Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണപ്പാളിയുടെ വിശ്വാസ മൂല്യം അന്വേഷിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 10:39 am IST
inKerala

പത്തനംതിട്ട: വിലമതിക്കാനാവാത്ത വിശ്വാസ മൂല്യമുള്ളതാണ് ശബരിമലയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണപ്പാളികള്‍. ഈ മൂല്യത്തിന് അന്വേഷണ സംഘം യാതൊരു പ്രസക്തിയും കല്‍പ്പിക്കുന്നില്ല. ദ്വാരപാലക ശില്‍പ പാളികളില്‍ നിന്നും അനുബന്ധ പാളികളില്‍ നിന്നും 989 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു എന്ന് വ്യക്തമാക്കുന്ന ബില്ല് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും കണ്ടെത്തി. അതില്‍ 476 ഗ്രാം സ്വര്‍ണം ഗോവര്‍ധനില്‍ നിന്നും വീണ്ടെടുത്തു. ശേഷിച്ച 513 ഗ്രാം സ്വര്‍ണത്തില്‍ 415.988 ഗ്രാം ദ്വാരപാലക പാളികളില്‍ പൂശിയതായും ബാക്കി 97.012 ഗ്രാം സ്വര്‍ണം പണിക്കൂലി ഇനത്തില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കിയതായുമാണ് രേഖ.

വാതില്‍ പാളികള്‍ പുതുതായി നിര്‍മിച്ച് സ്വര്‍ണംപൂശി സ്ഥാപിച്ചവയാണ്. പഴയ പാളികള്‍ ദേവസ്വം സ്റ്റോറില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ വാതില്‍ പാളികളില്‍ കൊള്ള നടന്നിട്ടില്ലെന്നു സ്ഥാപിക്കാം. 1998-ല്‍ വിജയ് മല്യ കട്ടിളപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതായി തെളിവില്ലെന്നാണ് മുന്‍ പ്രസിഡന്റും ദേവസ്വം കമ്മിഷണറും ആയിരുന്ന എന്‍. വാസുവിന്റെ വാദം. ഉള്ള തെളിവുകള്‍ മുക്കിയ ശേഷമാണ് ഈ വാദം ഉയര്‍ത്തിയതെന്നും സൂചനയുണ്ട്.

കേസ് അട്ടിമറിക്കപ്പെട്ടു എന്ന സംശയം ബലപ്പെടുത്തുകയാണ് ഇവയെല്ലാം. ഇതിലേക്ക് വിരല്‍ചൂണ്ടുന്ന വസ്തുതകള്‍ നിരവധിയുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് അന്വേഷണം മന്ദീഭവിച്ചത് സര്‍ക്കാര്‍ സമ്മര്‍ദ്ദം മൂലമായിരുന്നെങ്കില്‍ ബോര്‍ഡ് മുന്‍ അംഗങ്ങളായ ശങ്കരദാസിനേയും വിജയകുമാറിനേയും അറസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ പോലീസ് തലത്തില്‍ നീക്കം നടന്നതായാണ് സൂചന. പത്മകുമാര്‍ മൊഴി നല്‍കിയിട്ടും എന്തുകൊണ്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തില്ല എന്നതും പ്രസക്തം. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ടാവണം. കോടതി ഇടപെടലാണ് ഇനി ഏക പ്രതീക്ഷ.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നല്‍കിയതായി ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ എസ്‌ഐടിയോട് പറഞ്ഞു. ശബരിമലയുടെ പേരിലാണ് വന്‍ തുകകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വാങ്ങിയത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും കല്‍പേഷ് മുഖേന വാങ്ങിയ സ്വര്‍ണം ദ്വാരപാലക പാളിയിലേതാണെന്ന് അറിയില്ലായിരുന്നു. തന്റെ കൈവശം കുറച്ച് സ്വര്‍ണം ഉണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത് വാങ്ങാന്‍ നിര്‍ബന്ധിതനായതെന്നും ഗോവര്‍ദ്ധന്‍ പറഞ്ഞു.

ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുമായി കാലങ്ങളായി സൗഹൃദമുണ്ട്. സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ടാണ് സുഹൃത്ബന്ധം തുടങ്ങിയത്. കല്‍പേഷിന്റെ പക്കല്‍ പലതവണ സ്വര്‍ണം കൊടുത്തു വിടുകയും സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയിലെ പൂജാരി എന്ന ബഹുമാനമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയോടുള്ളത്. സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയപ്പോള്‍ പല തവണ ഉണ്ണികൃഷ്ണന്‍ പോറ്റി തനിക്കും സുഹൃത്തുക്കള്‍ക്കും ദര്‍ശന സൗകര്യവും താമസ സൗകര്യവും ഒരുക്കിയിരുന്നു. താന്‍ ആരാധിക്കുന്ന അയ്യപ്പന്റെ പൂജാരിയോടുള്ള ബഹുമാനം മൂലമാണ് സ്വര്‍ണം വാങ്ങിയതെന്നാണ് ഗോവര്‍ദ്ധന്‍ പറഞ്ഞത്.

ഗോവര്‍ദ്ധനേയും പങ്കജ് ഭണ്ഡാരിയേയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി അപേക്ഷ സമര്‍പ്പിക്കും. ഗോവര്‍ദ്ധന്‍ തിങ്കളാഴ്ച തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും അറിയിന്നു.

Tags: ശബരിമല സ്വര്‍ണക്കൊള്ളദ്വാരപാലക ശില്‍പ പാളികള്‍Chennai Smart Creations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.