Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്ന് ബോര്‍ഡ് അംഗങ്ങള്‍ക്കും തുല്യപങ്കാളിത്തം; സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിയൊരുക്കാന്‍ ദേവസ്വം മാനുവലും മിനിറ്റ്‌സും തിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 08:49 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിയൊരുക്കാന്‍ 2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ദേവസ്വം മാനുവലിലും മിനിറ്റ്‌സിലും മറ്റ് രേഖകളിലും തിരുത്തല്‍ വരുത്തിയെന്ന് എസ്‌ഐടി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. എല്ലാത്തിനും പിന്നില്‍ പത്മകുമാര്‍ മാത്രമാണെന്ന ശങ്കരദാസിന്റേയും വിജയകുമാറിന്റേയും മൊഴികള്‍ ഖണ്ഡിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടാണിപ്പോള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

ശ്രീകോവില്‍ പാളികള്‍ സ്വര്‍ണം പൂശാന്‍ സന്നിധാനത്തു നിന്ന് കടത്തുന്നതിന് മൂന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഒരേ പോലെ സഹായിച്ചതായും ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേവസ്ഥാനത്തു തന്നെ നടത്തണമെന്ന ദേവസ്വം മാനുവലിലെ നിബന്ധനയാണ് 2019 മാര്‍ച്ച് 18 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ മൂവരും ചേര്‍ന്ന് തിരുത്തിയത്. പാളികള്‍ പുറത്തേക്ക് കടത്താനുള്ള അനുമതിക്കായി വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതും മൂവരുടെയും അനുമതിയോടെയാണ്. യോഗ തീരുമാനത്തില്‍ ആരും വിയോജിപ്പ് രേഖപ്പെടുത്തിയില്ല.

ഭരണ സമിതി തന്നെയാണ് പാളി കടത്താനുള്ള നിര്‍ദേശം ആദ്യം മുന്നോട്ടു വച്ചത്. ഈ കുറ്റം ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചാരാനായിരുന്നു ഇതുവരെ ശ്രമം. പാളി കടത്തലുമായി ബന്ധപ്പെട്ട പല രേഖകളും നശിപ്പിച്ചതായും എസ്‌ഐടി കണ്ടെത്തി.

അഞ്ച് വര്‍ഷത്തിന് ശേഷം തട്ടിപ്പ് തെളിഞ്ഞതോടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തങ്ങള്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രേരിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ ധരിപ്പിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി നിലവിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥരെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. അതിലാണ് 2019ലെ ബോര്‍ഡിന്റെ കള്ളക്കളികള്‍ പുറത്തു വന്നത്. പാളികള്‍ പുറത്തേക്ക് കൊണ്ടു പോകുന്നതില്‍ വിയോജിച്ച പല ഉദ്യോഗസ്ഥരെയും അനുനയിപ്പിച്ചും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് വശത്താക്കിയത്. സ്ഥലംമാറ്റുമെന്നും സര്‍വീസ് പിഴവുകള്‍ക്ക് നടപടി സ്വീകരിക്കുമെന്നും വിരമിക്കാറായ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടയുമെന്നും ആയിരുന്നു ഭീഷണി.

സ്വര്‍ണക്കൊള്ള ഒരു രീതിയിലും മാധ്യമങ്ങള്‍ അറിയാതിരിക്കാനുള്ള മുന്‍കരുതലും ബോര്‍ഡ് അംഗങ്ങള്‍ സ്വീകരിച്ചിരുന്നു. കൊവിഡ് കാലവും കൊള്ളയ്‌ക്ക് മറയാക്കിയെന്ന് എസ്‌ഐടി പറയുന്നു.

Tags: Thiruvananthapuram Vigilance CourtSabarimala gold theft caseശബരിമല സ്വര്‍ണക്കൊള്ളകെ.പി.ശങ്കരദാസ്എ. പത്മകുമാര്‍എന്‍. വിജയകുമാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.