Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ കിരീടം: സല്യൂട്ട് സെനഗല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 03:14 pm IST
inFootball

റാബത്ത്: ഒരു ലോകകപ്പോളം ആവേശവും പിരിമുറുക്കവും വീറും വാശിയും ഒത്തുചേര്‍ന്ന തികവാര്‍ന്നൊരു ഫൈനലോടെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന് കൊടിയിറങ്ങി. പോരാട്ടത്തിനൊടുവില്‍ ലോക ഫുട്‌ബോളിന് ആഫ്രിക്കന്‍ വന്‍കര സമ്മാനിച്ച സൂപ്പര്‍ താരം സാദിയോ മാനെ കിരീടവുമേന്തി നിന്നു. ഫൈനലില്‍ ആതിഥേയരായ മൊറോക്കോയെ 1-0ന് തോല്‍പ്പിച്ചാണ് സെനഗലിന്റെ രണ്ടാം കിരീട ധാരണം.

റെഗുലര്‍ ടൈം മത്സരം ഗോള്‍രഹിതമായി പിരിഞ്ഞു. അധികസമയത്തേക്ക് കടന്ന മത്സരത്തിന്റെ 94-ാം മിനിറ്റില്‍ മദ്ധ്യനിര താരം പാപ്പെ ഗ്വയേ നേടിയ അത്യുഗ്രന്‍ ഗോളിലാണ് സെനഗല്‍ കിരീടം ഉറപ്പിച്ചത്. 94-ാം മിനിറ്റില്‍ സ്വന്തം പാതിയില്‍ നിന്ന് തുടങ്ങിയ മുന്നേറ്റത്തെ ഏറ്റെടുത്ത മിഡ്ഫീല്‍ഡര്‍ ഇദ്രിസ ഗ്വയേ ഇടത്തേക്ക് നല്‍കിയ പന്തുമായി പാപ്പെ ഗ്വയേ മുന്നോട്ട് കുതിച്ചു. ബോക്‌സിനകത്ത് പ്രവേശിക്കുമ്പോഴേക്കും മൊറോക്കോ പ്രതിരോധ താരങ്ങള്‍ വളഞ്ഞുപിടിക്കാനും പന്ത് സ്വീകരിക്കാന്‍ സ്‌ട്രൈക്കര്‍മാരും ഒടിയെത്തും മുമ്പേ പാപ്പെ ഇടംകാല്‍ കൊണ്ടൊരു ലോങ് റേഞ്ചര്‍ ബുള്ളറ്റ് ഷോട്ട് തൊടുത്തു. മിന്നല്‍ വേഗത്തില്‍ പന്ത് വലയില്‍ മത്സരം നടന്ന മൊറൊക്കന്‍ തലസ്ഥാന നഗരി റാബത്തിലെ പ്രിന്‍സ് മൗലേ അബ്ദെല്ലാഹ് സ്റ്റേഡിയം നശബ്ദമായി. മൊറോക്കോ കിരീടം നേടുന്നത് കാണാനെത്തിയ നാട്ടുകാര്‍ക്ക് പിന്നീട് ആശ്വസിക്കാനൊരവസരം പോലും ലഭിച്ചില്ല. എന്നാല്‍, ഇഞ്ച്വറി സമയത്തിന്റെ അവസാന സെക്കന്‍ഡില്‍ റഫറി മൊറോക്കോയ്‌ക്ക് അനുകൂലമായി വിധിച്ച പെനാല്‍റ്റി തീരുമാനത്തില്‍ പ്രതിഷേധിച്ച് സെനഗല്‍ ടീം അംഗങ്ങള്‍ ഒന്നടങ്കം മൈതാനം വിട്ടു. എന്നാല്‍, ടീമിനെ സമാധാനിപ്പിച്ച് മൈതാനത്തേക്കു കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത് സാക്ഷാല്‍ മാനെ തന്നെ. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ മനംനിറഞ്ഞ നിമിഷം. എന്നാല്‍, അത് തന്റെ ഗോളിയിലുള്ള ആത്മവിശ്വാസം കൂടിയായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടു. ബ്രാഹിം ഡിയാസ് എന്ന മൊറോക്കന്‍ താരത്തിന്റെ ദുര്‍ബല ഷോട്ട് സെനഗല്‍ ഗോളി എഡ്വാര്‍ഡോ മെന്‍ഡി തടുത്തു. ഇതോടെ ആഫ്രിക്കന്‍ ഫുട്ബോള്‍ രാജാവായി സെനഗല്‍. മാനേയുടെ നിശ്ചദാര്‍ഢ്യത്തിനും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനും ലോകത്തിന്റെ ആദരം.

