ന്യൂദല്‍ഹി:ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.സുപ്രീംകോടതി കൊളീജിയം നല്‍കിയ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കി.നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൗമെന്‍ സെന്‍.
കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെന്‍ എത്തുന്നത്. ജനുവരി ഒന്‍പതിന് പുതിയ ചീഫ് ജസ്റ്റിസായി സൗമെന്‍ സെന്‍ സത്യപ്രതിജ്ഞ ചെയ്യും
കഴിഞ്ഞ ആഗസ്റ്റിലാണ് മേഘാലയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെന്‍ നിയമിക്കപ്പെട്ടത്. 2027 ജൂലായ് 27 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.
















