Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കാരണഭൂതായ, നമഃ

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Jan 11, 2026, 06:35 am IST
in Article

മഹാപര്‍വ്വങ്ങള്‍, മഹകനദികള്‍, മഹാകാവ്യങ്ങള്‍ എന്നിവകളാല്‍ പെരുമപ്പെട്ട ഈ രാജ്യം, ഒരു മഹാക്വിസ്സിലൂടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഉദ്യമിക്കുകയാണ്. ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്. ഏതു പ്രതിഭാശാലിയിലൂടെ ഉത്ഭവംകൊണ്ടതാണെങ്കിലും സമ്മതിക്കണം. ഇത്ര ഭാവനാസമ്പന്നമായൊരു വിദ്യാഭ്യാസ പരിഷ്‌കാരം തുഗ്ലക്കിന്റെ കാലത്തുപോലും സംഭവിച്ചിട്ടില്ലതന്നെ. അക്ഷരമാലയെ പുറത്താക്കി, പാഠപുസ്തകം നവീകരിച്ചതുപോലെ ഒരു മെഗാപദ്ധതി.

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൗശലത്താല്‍ പണ്ടേതന്നെ ഡിപിഇപിക്കാലത്ത് ഹൈജാക്കു െചയ്യപ്പെട്ടതാണ്. സര്‍ക്കാര്‍ വികസനനേട്ടങ്ങളും മുഖ്യമന്ത്രിയുടെ പര്യായപദങ്ങളും പഠിക്കാതെ എന്തു വിദ്യാഭ്യാസം? അക്ഷരമാലയില്ലെങ്കിലെന്താ, ഡിപിഇപി ഉണ്ടല്ലോ എന്നതായിരുന്നു മുദ്രാവാക്യം. പൊതുപരീക്ഷാ വിജയശതമാനം നൂറ് കടക്കാന്‍ വെമ്പുകയാണ്.

സ്‌കൂള്‍ യുവജനോത്സവകാലമാണല്ലോ ഇത്. മത്സരം അടിമുടി രാഷ്‌ട്രീയ പ്രേരിതമാക്കാന്‍ പറ്റിയ സമയം. തിരുവാതിരകളി, മാര്‍ഗ്ഗംകളി, ചവിട്ടുനാടകം, പരിചമുട്ട്, കവിതാരചന, കോല്‍ക്കളി, അറവനമുട്ട് തുടങ്ങിയവയെല്ലാം ഓരോ മന്ത്രിമാരുടെ പേരിലാക്കാവുന്നതേയുള്ളൂ. എല്ലാ ഇനങ്ങളും ആരംഭിക്കുന്നത് കാരണഭൂതവന്ദനത്തിലൂടെ ആകുന്നതാണ് ബുദ്ധി! അക്ഷരശ്ലോകം, ഓട്ടന്‍തുള്ളല്‍, പ്രസംഗം, കഥാപ്രസംഗം എന്നിവയിലും ഭരണനേട്ടങ്ങള്‍ ചെലുത്താം! ഇപ്രകാരം വിജയശ്രീലാളിതരാകുന്നവര്‍ക്ക് ചെമ്പുതെളിയാത്ത സ്വര്‍ണ്ണക്കപ്പും നല്‍കാം.

പ്രതിപക്ഷവും ഇക്കാര്യത്തില്‍ മൗനാനുവാദം നല്‍കാനാണിട. അവര്‍ക്കും പാത നാളെ പിന്തുടരാന്‍ അവസരം കിട്ടുമല്ലോ? പൊതുപരീക്ഷകളിലും ഈ പദ്ധതി ആവിഷ്‌കരിക്കുന്നതോടെ ഭരണം എളുപ്പമാവും. വീടുകളിലും സ്‌കൂള്‍-കോളേജ് വരാന്തകളിലും വിദ്യാര്‍ത്ഥികള്‍ രാപകലില്ലാതെ ഭരണനേട്ടങ്ങള്‍ ഉച്ചത്തില്‍ വായിച്ചുപഠിക്കുന്നത് മനഃകണ്ണുകൊണ്ട് കണ്ടു നോക്കൂ. എല്ലാവരും ‘ഹിരണ്യായ നമ’ എന്നു ജപിക്കുന്ന പുതിയ കാലം എത്ര രോമാഞ്ചജനകമായിരിക്കും!

പാഴാക്കാന്‍ നമ്മുടെ ജീവിതം ഇനിയും ബാക്കി!

Tags: Kerala School kalotsavamMINISTER V SIVANKUTTY
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം
Kerala

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

Editorial

സ്‌കൂള്‍ കലോത്സവവും കലുഷമാക്കുമ്പോള്‍

Kerala

ഹരിതകലോത്സവം – ഉത്തരവാദിത്വ കലോത്സവം

Kerala

കെ-ടെറ്റ്: പരമാവധി അവസരം ഉറപ്പാക്കുമെന്ന് മന്ത്രി

Kerala

അവസാനം കലോത്സവവേദിക്ക് പേര് നല്‍കി; ഡാലിയ മാറ്റി താമരയാക്കി, വഴക്കിനും വാക്കേറ്റത്തിനുമില്ലെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.