മുംബൈ: മഹാരാഷ്‌ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി. ആകെ 129 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇത് ബിജെപിയുടെ വന്‍ വിജയമാണ്. 2017ല്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് 95 സീറ്റുകള്‍ മാത്രമാണ് വിജയിച്ചത്. ആകെ മഹാരാഷ്‌ട്ര നഗര്‍ പരിഷത്, പഞ്ചായത്ത് സീറ്റുകള്‍ 288 ആണ്. അതിലാണ് 129 എണ്ണം ബിജെപി നേടിയത്.
ബിജെപിയ്‌ക്ക് വേണ്ടി മത്സരിച്ച 48 ശതമാനം കൗണ്‍സിലര്‍മാരും വിജയിച്ചു. സിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്സണ്മാരില്‍ 75 ശതമാനം ബിജെപി-എന്‍സിപി(അജിത് പവാര്‍)-ശിവസേന ഉള്‍പ്പെട്ട മഹായുതി സഖ്യം നേടി. ആകെയുള്ള കൗണ്‍സിലര്‍മാരുടെ സീറ്റുകളില്‍ മഹായുതി 3300 സീറ്റുകളില്‍ വിജയിച്ചു.
ബിജെപിയുടെ തിളക്കമാര്‍ന്ന ജയങ്ങള്‍ ഇവിടെ
സഠാര ജില്ലയില്‍ മുനിസിപ്പല്‍ പ്രസിഡന്‍റായി ബിജെപിയുടെ അമോല്‍ മോഹിതെ 42000 വോട്ടുകള്‍ക്ക് വിജയിച്ചു.
രത്നഗിരി ജില്ലയിലെ ഖേഡ് മുനിസിപ്പല്‍ കൗണ്‍സിലില്‍ മഹായുതി ആകെയുള്ള 21 സീറ്റുകളിലും വിജയിച്ചു. ഇതില്‍ 17 സീറ്റുകള്‍ നേടിയത് ശിവസേന ഷിന്‍ഡേ പക്ഷമാണ്.
ലത്തൂര്‍ ജില്ലയിലെ അഞ്ചില്‍ നാലിടങ്ങളില്‍ ബിജെപിയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിച്ചത്. ഉദ്ഗീര്‍, അഹ്മദ് പൂര്‍, നിലാംഗ, രേണുപൂര്‍ എന്നീ തദ്ദേശസ്ഥാപനങ്ങളിലാണ് ബിജെപി പ്രസിഡന്‍റുമാര്‍ ജയിച്ചത്. അഞ്ചാമത്തെ സീറ്റ് ബിജെപി സഖ്യകക്ഷിായ എന്‍സിപി അജിത് പവാര്‍ പക്ഷം ജയിച്ചു. ഓസ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപി(അജിത് പവാര്‍) പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിച്ചു. ബീഡ് ജില്ലയിലും മഹായുതി ജയിച്ചു.
ശരത് പവാര്‍ പക്ഷം രണ്ട് ജില്ല പിടിച്ചു
സംഗ്ലി, ചന്ദ്രപൂര്‍ ജില്ലകളില്‍ ശരത് പവാര്‍ പക്ഷം ജയിച്ചു. ചന്ദ്രപൂര്‍ ജില്ലയിലെ ബ്രഹ്മപുരി മുനിസിപ്പല്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ് ജയിച്ചു.
















