Kerala

വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു കിലോവരെ ആട്ട, എന്നാല്‍ അരി വിഹിതം കുറച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ ആട്ട ലഭിക്കും. എന്നാല്‍ അരി വിഹിതം കുറച്ചു. നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ലഭ്യത അനുസരിച്ച് കിലോയ്‌ക്ക് 17 രൂപ നിരക്കില്‍ 2 കിലോ വരെ ആട്ടയാണ് ഈ മാസം ലഭിക്കുന്നത്. ഡിസംബറില്‍ വെള്ള കാര്‍ഡിന് 10 കിലോ അരി നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 2 കിലോ മാത്രമേ ലഭിക്കൂ.
അഗതി-അനാഥ മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ള എന്‍.പി.ഐ കാര്‍ഡുകാര്‍ക്കും പരമാവധി ഒരു കിലോ ആട്ട അനുവദിച്ചിട്ടുണ്ട്.

 

Recent Posts