Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബ്രഹ്‌മപുരം തീപ്പിടിത്തം: മലിനീകരണം കുറയ്‌ക്കുന്നതില്‍ കാലാവസ്ഥ നിര്‍ണായകമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 09:38 am IST
inKerala
2023 മാര്‍ച്ചില്‍ ബ്രഹ്‌മപുരം ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപ്പിടിത്തം (ഫയല്‍ ചിത്രം)

2023 മാര്‍ച്ചില്‍ ബ്രഹ്‌മപുരം ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപ്പിടിത്തം (ഫയല്‍ ചിത്രം)

കളമശേരി: ബ്രഹ്‌മപുരം ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ 2023 മാര്‍ച്ചിലുണ്ടായ മാലിന്യക്കൂമ്പാരത്തിലെ തീപ്പിടിത്തം നഗരത്തിലെ വായു മലിനീകരണം കുത്തനെ ഉയര്‍ത്തിയതായും എന്നാല്‍ കാലാവസ്ഥാ ഘടകങ്ങള്‍ മലിനീകരണം കുറയ്‌ക്കാന്‍ നിര്‍ണായകമായെന്നും പുതിയ ഗവേഷണം.

പഠനം അനുസരിച്ച് തീപ്പിടിത്തം രണ്ട് ഘട്ടത്തിലായാണ് ഉണ്ടായത്. മാര്‍ച്ച് 4-13 ആദ്യഘട്ടം, മാര്‍ച്ച് 19-28 രണ്ടാംഘട്ടം. ആദ്യഘട്ടത്തില്‍, വൈറ്റിലയിലെ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ഡാറ്റ പ്രകാരം- അന്തരീക്ഷ മലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന പിഎം 2.5, 152% ഉം, പിഎം 10 175% ഉം, എന്‍ ഒ2, 440% ഉം, എസ്ഒ2 420% ഉം, സാധാരണ നിലയെ അപേക്ഷിച്ച് വര്‍ധിച്ചതായി കണ്ടെത്തി.

അന്തരീക്ഷത്തില്‍ മാലിന്യഘടകങ്ങളുടെ സാന്ദ്രത കൂടുതലായി നിലനിന്നത് അതിരാവിലെയാണെന്ന് പഠനം സൂചിപ്പിക്കുന്നു. അന്തരീക്ഷം കൂടുതല്‍ സ്ഥിരതയുള്ള അവസ്ഥയിലായതിനാല്‍ വായുവിന്റെ മിശ്രണവും വ്യാപനവും കുറക്കുകയും, അതിനാല്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തിന്റെ താഴെത്തട്ടില്‍ തന്നെ കുടുങ്ങി സാന്ദ്രത ഉയര്‍ന്നതായും പഠനം വ്യക്തമാക്കുന്നു.

ആദ്യഘട്ടത്തില്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടായി അധികമായി വീശിയ കാറ്റ് കാരണം പൊടിപടലങ്ങളും വിഷാംശമുള്ള വാതകങ്ങളും നഗരപ്രദേശങ്ങളില്‍ നിന്ന് മാറി കിഴക്കന്‍ അറബിക്കടലിന്റെ ഭാഗത്തേക്ക് സഞ്ചരിച്ചത് നഗര പ്രദേശങ്ങളിലെ തീവ്രത കുറയാന്‍ സഹായിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉണ്ടായ മഴ ഇവ നീക്കുന്നതില്‍ കൂടുതല്‍ ആശ്വാസമായി. മാസത്തിന്റെ മധ്യഭാഗത്ത് തുടര്‍ച്ചയായി ഉണ്ടായ മഴപെയ്‌ത്തുകള്‍ മലിനീകരണങ്ങള്‍ വെറ്റ് ഡെപ്പോസിഷന്‍ വഴി കഴുകിക്കളഞ്ഞ് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി. അന്തരീക്ഷം അമിതമായി മലിനീകരിക്കപ്പെടാതെ നിലനിന്നതിന് പ്രധാന കാരണമായി ഇതുമാറി.

കാറ്റിന്റെ സ്വാധീനത്തില്‍ മലിനീകരണം നിറഞ്ഞ പൊടിപടലങ്ങള്‍ കടലിലേക്ക് പടര്‍ന്നപ്പോള്‍ തെക്കുകിഴക്കന്‍ അറബിക്കടല്‍ ഭാഗത്ത് ക്ലോറോഫില്‍- എ വര്‍ധിച്ചതായി പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണമായി അപ് വെല്ലിങ്ങ് (സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് തണുപ്പുള്ളതും പോഷകങ്ങള്‍ നിറഞ്ഞതുമായ ജലം ഉപരിതലത്തിലേക്ക് വരുന്ന പ്രക്രിയ) മൂലം ഇത്തരമൊരു വര്‍ധന വരാം. എന്നാല്‍ ഈ കാലയളവില്‍ കടല്‍ താപനില സാധാരണയേക്കാള്‍ ഉയര്‍ന്ന തോതില്‍ രേഖപ്പെടുത്തിയതിനാല്‍ അപ്‌വെല്ലിങ് ഇല്ലാതെ തന്നെ, തീപ്പിടിത്തത്തില്‍ നിന്നുള്ള കണികകളുടെ നിക്ഷേപം വഴി സമുദ്ര ഉല്പാദനത്തില്‍ മാറ്റം വന്നിരിക്കാം എന്നതാണ് ഗവേഷകരുടെ വിലയിരുത്തല്‍.

കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടറായ ഡോ. എസ്. അഭിലാഷിന്റെ മേല്‍നോട്ടത്തിലാണ് പഠനം നടത്തപ്പെട്ടത്. ഗവേഷക സംഘത്തില്‍ ശ്രീനാഥ് എ.വി, റിസര്‍ച്ച് ഫെലോ, മോനാഷ്, പ്രിതം ദാസ് മഷാപര്‍ഹ്ര, റിസര്‍ച്ച് ഫെലോ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയറോളജി, വിനോദ്, കുസാറ്റ്, ഡോ. ആനന്ദ്, കുസാറ്റ് എന്നിവരും, എം.ജി സര്‍വകലാശാലയിലെയും ഒമാനിലെ യൂണിവേഴ്‌സിറ്റി ഓഫ് നിസ്വയിലെയും ഗവേഷകരും പഠനത്തില്‍ പങ്കെടുത്തു.

Tags: Cusat ResearcherBrahmapuram fireAdvanced Center for Atmospheric Radar Research
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മികച്ച ഓറല്‍ പ്രസന്റേഷന്‍ അവാര്‍ഡ് ഗവേഷണ വിദ്യാര്‍ത്ഥിയായ സൗമ്യ ബാലകൃഷ്ണന്‍ സ്വീകരിക്കുന്നു
Kerala

കുസാറ്റ് ഗവേഷകയ്‌ക്ക് മികച്ച ഓറല്‍ പ്രസന്റേഷന്‍ അവാര്‍ഡ്

പുതിയ വാര്‍ത്തകള്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.