തിരുവനന്തപുരം: പുന്നപ്രവയലാറിന്റെ നാടായ ആലപ്പുഴ കാവിയിലേക്ക് മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ കണ്ടത്. ഇക്കുറി ആലപ്പുഴയില്‍ എട്ട് പഞ്ചായത്തുകളില്‍ ബിജെപി ഭരണം നേടിയിരിക്കുന്നു. ബുധനൂര‍്, കാര്‍ത്തികപ്പള്ളി, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, ചേന്ദം പള്ളിപ്പുറം, നീലം പേരൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇക്കുറി ബിജെപി ഭരണം പിടിച്ചത്. 2020ല്‍ ബിജെപിയ്‌ക്ക് അഞ്ച് പഞ്ചായത്തുകളേ ആലപ്പുഴയില്‍ ഉണ്ടായിരുന്നുള്ളൂ.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് വോട്ടുകള്‍ ചോര്‍ന്നിരുന്നു. അത് കൂടുതലായി എന്‍ഡിഎയിലേക്കാണ് പോയത്. 2020ല്‍ തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ്-യുഡിഫ് സഖ്യം ചേര്‍ന്ന് ബിജെപിയെ ഒഴിച്ചുനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പ്രധാനമായും തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രവര്‍ത്തനം, പോപ്പുലര്‍ഫ്രണ്ട്, എസ് ഡിപിഐ എന്നിവരുടെ തീവ്ര ഇസ്ലാമിസ്റ്റ് നിലപാട്, സിപിഎമ്മിനുള്ളില്‍ മുസ്ലിം പ്രീണനം എന്നിവയാണ് ബിജെപിയിലേക്ക് ഇടത് പാര്‍ട്ടികളിലെ ഹിന്ദുക്കളെ ആകര്‍ഷിക്കുന്നത്.
ഇനി ചെങ്ങുന്നൂര്‍ എന്ന ബിജെപിയുടെ എ ക്ലാസ് നിയോജകമണ്ഡലത്തിന്റെ കാര്യമെടുക്കാം. അവിടെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ അധികാരം ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. ഇക്കുറി വോട്ടുകളുടെയും വോട്ട് ശതമാനത്തിന്റെയും കണക്കുകള്‍ മാത്രമല്ല, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ബിജെപി കൗണ്‍സിലര്‍മാരുടെ എണ്ണത്തിലും കുതിച്ചുചാട്ടമാണ് ബിജെപിയ്‌ക്ക് ഉണ്ടായത്. എന്‍ഡിഎ അംഗങ്ങളുടെ എണ്ണം 96പിന്നിട്ടിരിക്കുകയാണ്.
















