Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തിരുവൈരാണിക്കുളം ഭക്തിസാന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 09:55 am IST
inKerala
സംസ്ഥാന പോലീസ് മേധാവി റവഡ എ. ചന്ദ്രശേഖറും കുടുംബവും എള്ള് പറ നിറയ്ക്കുന്നു

സംസ്ഥാന പോലീസ് മേധാവി റവഡ എ. ചന്ദ്രശേഖറും കുടുംബവും എള്ള് പറ നിറയ്ക്കുന്നു

കാലടി: തിരുവാതിര നോമ്പുനോറ്റ മങ്കമാരെപോലെ നടതുറപ്പുകാലങ്ങളില്‍ തിരുവൈരാണിക്കുളം ഉറക്കമൊഴിഞ്ഞ് ഭക്തരെ വരവേല്‍ക്കുകയാണ്. ഒരുവര്‍ഷക്കാലം കൂട്ടിവച്ച പ്രാര്‍ത്ഥനകളും അര്‍ച്ചനകളും ശ്രീപാര്‍വതീദേവിക്കു സമര്‍പിക്കാന്‍ ദൂരങ്ങള്‍ താണ്ടിയെത്തുന്ന ഭക്തര്‍ക്ക് കൂട്ടിരിക്കുകയാണ് ഗ്രാമം. നടതുറപ്പുത്സവകാലത്ത് ഭക്തര്‍ക്കു സേവനമൊരുക്കാന്‍ ക്ഷേത്രട്രസ്റ്റ് ഗ്രാമവാസികളെ തന്നെയാണ് വോളന്റിയര്‍മാരായി നിയോഗിക്കുന്നത്.

ഭക്തരുടെ വിഷമങ്ങള്‍ കേട്ടറിഞ്ഞ് പരിഹാരമായി വഴിപാടുകള്‍ നിര്‍ദ്ദേശിക്കുന്നതിലും ഇവര്‍ക്ക് വലിയ പങ്കുണ്ട്. മംഗല്യ സൗഭാഗ്യത്തിനും ദീര്‍ഘമാംഗല്യത്തിനും ശ്രീപാര്‍വ്വതീദേവിക്കു മുന്നില്‍ പട്ട് താലി, പുടവ സമര്‍പ്പണം, സ്വയംവരപുഷ്പാഞ്ജലി, കുടുംബഐശ്വര്യത്തിന് മഞ്ഞള്‍പറ, വാല്‍ക്കണ്ണാടി, മഞ്ഞള്‍പ്പൊടി, ആയുരാരോഗ്യസൗഖ്യത്തിന് മഹാദേവന് എള്ളുപറ, കൂവളമാല, ഉദ്ദിഷ്ടകാര്യസിദ്ധിക്ക് സതീദേവിക്കും മഹാദേവനും തളിക നിവേദ്യം, ശാസ്താവിന് എള്ളുതിരി, നാളികേരം ഉടയ്‌ക്കല്‍ തുടങ്ങി ഓരോ വഴിപാടിന്റെയും ഫലസിദ്ധി കേട്ടറിഞ്ഞാണ് ഭക്തരിലേറെയും ക്ഷേത്രത്തില്‍ എത്തുന്നത്.

ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ മഞ്ഞള്‍ പറയും എള്ളുപറയും നടത്താതെ മടങ്ങില്ല.
ദര്‍ശനം പോലെ സുഗമമായി വഴിപാടുകള്‍ നടത്താന്‍ കഴിയുന്ന രീതിയിലുള്ള സജ്ജീകരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട് ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന പന്തലുകളില്‍ തന്നെ വഴിപാടു കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ക്ക് പറ നിറയ്‌ക്കാന്‍ ചുറ്റമ്പലത്തിനകത്ത് പറ കൗണ്ടറുകളുമുണ്ട്.

ശ്രീപാര്‍വതീദേവിക്കും മഹാദേവന്റെ നടയിലും ഒരേസമയം നിരവധി പേര്‍ക്ക് പറ നിറയ്‌ക്കാന്‍ വിപുലമായ സൗകര്യമുണ്ട്. ലക്ഷക്കണക്കിനു ഭക്തരെത്തുന്ന ക്ഷേത്രത്തില്‍ ഒരുമുടക്കവും കൂടാതെ ശാസ്താവിന്റെ നടയില്‍ എള്ളുതിരി തെളിയിച്ചു വയ്‌ക്കുന്നതിനും നാളികേരം ഉടയ്‌ക്കുന്നതിനും പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രത്തിലെ സവിശേഷ വഴിപാടായ ബ്രാഹ്‌മണിപ്പാട്ടിനായും ദുരെ ദേശങ്ങളില്‍ നിന്നുപോലും ഒട്ടേറെ ഭക്തര്‍ എത്തുന്നുണ്ട്. ദേവിക്കു ചാര്‍ത്തിയ പട്ടും അഭിഷേകം നടത്തിയ ആടിയ മഞ്ഞളും പ്രധാന പ്രസാദങ്ങളാണ്. ഇതുകൂടാതെ പ്രസാദമായി അവരണയും അപ്പവുമുണ്ട്. എല്ലാ പ്രസാദദ്രവ്യങ്ങളുമടങ്ങിയ പ്രസാദകിറ്റ് ഭക്തര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. പ്രസാദം പോലെ ഭക്തര്‍ക്കു പ്രിയപ്പെട്ടതാണ് ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്നദാനം. അന്നപൂര്‍ണ്ണേശ്വരിയായ പാര്‍വതീദേവിയുടെ പ്രസാദമായാണ് ഭക്തര്‍ ഇതിനെ കാണുന്നത്. രാവിലെ മുതല്‍ വൈകിട്ട് വരെ തടസമില്ലാതെ നടക്കുന്ന അന്നദാനം ഭക്തര്‍ക്ക് ഏറെ ആശ്വാസവുമാണ്.

നടതുറപ്പിന്റെ നാലാം ദിനമായ ഇന്നലെയും നിലയ്‌ക്കാത്ത ജനപ്രവാഹമായിരുന്നു. സംസ്ഥാന പോലീസ് മേധാവി റവഡ എ. ചന്ദ്രശേഖറും കുടുംബവും ഇന്നലെ ക്ഷേത്ര ദര്‍ശനം നടത്തി. ദര്‍ശനത്തിനുശേഷം മഞ്ഞള്‍ പറയും എള്ളു പറയും നിറച്ചാണ് ഡിജിപിയും കുടുംബവും മടങ്ങിയത്.

 

 

Tags: Thiruvairanikulam Mahadeva Templeതിരുവൈരാണിക്കുളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച്
തിരുവാഭരണ ഘോഷയാത്ര അകവൂര്‍മനയില്‍ നിന്നും ആരംഭിച്ചപ്പോള്‍
Kerala

തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വതീദേവിയുടെ നടതുറന്നു

Kerala

തിരുവൈരാണിക്കുളം ശ്രീപാര്‍വതി ദേവിയുടെ നട ഇന്ന് തുറക്കും; രാത്രി എട്ടിനാണ് നടതുറപ്പ്

Kerala

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം ജനുവരി 2 മുതല്‍ 13 വരെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.