ഭുവനേശ്വര്‍ : ഒഡീഷയിലെ കേന്ദ്രപാഡ ജില്ലയിൽ ലവ് ജിഹാദിന് മുസ്ലിം സംഘടനകള്‍ പത്ത് ലക്ഷം വീതം നല്‍കുന്നതായി ആരോപിച്ച് ഒരു മുസ്ലിം സ്ത്രീ രംഗത്തെത്തി. ഇതുവരെ മുസ്ലിം യുവാക്കള്‍ ഹിന്ദു സ്ത്രീകളെ പ്രണയക്കെണിയില്‍ വീഴ്‌ത്തുന്നതിനെ ലവ് ജിഹാദ് എന്ന് വിളിച്ചിരുന്നെങ്കിലും ഇതിന്റെ പേരില്‍ ലക്ഷങ്ങള്‍ മറിയുന്നുവെന്ന ശക്തമായ ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.

ഒഡിഷയിലെ കേന്ദ്ര പാഡ ജില്ലയിലെ ഫരീദ ഖാത്തൂണ്‍ എന്ന സ്ത്രീയാണ് പരാതിക്കാരി. ഒരു ലവ് ജിഹാദ് വിജയിച്ചാല്‍ മുസ്ലിം സംഘടനകള്‍ പത്ത് ലക്ഷം വരെ നല്‍കുന്നുണ്ടെന്നും തന്റെ ഭര്‍ത്താവ് രണ്ട് ഹിന്ദുസ്ത്രീകളെ പ്രണയക്കെണിയില്‍ വീഴ്‌ത്തിയെന്നും ഇതിന്റെ പേരില്‍ അദ്ദേഹത്തിന് പത്ത് ലക്ഷം രൂപ വീതം ആകെ 20 ലക്ഷം രൂപ കിട്ടിയെന്നും ഫരീദ ഖാത്തൂണ്‍ ആരോപിച്ചു. ആരോപണം ഉന്നയിക്കുക മാത്രമല്ല, ഇവര്‍ ഭർത്താവ് സൈജുദ്ദീൻ ഖാനെതിരെ കേന്ദ്രപാഡ സദർ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവ് സൈജുദ്ദീന്‍ ഖാന്‍ വിവാഹിതനായിരിക്കെ അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ട് ഹിന്ദു സ്ത്രീകളെ വ്യത്യസ്തസമയങ്ങളില്‍ പ്രണയബന്ധങ്ങളിലേക്ക് ആകർഷിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തുവെന്നതാണ് ഫരീദ ഖാത്തൂണ്‍ ആരോപിക്കുന്നത്.
ഫരീദ ഖാത്തൂൺ നൽകിയ മൊഴി പ്രകാരം, 2020-ൽ അവർ ജാംധാർ ഗ്രാമത്തിൽ നിന്നുള്ള സൈജുദ്ദീൻ ഖാനെ വിവാഹം കഴിച്ചു. ഇതില്‍ ഒരു കുട്ടിയുമുണ്ട്. എന്നാൽ കുട്ടി ജനിച്ച് ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷം സൈജുദ്ദീൻ തന്നെ ഉപേക്ഷിച്ചുവെന്ന് ഫരീദ ആരോപിക്കുന്നു.
പിന്നീട് സൈജുദ്ദീൻ ഒരു ഹിന്ദു സ്ത്രീയെ പ്രണയക്കെണിയില്‍ വീഴ്‌ത്തി വിവാഹം കഴിച്ചു. പിന്നീട് ഏകദേശം ഒരു വർഷത്തിനുശേഷം മറ്റൊരു മുസ്ലീം സ്ത്രീയെയും വിവാഹം കഴിച്ചു.
ഏറ്റവും ഒടുവിൽ, ഏകദേശം ഒരു മാസം മുമ്പ്, വീണ്ടും ഒരു ഹിന്ദു സ്ത്രീയെ പ്രണയക്കെണിയില്‍ വീഴ്‌ത്തി വിവാഹം ചെയ്തു. ഈ സ്ത്രീകളെ വഞ്ചിക്കുന്നതിനായി താൻ അവിവാഹിതനാണെന്ന് സൈജുദ്ദീൻ നുണ പറഞ്ഞിരുന്നു. ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുന്നതിനായി ചില മുസ്ലീം സംഘടനകൾ ഒരു ലവ് ജിഹാദിന് 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകിയതായും ഫരീദ പറയുന്നു. ഇതാണ് ഗുരുതരമായ ആരോപണം. ഇതുവരെയും ലവ് ജിഹാദ് ആരോപിച്ചിരുന്നെങ്കിലും ഇതിന്റെ പേരില്‍ പണം പിടുങ്ങുന്നതായി ആദ്യമായാണ് കണ്ടെത്തുന്നത്. .
















