Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആത്മവിസ്മൃതിയെ മറികടന്ന് ആത്മാഭിമാനമുള്ള സമാജത്തെ സൃഷ്ടിക്കണം: അരുണ്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 10:44 am IST
inIndia, Parivar

നാഗ്പൂര്‍: നമ്മുടേതായ ദര്‍ശനങ്ങളിലൂടെ മാത്രമേ നവഭാരതം സാധ്യമാകൂ എന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് അരുണ്‍കുമാര്‍. ആത്മവിസ്മൃതി, അപകര്‍ഷതാബോധം, പരാനുകരണം എന്നിവയെ മറികടന്ന് ആത്മവിശ്വാസവും സ്വരാഷ്‌ട്രാഭിമാനവും സംഘടനാബോധവുമുള്ള ഒരു സമാജത്തെ കെട്ടിപ്പടുക്കുന്നതിലൂടെയാണ് രാഷ്‌ട്രത്തിന്റെ പുനരുജ്ജീവനമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂര്‍ സിംബയോസിസ് ഇന്റര്‍നാഷണല്‍ ഡീംഡ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ‘ഉത്തിഷ്ഠ ഭാരത്’ എന്ന പേരില്‍ സംഘടിപ്പിച്ച ഉന്നതാദ്ധ്യാപക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍കുമാര്‍.

ആത്മവിസ്മൃതിയില്‍ നിന്ന് സമൂഹത്തെ തട്ടിയുണര്‍ത്തി സ്വാഭിമാനത്തോടെ സംഘടിക്കാന്‍ പ്രേരിപ്പിക്കുകയാണ് ആര്‍എസ്എസ് സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ചെയ്തതെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു. രാജ്യം അടിമത്തത്തിലായതിന്റെ കുറ്റം വിദേശികള്‍ക്കല്ല നമുക്കുതന്നെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പോരായ്‌മകള്‍ പരിഹരിച്ച് സമാജം സംഘടിതമായേ മതിയാകൂ എന്ന ഉറച്ച തീരുമാനമാണ് ആര്‍എസ്എസ് രൂപീകരിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്.

ഭാരതീയര്‍ സ്വഭാവഗുണമുള്ളവരാണ്. എന്നാല്‍ ദേശീയത എന്ന സ്വഭാവഗുണം കൂടുതലായി സൃഷ്ടിക്കേണ്ടതുണ്ട്. നിഷ്‌കളങ്കവും സമര്‍പ്പിതവുമായ ദേശസ്നേഹം വളര്‍ത്തുന്നതിലൂടെ ഈ ദേശീയമനോഭാവം സൃഷ്ടിക്കാനാവും. വിദ്വേഷം, അസൂയ, അഹങ്കാരം എന്നിവ ഇല്ലാതാക്കി അച്ചടക്കത്തോടെ ഒത്തുചേരാന്‍ തയാറുള്ള വ്യക്തികളെ നിര്‍മിക്കുന്നതിനാണ് ദൈനംദിന ശാഖാപദ്ധതിക്ക് രൂപം നല്കിയത്. അവിടെ സ്വയംസേവകര്‍ ഒരേ ഹൃദയം, ഒരേ മനസ്, ഒരേ ലക്ഷ്യം എന്ന ബോധത്തില്‍ ഒന്നായിചേരുന്നു. അനുകരണത്തില്‍ നിന്ന് മോചിപ്പിച്ച് തനിമയിലുണരുന്ന സമാജത്തെ സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയാണ് ഈ വ്യക്തിനിര്‍മാണ പ്രക്രിയ, അരുണ്‍കുമാര്‍ പറഞ്ഞു.

സ്വരാജ്യം, സ്വധര്‍മ്മം, സ്വാശ്രയം എന്നീ സ്വ ത്രയികളാണ് സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ പൂര്‍വികര്‍ മുന്നോട്ടുവച്ചത്.  നമ്മള്‍ സ്വതന്ത്രരായി, പക്ഷേ സ്വ(തനിമ)യുടെ ആവിഷ്‌കാരം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വ വ്യക്തിയുടെ ജീവിതത്തിന്റെ താക്കോലായി മാറണം. സമൂഹത്തില്‍ മാറ്റത്തിനായുള്ള ആഗ്രഹം ഉയര്‍ന്നുവരണം. അതിനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കണം. വിത്തില്‍ നിന്ന് മരത്തിലേക്കുള്ള യാത്രയാണ് മാറ്റം. വിത്തില്‍ നിന്ന് മരത്തിലേക്കും പുഷ്പത്തിലേക്കും ഫലത്തിലേക്കും പിന്നീട് വിത്തിലേക്കും തിരികെ മാറുന്നത് ഒരു ചാക്രിക പ്രക്രിയയാണ്. ഇത് പ്രസംഗങ്ങളിലൂടെയോ അധികാരത്തിലൂടെയോ ഉണ്ടാകില്ല. അധികാരം തീര്‍ച്ചയായും മാറ്റത്തിന് അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങള്‍ കൊണ്ടുവന്നേക്കാം.  സാഹചര്യങ്ങളെന്തായാലും മാറ്റങ്ങള്‍ വരുത്തണം, അരുണ്‍കുമാര്‍ പറഞ്ഞു.

രാഷ്‌ട്രപുനരുത്ഥാനത്തിനായി എല്ലാവരും പ്രവര്‍ത്തിക്കണം.  ആത്മീയ അടിത്തറയില്‍ മാത്രമേ സമൃദ്ധവും സന്തുഷ്ടവുമായ സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു. ഈ ആത്മീയത നമ്മുടെ പ്രവൃത്തിയില്‍ പ്രകടമാകണം. ആത്മസംതൃപ്തിയാകണം പ്രവൃത്തിക്ക് പ്രചോദനം. ചെയ്യുന്ന ജോലിയില്‍ സമ്പൂര്‍ണമായി മുഴുകണം. അക്ഷരപരിശീലനം ചെയ്യുന്നവര്‍ അക്ഷരബ്രഹ്‌മംതന്നെ നേടണം. നാദസാധന ചെയ്യുന്നവര്‍ നാദബ്രഹ്‌മത്തെ പ്രാപിക്കണം. ചെയ്യുന്ന ജോലിയും അത്രയേറെ ഭക്തിയും സമര്‍പ്പണവും ഉണ്ടായിരിക്കണം, സഹസര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.

 

Tags: ArunkumarRSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.