ശിവഗിരി: 93ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഗുരുധര്‍മ്മ പ്രചരണ സഭാ സമ്മേളനവും സത്യവ്രതസ്വാമി സമാധി ശതാബ്ദി സമ്മേളനവും നടന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ വികാരി കോശി ജോര്‍ജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായിരുന്നു.
പ്രസ്തുത യോഗത്തില്‍ വച്ച് ഭോപ്പാല്‍ എല്‍എന്‍സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്‌ടേറ്റ് നേടിയ സ്വാമി സച്ചിദാനന്ദയെ നടന്‍ ദേവന്‍ ആദരിച്ചു. ഗുരുധര്‍മ്മ പ്രചരണ സഭയുടെ ആദരവ് സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സച്ചിദാനന്ദസ്വാമിക്ക് നല്‍കി.
പ്രൊഫ. സത്യബായി ശിവദാസിന് (ആന്ധ്രാപ്രദേശ്) ശ്രീശാരദാംബാ പുരസ്‌കാരം സ്വാമി സച്ചിദാനന്ദ ആദരിച്ചു. ശബരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ചെയര്‍മാനായ ഡോ. വി.കെ. ജയകുമാര്‍, കല്ലുവാതുക്കല്‍ അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.എസ്.സന്തോഷ്‌കുമാര്‍, ശിവശതകം ആധാരമാക്കി ഗുരുദേവ എണ്ണഛായാചിത്രം വരച്ച ആറ്റിങ്ങല്‍ സുരേഷ് കൊളാഷ് എന്നിവരേയും സമ്മേളനത്തില്‍ ആദരിച്ചു. ചിത്രത്തിന്റെ അനാച്ഛാദനവും സമര്‍പ്പണവും നടത്തി.
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ട്രഷററും തീര്‍ത്ഥാടന കമ്മറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ, ജോ. സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ഗുരുധര്‍മ്മ പ്രചരണ സഭ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍, വൈസ് പ്രസിഡന്റ് കൃഷ്ണാനന്ദ ബാബു, ചീഫ് കോഓര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തല, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അശോകന്‍ ശാന്തി, ഡോ. വി.കെ. ജയകുമാര്‍, ഗുരുധര്‍മ്മ പ്രചരണ സഭ ഗോവയിലെ ശശിധരന്‍, മാതൃസഭ സെക്രട്ടറി ശ്രീജ.ജി.ആര്‍, ജോയിന്റ് രജിസ്ട്രാര്‍ പുത്തൂര്‍ ശോഭനന്‍, കോഓര്‍ഡിനേറ്റര്‍ ചന്ദ്രന്‍ പുളിങ്കുന്ന് എന്നിവര്‍ സംസാരിച്ചു. കലാസാഹിത്യ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
















