മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടി നല്‍കിയ പ്രശസ്ത അയ്യപ്പ ഭക്തി ഗാനത്തിന്റെ പാരഡിയായി പുറത്തിറക്കിയ പോറ്റിയെ കയറ്റിയെ എന്ന ഗാനം ഹിറ്റാവുകയും തുടര്‍ന്ന് വിവാദമാവുകയും ചെയ്തിരിക്കെ സിപിഎമ്മും അയ്യപ്പ ഭക്തി ഗാനത്തിന്റെ പാരഡി ഇറക്കിയെന്ന വാര്‍ത്ത പുറത്തു വന്നു.മലപ്പുറം താനാളൂര്‍ പഞ്ചായത്തിലെ 17 ാം വാര്‍ഡിലാണ് അയ്യപ്പ ഭക്തി ഗാനത്തിന്റെ പാരഡി സി പി എം ഇറക്കിയത്.
ലീഗ് പ്രാദേശിക നേതാക്കളുടെ പേര് എടുത്തുപറഞ്ഞാണ് പാട്ട് ഇറക്കിയത്. എന്നാല്‍, നേതൃത്വത്തിന്റെ അറിവോടെ അല്ല പാട്ട് ഇറക്കിയതെന്നാണ് സിപിഎം വിശദീകരണം.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയാഘോഷത്തിനായാണ് പാട്ടിറക്കിയത്. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മരുമകളാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
കഴിഞ്ഞ 22 വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തായിരുന്ന താനാളൂര്‍ ഇത്തവണ യുഡിഎഫ് പിടിച്ചു. 24 ല്‍ 17 സീറ്റാണ് യുഡിഎഫ് നേടിയത്.എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കെതിരെയും സമാന പാരഡി ഗാനങ്ങള്‍ ഒരുക്കിയിരുന്നുവെന്ന് എല്‍ഡിഎഫ് പറഞ്ഞു.
















