തൃശൂര്‍: വൃന്ദവാദ്യ അവതരണവുമായി ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ വേദിയില്‍ കയറിയപ്പോള്‍ വേദിയൊന്നാകെ ഇളകി മറിഞ്ഞു. അത്രയേറെ സദസ്സിനെ ഹരം കൊള്ളിച്ച പ്രകടമായിരുന്നു കുട്ടികള്‍ കാഴ്ച വച്ചത്. ഇത് രണ്ടാം തവണയാണ് ഗുരുകുലം സംസ്ഥാന കലോത്സവത്തില്‍ വൃന്ദവാദ്യം അവതരിപ്പിക്കുന്നത്.
സാധാരണ വൃന്ദവാദ്യ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഷര്‍ട്ടും മുണ്ടും അണിഞ്ഞാണ് കുട്ടികള്‍ എത്തിയത്.
കുട്ടികളുടെ താളങ്ങള്‍ കാണികളിലേക്ക് കൂടി പകര്‍ന്നു നല്‍കിയപ്പോള്‍ അതിനെ അവര്‍ കരഘോഷങ്ങളോടെ വരവേറ്റു.
നിരഞ്ജനി കെ., രംഗനാഥന്‍ പി. എസ്., തേജസ് സി. എസ്., അര്‍ജുന്‍, ആനന്ദി വാര്യര്‍, സേതുറാം, ഇന്ദ്രധനുഷ് എന്നിവരാണ് വൃന്ദവാദ്യം ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരത്തില്‍ വാദ്യോപകരണങ്ങള്‍ വായിച്ചത്.
