തീ പാറുന്ന പോരാട്ടം
തുടക്കം മുതലേ രണ്ട് പകുതികളിലേക്കും പന്ത് പാഞ്ഞുകൊണ്ടിരുന്നു. ഏത് സമയവും ഗോള്‍ വീഴാമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. ലക്ഷണമൊത്ത ഫൈനലിന്റെ എല്ലാം തികഞ്ഞ കളിയാണ് റാബത്തില്‍ അരങ്ങേറിയത്. പക്ഷെ നിശ്ചിത സമയ മത്സരമത്രയും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. അധികസമയത്ത് സെനഗല്‍ ഗോള്‍ നേടിയെങ്കിലും മറുപക്ഷത്തിന്റെ പോരാട്ട വീര്യം കെട്ടില്ല. ലീഡ് ചെയ്ത ആശ്വാസം സെനഗലും കാണിച്ചില്ല. മത്സരം പിരിയുന്നതിന് തൊട്ട് മുമ്പും മത്സരത്തിന്റെ മുന്‍ സമയങ്ങളിലെ പോലെ സെനഗലിന് വീണ്ടും സുവര്‍ണാവസരം കൈവന്നു. പക്ഷെ ഗോളാക്കാന്‍ സാധിച്ചില്ല. സെനഗലിന് സുനിശ്ചിതമായി ലീഡ് ഉയര്‍ത്താവുന്ന അവസരമായിരുന്നു അത്.

എല്ലാം തീര്‍ന്നെന്ന് കരുതിയ 90+8-ാം മിനിറ്റ്
നിശ്ചിത സമയ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പത്ത് മിനിറ്റിലേറെ സമയം സ്റ്റോപ്പേജ് സമയമായി അനുവദിച്ചുകിട്ടി. 90+6-ാം മിനിറ്റില്‍ മൊറോക്കോയ്‌ക്ക് അനുകൂലമായൊരു കോര്‍ണര്‍ ഇടത് ഭാഗത്തു നിന്നുള്ള കോര്‍ണര്‍ തൊടുക്കും മുമ്പേ ക്ലോസ് റേഞ്ചില്‍ സ്ഥാനമുറപ്പിച്ച മൊറോക്കോയുടെ സുപ്പര്‍ റൈറ്റ് വിങ്ങര്‍ ബ്രാഹിം ഡിയാസിനെ പിടിച്ചു നിര്‍ത്തി പന്ത് വന്നെത്തിയപ്പോള്‍ സെനഗല്‍ പ്രതിരോധ താരം എല്‍ ഹാദ്ജി ദിയോഫ് ഹെഡ് ചെയ്ത് അകറ്റി. ആതിഥേയ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ റഫറി വാര്‍ പരിശോധനയ്‌ക്ക് ശേഷം സെനഗല്‍ സ്‌പോട്ട് പോയിന്റിലേക്ക് കൈ നീട്ടി വിധി കല്‍പ്പിച്ചു, പെനാല്‍റ്റി. ഗാലറികളില്‍ പ്രകമ്പനമുയര്‍ന്നു, ആതിഥേയരൊന്നാകെ കിരീടം ഉറപ്പിച്ച മത്സരം അപ്പോള്‍ 90+8-ാം മിനിറ്റിലേക്ക് കടന്നിരുന്നു. ഷോട്ടുതിര്‍ക്കാനെത്തിയത് ഫൗളിന് വിധേയനായ ബ്രാഹിം ഡിയാസ്. സ്പാനിഷ് വമ്പന്‍ ടീം ലാലിഗയ്‌ക്കായി കളിക്കുന്ന ഡിയാസിന്റെ ബലം കുറഞ്ഞ ഷോട്ട് സെനഗല്‍ ഗോളി എഡ്വാര്‍ഡ് മെന്‍ഡി അനായാസം കൈപ്പിടിയിലാക്കി.

