Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളത്തിന്റെ ‘ശ്രീ’ക്ക് വിട; സംസ്‌കാരം 10ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 04:57 am IST
in Kerala, Entertainment
ടൗണ്‍ഹാളില്‍ ശ്രീനിവാസന്റെ ഭൗതികദേഹത്തിനരികെ ഭാര്യ വിമല മക്കളായ വിനീത്, ധ്യാന്‍

ടൗണ്‍ഹാളില്‍ ശ്രീനിവാസന്റെ ഭൗതികദേഹത്തിനരികെ ഭാര്യ വിമല മക്കളായ വിനീത്, ധ്യാന്‍

കൊച്ചി: കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം… എല്ലാറ്റിലൂടെയും ഓരോ മലയാളിയുമായും ആഴത്തിലുള്ള അന്തര്‍ധാര കഴിഞ്ഞ അമ്പതാണ്ടത്തെ ചലച്ചിത്രജീവിതത്തില്‍ സജീവമായി നിലനിര്‍ത്തിയ പ്രിയപ്പെട്ട ശ്രീനിവാസന്‍ വിട പറഞ്ഞു. ഇനി മലയാളിയുടെ ഹൃദയതീരത്ത് അണയാതെ ഈ ചിരിവിളക്ക് ജ്വലിച്ചുനില്‍ക്കും.

സംസ്കാരം സംസ്ഥാന ബഹുമതി​കളോടെ ഇന്ന് രാവി​ലെ 10ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിൽ വീട്ടുവളപ്പി​ൽ നടക്കും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ. മരുമക്കൾ: ദിവ്യ, അർപ്പിത.

ഇന്നലെ രാവിലെ 8.30ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ അറുപത്തൊമ്പതാം വയസിലാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ രാവിലെ ഭാര്യ വിമലക്കൊപ്പം വീട്ടില്‍ നിന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലേയ്‌ക്ക് പോകുന്നതിനിടെ തൃപ്പൂണിത്തുറ എത്തിയപ്പോള്‍ ആരോഗ്യ നില മോശമാവുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം എത്തി ആദരാഞ്ജലി അര്‍പ്പിച്ചു. രണ്‍ജി പണിക്കര്‍, രഞ്ജിത്ത്, ലാലു അലക്‌സ്, മഞ്ജു പിള്ള ഉള്‍പ്പെടെയുള്ളവരെല്ലാം വീട്ടിലെത്തി. ഉച്ചയ്‌ക്ക് ഒരു മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

1956 ഏപ്രില്‍ 4ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം. കതിരൂര്‍ ഗവ. സ്‌കൂളിലും പഴശ്ശിരാജ എന്‍എസ്എസ് കോളജിലുമാണ് പഠിച്ചത്. കണ്ണൂരുകാരന്‍ പാട്യത്തെ ശ്രീനിവാസനെ വളര്‍ത്തിയെടുത്തത് മദ്രാസിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. രജനികാന്ത് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം സിനിമാ പഠനം. 1977ല്‍ പി.എ. ബക്കറിന്റെ മണിമുഴക്കത്തില്‍ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ചു. സത്യന്‍ അന്തിക്കാടുമൊത്ത് 15 സിനിമകള്‍. മികച്ച കൂട്ടുകെട്ട് ഒരുക്കിയവരില്‍ പ്രിയദര്‍ശന്‍, കമല്‍ എന്നിവരുമുണ്ട്.

48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്തമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സന്മസുളളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത, ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, ഒരു മറവത്തൂര്‍കനവ്, അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും എഴുതി.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ എംഎ ധവാന്‍, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ വിജയന്‍, പൊന്‍മുട്ടയിടുന്ന താറാവിലെ സ്വര്‍ണപണിക്കാരന്‍, പാവം പാവം രാജകുമാരനിലെ പാരലല്‍ കോളജ് അധ്യാപകന്‍, വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, തേന്‍മാവിന്‍ കൊമ്പത്തിലെ അപ്പക്കാള, ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയന്‍ മാഷ്, ഉദയനാണ് താരത്തിലെ സരോജ്കുമാര്‍ തുടങ്ങിയ നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയത്തിലും ശ്രദ്ധേയനായി. സിനിമയ്‌ക്ക് പുറത്തെ ചര്‍ച്ചകളിലും ശ്രീനിവാസന്‍ എന്നും നിറഞ്ഞു. മുഖംനോക്കാതെ സാമൂഹ്യ വിമര്‍ശനം നടത്തി. കൃഷിയുടെ നല്ല പാഠങ്ങളും പകര്‍ന്നു നല്‍കി.

Tags: passes awaySrinivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Literature

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

Literature

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

Entertainment

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.