Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പ്രഗതി പോര്‍ട്ടലും സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതിയും

ആര്‍. കെ. ജെയിന്‍byആര്‍. കെ. ജെയിന്‍
Jan 20, 2026, 08:25 am IST
inArticle

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഭാരതം ഏറ്റെടുത്ത ഏറ്റവും അഭിലഷണീയവും മഹത്തരവുമായ റെയില്‍ അടിസ്ഥാനസൗകര്യ സംരംഭങ്ങളിലൊന്നാണ് സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതി (Dedicated Freight Corridor Project-DFC). ചരക്ക് ഗതാഗതത്തിനായി ഉയര്‍ന്ന ശേഷിയുള്ളതും ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവുമായ പ്രത്യേക റെയില്‍ ഇടനാഴി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്ത ഈ പദ്ധതി, വേഗതയേറിയതും സുരക്ഷിതവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ലോജിസ്റ്റിക്സ് പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ഭാരത റെയില്‍വേയുടെ ചരക്ക് ഗതാഗത വിപണി വിഹിതം മെച്ചപ്പെടുത്താന്‍ വഴിയൊരുക്കുന്നു. ഒപ്പം, മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്സ് പാര്‍ക്കുകളുടെ വികസനത്തിന് ഊര്‍ജം പകരുന്നു. രാജ്യത്തെ ലോജിസ്റ്റിക്സ് ചെലവ് കുറച്ച് വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഈ പദ്ധതി നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ.

1.2 ലക്ഷം കോടി രൂപയിലധികം ചെലവ് കണക്കാക്കുന്നതും ഏകദേശം 2,843 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതുമായ സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതിക്ക് രണ്ട് പ്രധാന ഭാഗങ്ങളുണ്ട്:

കിഴക്കന്‍ മേഖലാ സമര്‍പ്പിത ചരക്ക് ഇടനാഴി:
പഞ്ചാബിലെ സഹ്നെവാളില്‍ (ലുധിയാന) നിന്ന് ബീഹാറിലെ സോണഗറിലേക്ക് 1337 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഇടനാഴി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു.

പടിഞ്ഞാറന്‍ മേഖലാ സമര്‍പ്പിത ചരക്ക് ഇടനാഴി:
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ നിന്ന് മുംബൈയ്‌ക്ക് സമീപമുള്ള ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് വരെ 1506 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത് ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു.

വനമേഖലകള്‍, വന്യജീവി സങ്കേതങ്ങള്‍, കണ്ടല്‍ക്കാടുകള്‍, നദീതീര മേഖലകള്‍ എന്നിവയെ ഭേദിച്ചുകൊണ്ട്, 7 സംസ്ഥാനങ്ങളിലൂടെയും 56 ജില്ലകളിലൂടെയും സമര്‍പ്പിത ചരക്ക് ഇടനാഴി കടന്നുപോകുന്നു. ഇത് പദ്ധതി നിര്‍വ്വഹണത്തെ സ്വതവേ സങ്കീര്‍ണ്ണമാക്കുന്നു.

വെല്ലുവിളികള്‍

2008 ല്‍ ആരംഭിച്ചെങ്കിലും, പല പ്രതിബന്ധങ്ങള്‍ കാരണം വര്‍ഷങ്ങളായി പദ്ധതി തടസ്സപ്പെട്ടു

കെട്ടിടങ്ങളുടെയും നിര്‍മാണങ്ങളുടെയും പൊളിച്ചു മാറ്റലും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കലും ഉള്‍പ്പെടെ ഏകദേശം 11,000 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവന്നത്.

വനഭൂമി, വന്യജീവി സങ്കേതങ്ങള്‍, കണ്ടല്‍ക്കാടുകള്‍, മരംമുറി, നദികളെയും അരുവികളെയും മുറിച്ചുകടക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ അനുമതികള്‍ നേടേണ്ടതുണ്ടായിരുന്നു.

റോഡ് ഓവര്‍ ബ്രിഡ്ജുകള്‍, റോഡ് അണ്ടര്‍ ബ്രിഡ്ജുകള്‍ എന്നിവയുടെ നിര്‍മാണത്തിലൂടെ 900-ലധികം ലെവല്‍ ക്രോസിംഗുകള്‍ ഇല്ലാതാക്കുക; ഓരോ ഘടനയ്‌ക്കും സംയുക്ത ഏഅഉ അംഗീകാരങ്ങളും സമീപ റോഡുകള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കലും ആവശ്യമായി വന്നു.

ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍, ഗ്യാസ് പൈപ്പ്ലൈനുകള്‍, എണ്ണ പൈപ്പ്ലൈനുകള്‍ എന്നിവ മാറ്റിസ്ഥാപിക്കുകയെന്നതും ആവശ്യമായിരുന്നു.

പ്രതിരോധ വകുപ്പിന്റെ അനുമതികള്‍, ദേശീയപാതാ അതോറിറ്റിയുടെ അനുമതികള്‍, സംസ്ഥാന പാതകളുമായി ബന്ധപ്പെട്ട അനുമതികള്‍, കനാലുകള്‍ മുറിച്ചുകടക്കുന്നതിനു
ള്ള ജലസേചന വകുപ്പിന്റെ അനുമതികള്‍ തുടങ്ങി വിവിധ ഏജന്‍സികളില്‍ നിന്നുള്ള സഹകരണവും ഭൂമി താത്കാലികമായി ഉപയോഗിക്കുന്നതിനുള്ള അംഗീകാരങ്ങളും നേടേണ്ടതുണ്ടായിരുന്നു.

ബാധ്യതകളില്ലാത്ത ഭൂമിയുടെ ലഭ്യതക്കുറവ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗതയ്‌ക്ക് വിഘാതം സൃഷ്ടിച്ചു, അവകാശവാദങ്ങളും നിയമപ്രശ്‌നങ്ങളും പദ്ധതിയെ ബാധിച്ചു.

പ്രഗതി പോര്‍ട്ടല്‍ ഒരു വഴിത്തിരിവ്
പ്രധാനമന്ത്രിയുടെ ഓഫീസ് ആരംഭിച്ച പ്രഗതി പോര്‍ട്ടല്‍, സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറി.

ഈ പോര്‍ട്ടലിലൂടെ, പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദമായ രേഖകളോടെ അപ്ലോഡ് ചെയ്തു. പ്രഗതിയെ യഥാര്‍ത്ഥത്തില്‍ ശക്തമാക്കിയത് അത് സൃഷ്ടിച്ച സുതാര്യതയും ഉത്തരവാദിത്തവുമാണ്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ നേതൃത്വം പദ്ധതിയുടെ പുരോഗതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യം ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും അധികാരികള്‍ക്കും ഉണ്ടായി.

തദ്ഫലമായി, വര്‍ഷങ്ങളോളം പരിശ്രമിച്ചിട്ടും തീര്‍പ്പുകല്‍പ്പിക്കാതെ കിടന്നിരുന്ന ഒട്ടേറെ വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടു. ഉടന്‍ പരിഹാരം സാധ്യമല്ലാത്ത വിഷയങ്ങളില്‍, ലക്ഷ്യമിട്ട തീയതികളില്‍ പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രതിബദ്ധരാകുകയും, അവ പിന്നീട് കര്‍ശനമായി പാലിക്കപ്പെടുകയും ചെയ്തു.

തത്സമയ പദ്ധതി നിരീക്ഷണം: പദ്ധതിയുടെ ഓരോ ഘട്ടവും സമയബന്ധിതമായി നിരീക്ഷിക്കാന്‍ സാധിച്ചു. ഒരേസമയം ഒന്നിലധികം തലങ്ങളില്‍ പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കാനും പ്രശ്നങ്ങളുടെ ഗൗരവം വിവിധ തലങ്ങളില്‍ ഉടനടി വിലയിരുത്താനും കഴിയുന്നു.

ഏകജാലകത്തിലൂടെ അന്തര്‍-മന്ത്രാലയ, അന്തര്‍-സംസ്ഥാന ഏകോപനവും ഈ ഏകീകൃത പ്ലാറ്റ്ഫോം മുഖേന സുഗമമാക്കി

 

Tags: Pragati PortalDedicated Freight Corridor Project
ആര്‍. കെ. ജെയിന്‍
ആര്‍. കെ. ജെയിന്‍
ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് മുന്‍ എംഡി [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.