അഭിമാനപൂര്‍വ്വം മാനെ
ചരിത്രത്തില്‍ സെനഗല്‍ നേടുന്ന രണ്ടാം ആഫ്രിക്കന്‍ ഫുട്‌ബോള്‍ കിരീടമാണിത്. ഇതിന് മുമ്പ് 2021ലും ജേതാക്കളായി. രണ്ട് നേട്ടത്തിലും ചുക്കാന്‍ പിടിച്ചത് സാദിയോ മാനെ ആയിരുന്നു. ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ അംബാസിഡര്‍ താന്‍ തന്നെയെന്ന് തെളിയിച്ചാണ് വിരമിക്കലിന്റെ പാതയിലെത്തി നില്‍ക്കുന്ന മാനെ ഇത്തവണത്തെ ആഫ്രിക്കന്‍ ഫുട്‌ബോള്‍ കിരീടവുമായി മടങ്ങുന്നത്. ഫൈനലില്‍ മാനെ ടീമിനായി ഒന്നും ചെയ്തില്ലായിരിക്കാം. എന്നാല്‍ 2002 ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച ശേഷം ലോക ഫുട്‌ബോളില്‍ സെനഗലിന് വീണ്ടുമൊരു പുതുജീവന്‍ നല്‍കി മികച്ചൊരു മേല്‍വിലാസമുണ്ടാക്കിയാണ് മാനെ കളം വെടിയാനൊരുങ്ങുന്നത്. ടൂര്‍ണമെന്റിന്റെ താരവും മാനെ തന്നെയാണ്. കാലിഡോ കുലിബാലിയായിരുന്നു സെനഗല്‍ നായകന്‍. എന്നാല്‍, കിരീടമേറ്റുവാങ്ങാന്‍ മാനെ തന്നെ വന്നു. കളി തീരും മുമ്പ് നായകന്റെ ആം ബാന്‍ഡ് അഴിച്ച് കുലിബാലി മാനെയ്‌ക്ക് നല്‍കിയതും കൗതുകമായി. അര്‍ഹിച്ച കിരീടവും നായകനെന്ന ഖ്യാതിയും. ടീമിനെ തിരികെയെത്തിച്ചതിലുള്ള ആദരവായാണ് കുലിബാലി ആം ബാന്‍ഡ് മാനെയ്‌ക്കു നല്‍കിയത്.

Tags: SenegalAfrican Cup of Nations
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഇന്ന് സെമി പോരാട്ടങ്ങള്‍

ക്വാര്‍ട്ടര്‍ വിജയം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങള്‍
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: മൊറോക്കോ, സെനഗല്‍ സെമിയില്‍

Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മാലിയുടെ ഗൗസ്സു ഡിയാകൈറ്റ് (വലത്) ടുണീഷ്യന്‍ താരം മുഹമ്മദ് ബെന്‍ അലിയെ വെട്ടിച്ച് പന്തുമായി മുന്നേറാന്‍ ശ്രമിക്കുന്നു
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഷൂട്ടൗട്ടില്‍ ടൂണീഷ്യ കടന്ന് മാലി ക്വാര്‍ട്ടറില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.