തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പൊലീസ് തെരയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ പ്രതി ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡ്രൈവറായ ആല്‍വിന്‍, സറ്റാഫായ ഫൈസല്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ബാഗല്ലൂരില്‍ എത്തിച്ചത് ഇരുവരും ചേര്‍ന്നാണ്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് പ്രതി ചേര്‍ത്തത്. അമേയ്‌സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം ഇവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലായിരുന്നു രണ്ട് പേരെയും ഒരു ദിവസം കസ്റ്റഡിയില്‍ വച്ചത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെ വിട്ടയച്ചു.















