കോട്ടയം: എരുമേലിയില്‍ വിവിധ ഫീസുകള്‍ ഏകീകരിക്കാന്‍ ഹൈക്കോടതി ദേവസ്വം ബഞ്ച് നിര്‍ദേശം നല്‍കി. ശബരിമല തീര്‍ഥാടകരോട് വ്യത്യസ്ത നിരക്ക് ഈടാക്കുവെന്ന് ചൂണ്ടിക്കാട്ടി മനോജ് എസ്. നായര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പാര്‍ക്കിംഗ് ഫീസ്, ശൗചാലയ യൂസര്‍ ഫീ എന്നിവ ഏകീകരിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍, ദേവസ്വം ബോര്‍ഡ്, എരുമേലി പഞ്ചായത്ത് എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
ഫീസ് നിരക്ക് പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ മറച്ചു വച്ച ശേഷം ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള പാര്‍ക്കിംഗിനും മറ്റും തോന്നിയ പോലെ തുക ഈടുക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.
















