Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടം: മാലിന്യ നീക്കത്തിന്റെ മറവില്‍ അഗ്നിരക്ഷാസേനയുടെ തീവെട്ടിക്കൊള്ള

അനീഷ് അയിലംbyഅനീഷ് അയിലം
Jan 10, 2026, 05:45 am IST
inKerala
എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടത്തെ തുടര്‍ന്ന് തീരങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്‌

എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടത്തെ തുടര്‍ന്ന് തീരങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്‌

തിരുവനന്തപുരം: എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടത്തെ തുടര്‍ന്ന് തീരങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന്റെ മവില്‍ അഗ്നിരക്ഷാ സേനയുടെ തീവെട്ടിക്കൊള്ള. കപ്പല്‍ മറിഞ്ഞ് ഒരുവര്‍ഷത്തിലേക്ക് അടുക്കുമ്പോഴും മാലിന്യ നീക്കത്തിന്റെ മറവില്‍ അഗ്നിരക്ഷാസേന വെട്ടുന്നത് ലക്ഷങ്ങള്‍. പ്ലാസ്റ്റിക്ക് പെല്ലറ്റുകള്‍ ഇപ്പോഴും ചാക്ക് കണക്കിന് നീക്കം ചെയ്യുന്നുവെന്നാണ് അഗ്നിരക്ഷാ സംഘത്തിന്റെ കണക്കുകള്‍.

2025 മേയ് 24നാണ് കൊച്ചി തീരത്തിനു സമീപം ലൈബീരിയന്‍ ചരക്കുകപ്പലായ എംഎസ്‌സി എല്‍സ-3 കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്. കപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകളിലെ പ്ലാസ്റ്റിക് പെല്ലറ്റ്‌സുകളും മറ്റും വന്‍തോതില്‍ തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിലേക്ക് അടിഞ്ഞിരുന്നു. ഇത് നീക്കം ചെയ്യാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അഗ്നിരക്ഷാസേന ചുമതല ഏറ്റെടുത്തത്. സേനയുടെ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍, ആപത്മിത്ര വോളന്റിയര്‍, കുടുംബശ്രീ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് മാലിന്യ നീക്കം ആരംഭിച്ചത്. ഒരാള്‍ക്ക് 900 രൂപയാണ് ദിവസ വേതനം.

തുടക്കത്തില്‍ നാല് ദിവസം കൊണ്ട് 14 മെട്രിക് ടണ്‍ വരെ നീക്കം ചെയ്തിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് മാലിന്യത്തിന്റെ അളവ് കുറഞ്ഞു. എന്നിട്ടും തീര ശുചീകരണത്തിന് വന്‍ സംഘത്തെയാണ് നിയോഗിക്കുന്നത്. ഒരാള്‍ക്ക് 900 രൂപയാണ് കൂലി. ഭക്ഷണച്ചെലവ് വേറെയും. ജനുവരി 8ന് വിഴിഞ്ഞം കോട്ടപ്പുറം ബീച്ചില്‍ സിവില്‍ ഡിഫന്‍സ് 33 പേരും ആപത്മിത്ര വോളന്റിയര്‍മാര്‍ മൂന്നുപേരും ചേര്‍ന്ന് നീക്കിയതായി പറയുന്നത് ഒരുകിലോ ചാക്കില്‍ കൊള്ളുന്ന 23 കിലോ മാലിന്യമാണ്. അന്ന് ജീവനക്കാരുടെ കൂലിമാത്രം 32,400 രൂപ. ഇന്നലെ ഇതേ തീരത്ത് സിവില്‍ ഡിഫന്‍സിലെ 28 പേരും ആപത് മിത്രയുടെ മൂന്നുപേരും ജോലി ചെയ്ത് നീക്കിയത് ഒരു ചാക്കില്‍ 21 കിലോ. അതേസമയം ഡിസംബര്‍ 30ന് പെരുമാതുറയില്‍ സിവില്‍ ഡിഫന്‍സിലെ 10 പേര്‍ ചേര്‍ന്ന് നീക്കിയത് 76 കിലോ മാലിന്യമാണ്. പെരുമാതുറയില്‍ നിന്നും സമാനമായ രീതിയില്‍ ഡിസംബര്‍ 14നും ഒമ്പത് പേര്‍ ചേര്‍ന്ന് 73 കിലോ മാലിന്യം നീക്കം ചെയ്തുവെന്നാണ് കണക്ക്. എന്നാല്‍ ഇത്രയധികം മാലിന്യം കരയിലേക്കെത്തുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിലേ ഇല്ല. തുടക്കത്തില്‍ ഉണ്ടായിരുന്ന മാലിന്യം ഇപ്പോള്‍ വരുന്നില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇതോടെയാണ് നേരത്തെ നിറച്ച ചാക്കുകള്‍ കാണിച്ച് മാലിന്യനീക്കത്തിന് പണം നല്‍കുന്ന കപ്പല്‍ കമ്പനിയെയും ഏജന്‍സിയെയും കബളിപ്പിക്കുകയാണെന്ന ആക്ഷേപം ഉയരുന്നത്. ചാക്ക അഗ്നിരക്ഷാ നിലയത്തലവനാണ് സാമ്പത്തികമായ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരന്‍. ഇതിന് ഇദ്ദേഹത്തെ സഹായിക്കാന്‍ വിവിധ നിലയങ്ങളില്‍ നിന്നും ഒരു കൂട്ടം ജീവനക്കാരെ കൂടി നിയോഗിച്ചിട്ടുണ്ട്. ഈ ജീവനക്കാര്‍ക്ക് വ്യക്തമായ ഒരു ഓര്‍ഡര്‍ ഇല്ലാതെയാണ് മാലിന്യം നീക്കം ചെയ്യാന്‍ നിയോഗിക്കുന്നത്. മാലിന്യ നീക്കത്തിന് എത്തുന്നവര്‍ക്കുള്ള ഭക്ഷണം ഏര്‍പ്പാടാക്കുന്നതില്‍ പോലും വന്‍കൊള്ളയാണ്. കൂടാതെ മാലിന്യനീക്കത്തിന് എത്തുന്ന വോളന്റിയര്‍മാരുടെ കണക്ക് കമ്പനിക്ക് നല്‍കുന്നതിലും ക്രമക്കേട് നടത്തി പണം തട്ടുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 

Tags: fire brigadewaste removal:MSC Elsa 3 ship accident
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിക്ക് പടിഞ്ഞാറ് മുങ്ങിത്താഴ്ന്ന എംഎസ്‌സി എല്‍സ-3
ചരക്ക് കപ്പല്‍ (ഫയല്‍)
Kerala

എം എസ് സി എൽസ 3 കപ്പൽ അപകടം; ഹൈക്കോടതിയിൽ 1,227 കോടി രൂപ കെട്ടിവെച്ച് കമ്പനി

Environment

ബ്രഹ്‌മപുരത്തെ മാലിന്യ നീക്കം: കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം, പുതിയ പ്ലാന്റ് ഉടന്‍ തുറക്കുമെന്ന് സര്‍ക്കാര്‍

Kerala

അഗ്‌നിരക്ഷാ സേനക്ക് കരുത്തായി റോബോട്ടിക് ഫയര്‍ ഫൈറ്റര്‍

World

കാട്ടുതീ മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് കണ്ടെത്തല്‍; അഗ്‌നിരക്ഷാ സേനാംഗത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.