Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കോടതി ഉത്തരവിൽ കൈയേറ്റം ഒഴിപ്പിക്കൽ; ദൽഹിയിൽ സംഘർഷം, പോലീസിനെ കല്ലെറിഞ്ഞു, കണ്ണീർവാതകം പ്രയോഗിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 10:27 am IST
inNews, India

ന്യദൽഹി: ദൽഹിയിൽ കോടതി ഉത്തരവുപ്രകാരം സുരക്ഷാ പ്രധാനമായ സ്ഥലത്തെ കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കൈയേറ്റക്കാർ കല്ലെറിഞ്ഞു. തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘർഷമാണ്.
ഇന്ന് പുലർച്ചെ ദൽഹിയിലെ തുർക്ക്മാൻ ഗേറ്റിന് സമീപമാണ് ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഒഴിപ്പിക്കൽ നടത്തിയത്. ഇവിടെ പ്രശസ്തമായ ഒരു മോസ്‌കിന് സമീപം അനധികൃതമായി പാർക്കുന്നവർ സ്ഥലത്തെ സുരക്ഷാ പ്രവർത്തനങ്ങൾക്ക് തടസമാണെന്ന് കണ്ടെത്തിയ ദൽഹി ഹൈക്കോടതിയാണ് ഒഴിപ്പിക്കൽ ഉത്തരവിട്ടത്. തുടർന്നാണ് കോർപ്പറേഷൻ നടപടി ഉണ്ടായത്.
അവിടെ താമസിക്കുന്നവർക്ക് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു.
കൈയേറ്റക്കാരുടെ ഭാഗത്തുനിന്നുണ്ടായ കല്ലേറിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു, ചാന്ദ്‌നി മഹൽ പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ മഹാവീർ പ്രസാദിന് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 10 പേരെയെങ്കിലും ദൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തു.
സംഭവസമയത്ത് ബോഡി ക്യാമറകൾ ധരിച്ചിരുന്ന ഉദ്യോഗസ്ഥർ, ചുറ്റുമുള്ള പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾക്കൊപ്പം റെക്കോർഡുചെയ്ത ദൃശ്യങ്ങൾ ഉപയോഗിച്ച് ഉത്തരവാദികളായ എല്ലാവരെയും കണ്ടെത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അനധികൃത താമസ സൗകര്യങ്ങൾ ചൊവ്വാഴ്ച അർദ്ധരാത്രിയോടെ നീക്കാൻ ആരംഭിച്ചു, ഏകദേശം 30 ബുൾഡോസറുകൾ പ്രദേശത്ത് കയറി കൈയേറ്റങ്ങളാണെന്ന് അടയാളപ്പെടുത്തിയ നിർമ്മാണങ്ങൾ പൊളിച്ചുമാറ്റാൻ തുടങ്ങി. ബുധനാഴ്ച കാലത്ത് ഈ ഒഴിപ്പിക്കൽ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും അർദ്ധ രാത്രിയില അപ്രതീക്ഷിത നടപടി പെട്ടെന്ന് അസ്വസ്ഥതയിലേക്ക് നീങ്ങി, പൊളിക്കൽ സംഘങ്ങൾക്ക് നേരെ കല്ലേറ് ആരംഭിക്കുകയായിരുന്നു. ഇത് പോലീസിന്റെ ഇടപെടലിന് കാരണമായി.
ജനക്കൂട്ടത്തെ പിരിച്ചുവിടാനും നിയന്ത്രണം വീണ്ടെടുക്കാനും പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു.
സെൻട്രൽ റേഞ്ചിലെ ജോയിന്റ് പോലീസ് കമ്മീഷണർ മധുർ വർമ്മ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ: ‘പൊളിക്കുന്നതിനിടയിൽ, ചില അക്രമികൾ കല്ലെറിഞ്ഞ് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. പോലീസ് സ്ഥിതിഗതികൾ ഉടനടി നിയന്ത്രിച്ചു, വഷളാകാതെ സാധാരണ നില പുനസ്ഥാപിച്ചു.’

സംഘർഷാവസ്ഥ കുറഞ്ഞപ്പോൾ രാത്രി മുഴുവൻ പോലീസ് കർശന ജാഗ്രത പാലിച്ചു, പൊളിക്കൽ പ്രവർത്തനങ്ങൾ നിശ്ചയിച്ച പ്രകാരം തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘പൊളിക്കൽ പ്രവർത്തനത്തിന് മുമ്പ്, സമാധാനം നിലനിർത്തുന്നതിനും അനിഷ്ട സംഭവങ്ങൾ തടയുന്നതിനുമായി അമൻ കമ്മിറ്റി അംഗങ്ങളുമായും മറ്റ് പ്രാദേശിക പങ്കാളികളുമായും നിരവധി ഏകോപന യോഗങ്ങൾ നടന്നു. സാധ്യമായ എല്ലാ പ്രതിരോധ, ആത്മവിശ്വാസം വളർത്തൽ നടപടികളും സ്വീകരിച്ചു,’ വർമ്മ കൂട്ടിച്ചേർത്തു.

മോസ്‌കിന് സമീപമുള്ള കൈയേറ്റത്തെക്കുറിച്ചുള്ള തർക്കത്തിൽ പള്ളിയോട് ചേർന്നുള്ള ഒരു ബറാത്ത് (വിവാഹ ആവശ്യത്തിനുള്ള) കെട്ടിടവും ഒരു ഡയഗ്‌ണോസ്റ്റിക് സെന്ററും ഉൾപ്പെടുന്നു. ഇത് സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് അധികൃതർ പറയുന്നു. കോടതി ഉത്തരവുകളും നടപടിക്രമ നിയമങ്ങളും അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് ഭരണകൂടത്തിന്റെ വിവരണം.
എന്നിരുന്നാലും, കെട്ടിടം 100 വർഷത്തിലേറെ പഴക്കമുള്ളതാണെന്നും സമുച്ചയത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പ്രസ്താവിച്ചുകൊണ്ട് പള്ളി കമ്മിറ്റി ഈ അവകാശവാദത്തെ എതിർത്തു.
ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കൈയേറ്റക്കാർക്ക് കോർപ്പറേഷൻ സ്വയം ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഹർജി നൽകി ഒഴിപ്പിക്കൽ നീട്ടാനായിരുന്നു ശ്രമം. എന്നാൽ, കോടതി ഇതു സംബന്ധിച്ച് പുതിയ നിർദ്ദേശമൊന്നും കോർപ്പറേഷന് നൽകിയില്ല. ഒഴിപ്പിക്കൽ ഉത്തരവ് നടപ്പാക്കാനുള്ള സമയവും കഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ.

Tags: #Tension_PoliceAction#EncrochmentSecuritybulldozerteargasDelhiHighcourtMCD#DelhiEviction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.