Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓട്ടോ ഡ്രൈവര്‍ മണി തടിച്ചുകൊഴുത്തത് ടെയ്‌ലര്‍ ബാലമുരുകനെ കരുവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 07:49 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി ഡി. മണി കോടികളുടെ ആസ്തികള്‍ സമ്പാദിച്ചത് വെറും ഏഴു വര്‍ഷം കൊണ്ട്. ഓട്ടോ ഡ്രൈവറായി ജീവിതമാരംഭിച്ച ഇയാള്‍ ഇന്ന് ഡയമണ്ട് മണി, എം.എസ്. മണി, എം. സുബ്രഹ്‌മണ്യം എന്നിങ്ങനെ വിവിധ പേരുകളിലാണ് ഉന്നതര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

ദിണ്ടിഗല്‍ സ്വദേശി ബാലമുരുകന്‍ എന്ന തയ്യല്‍ക്കട ഉടമയെ കരുവാക്കിയാണ് വിഗ്രഹക്കടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഡി. മണി നടത്തിയത്. മണിയെ തേടി എസ്‌ഐടി ആദ്യം ബാലമുരുകന്റെ വീട്ടിലാണ് എത്തിയത്. ബാലമുരുകന്റെ പേരിലുള്ള സിം കാര്‍ഡാണ് ഡി. മണി ഉപയോഗിക്കുന്നത് എന്ന സത്യം എസ്‌ഐടി തിരിച്ചറിഞ്ഞത് അപ്പോള്‍ മാത്രം.

ഡി. മണിക്കായി ചില റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഇടനില നിന്നത് ബാലമുരുകനാണ്.

മണിയുടെ ആവശ്യപ്രകാരമാണ് ബാലമുരുകന്‍ തന്റെ സിം കാര്‍ഡ് അയാള്‍ക്ക് നല്‍കിയത്. ബാലമുരുകനില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മണിയുടെ സ്ഥാപനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. മണിക്കു പുറമേ വിരുദുനഗര്‍ സ്വദേശി ശ്രീകൃഷ്ണന്‍ എന്ന വ്യക്തിയേയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ അന്വേഷണം നടക്കുന്നത്. മൂന്ന് മൊബൈല്‍ ഫോണുകളാണ് മണി ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു ഫോണ്‍ പോലും അയാളുടെ ആധാര്‍ നമ്പറില്‍ ഇല്ല എന്നത് ദുരൂഹമാണ്. അധോലോക പ്രവൃത്തികള്‍ പൊതുജനങ്ങളില്‍ നിന്നും മറയ്‌ക്കാന്‍ മണി ഒരുക്കിയ കവചമാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍.

2020 ഒക്ടോബര്‍ 26ന് ഡി. മണി എവിടെയായിരുന്നു എന്നതില്‍ വ്യക്തത വരുത്താനാണ് എസ്‌ഐടി ശ്രമിക്കുന്നത്. ഇതിനായി ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. എസ്‌ഐ ടിക്ക് രഹസ്യ മൊഴി നല്‍കിയ പത്തനംതിട്ട പന്തളം സ്വദേശിയായ വിദേശ വ്യവസായിയോട് കൂടുതല്‍ കാര്യങ്ങളും എസ്‌ഐടി തിരക്കുന്നുണ്ട്.

ശ്രീകൃഷ്ണന്റെ ഫോണ്‍ നമ്പരുകളും പരിശോധനാവിധേയമാക്കും. ഉണ്ണികൃഷ്ണന്‍ പോറ്റി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരുടെ ഫോണ്‍ നമ്പരുകളിലേക്ക് മണിയോ ശ്രീകൃഷ്ണനോ ബന്ധപ്പെട്ടിരുന്നോ എന്നതില്‍ വ്യക്തത വരുത്താനാണിത്.

ഡി. മണിക്ക് പിന്നില്‍ തമിഴ്‌നാട് രാഷ്‌ട്രീയത്തിലെ ഉന്നതര്‍ ആരെങ്കിലും ഉണ്ടൊ എന്ന സംശയവും എസ്‌ഐടിക്കുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇയാള്‍ ബന്ധം സ്ഥാപിച്ച മാര്‍ഗവും കണ്ടെത്തേണ്ടതുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിട്ടുണ്ടെന്ന് മണി സമ്മതിച്ചിട്ടുണ്ട്. ആ വഴിയാണോ പരിചയം എന്നാണ് അറിയേണ്ടത്.

താന്‍ സാധാരണക്കാരനാണെന്നും സ്വര്‍ണക്കടത്തുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് മണി മാധ്യമങ്ങളോടു പറഞ്ഞത്. ദിണ്ടിഗലില്‍ തിരക്കൊഴിഞ്ഞ ഭാഗത്ത് സ്‌കൂട്ടറില്‍ എത്തിയാണ് തന്റെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഇയാള്‍ ശ്രമിച്ചത്.

വിലപിടിപ്പുള്ള കാറുകള്‍ ഉണ്ടായിട്ടും സ്‌കൂട്ടറില്‍ എത്തിയത് താന്‍ സാധാരണക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എന്നു വ്യക്തം. ശബരിമലയിലും അച്ഛന്റെ മരണാനന്തരകര്‍മത്തിനും വന്നതല്ലാതെ കേരളവുമായി ഒരു ബന്ധവുമില്ല. സുഹൃത്തായ ബാലമുരുകന്റെ പേരിലുള്ള സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. അയാളും സാധാരണക്കാരനാണ്. വിരുദുനഗര്‍ സ്വദേശി ശ്രീകൃഷ്ണനുമായി ഒരു ബന്ധവുമില്ല. അയാളെ അറിയുകയുമില്ല. താന്‍ അത്രവലിയ കാശുകാരനല്ലെന്നും ജീവിതം ആത്മഹത്യയുടെ വക്കിലാണെന്നുമാണ് മണി മാധ്യമങ്ങളോട് പറഞ്ഞത്.

 

Tags: ശബരിമല സ്വര്‍ണക്കൊള്ളS. BalamuruganD Mani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

പുതിയ വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.