്തോഷത്തോടുകൂടി ഇത് ഞാന്‍ വാങ്ങിയതാണ്, ഇത് ഞാന്‍ വാങ്ങിയതാണ് എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ അപ്പോള്‍ ഇനി മാള പോലീസ് സ്റ്റേഷനും കൂടിയേ വാങ്ങാന്‍ ബാക്കിയുളളു അല്ലേ… എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സ്വയം മറന്ന് പൊട്ടിച്ചിരിച്ചു.

നിഷ്കളങ്കമായ ആ പൊട്ടിച്ചിരി ഇന്നും എന്റെ കാതുകളില്‍ വന്ന് അണയ്‌ക്കുന്നുണ്ട്. നിരവധി അനവധി വേഷങ്ങള്‍ കെട്ടി ആടിയും പാടിയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആബാലവൃദ്ധം ജനത്തേയും പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ അതുല്യപ്രതിഭയുടെ വിയോഗം ചലചിത്രപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും തീരാനഷ്ടം തന്നെയാണ്. ഒപ്പം ഒരു സഹപ്രവര്‍ത്തകനേക്കാള്‍ ഉപരി സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത എനിക്ക് തീരാ നൊമ്പരവും.
അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ സ്നേഹ പ്രണാമം.

Tags: malayalam cinemamala aravindhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.