Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉയര്‍ച്ചയും വീഴ്ചയും: ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 08:17 am IST
inKerala

കൊച്ചി: ചനല്‍ ചര്‍ച്ചകളിലൂടെ ശ്രദ്ധേയനായി വളരെ വേഗം കോണ്‍ഗ്രസില്‍ ഉയര്‍ന്നു വന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉയര്‍ച്ചയ്‌ക്കും താഴ്ചയ്‌ക്കും ഡിസംബര്‍ മാസം തന്നെ സാക്ഷ്യം വഹിക്കുന്നത് യാദൃച്ഛികം. പാലക്കാട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രാഹുല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് സത്യപ്രതിജ്ഞ ചെയ്തത്. ഒരൊറ്റ വര്‍ഷം കഴിഞ്ഞ് ഡിസംമ്പര്‍ നാലിനു തന്നെ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് രാഹുലിനെ പുറത്താക്കി. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പഠന കാലമായ 2006ലാണ് കെഎസ്യുവിലൂടെ രാഹുല്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലെത്തുന്നത്. 2009 മുതല്‍ 2017 വരെ കെഎസ്യു പത്തനംതിട്ട ജില്ലാ സെക്രട്ടറി. 2017ല്‍ ജില്ലാ പ്രസിഡന്റ്. 2017-18ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി. 2018 മുതല്‍ 21 വരെ എന്‍എസ്യു ദേശീയ ജനറല്‍ സെക്രട്ടറി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, 2020ല്‍ കെപിസിസി അംഗം. 2023ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. 2024ല്‍ പാലക്കാട് എംഎല്‍എ.

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കുന്ന നേതാവ് എന്ന നിലയിലാണ് പാര്‍ട്ടിയിലെ യുവനിരയില്‍ രാഹുല്‍ ശ്രദ്ധ നേടിയത്. ഷാഫി പറമ്പില്‍ എംപിയുടെ പിന്തുണ ഏറെ ഗുണം ചെയ്തു. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയതും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും ഷാഫിയാണ്. എന്താരോപണമുണ്ടായാലും ‘ഹു കെയേഴ്സ്’ എന്നുപറഞ്ഞ് അതിനെയെല്ലാം അവഗണിച്ച് മുന്നോട്ടു പോയി.

രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്തതിനു പിന്നാലെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം ഉയര്‍ന്നത്. അംഗങ്ങളെ ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ രേഖ വ്യാജമായി ഉണ്ടാക്കിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്ന സാഹചര്യമുണ്ടായി. വ്യാജരേഖയുണ്ടാക്കാന്‍ ഉപയോഗിച്ച ആപ്പിന്റെ വിവരങ്ങളടക്കം പുറത്തുവന്നു. വ്യാജ പ്രസിഡന്റ് എന്ന ആരോപണം ഉയര്‍ന്നെങ്കിലും അതിനെയും രാഹുല്‍ അതിജീവിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിയമസഭാംഗമായി ഒന്‍പതുമാസത്തിനകം സ്ത്രീപീഡനാരോപണങ്ങളില്‍ കുടുങ്ങി. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. രാജിയും ആവശ്യപ്പെട്ടു.

Tags: Rahul Mangkootathil MLA#CongressAndSexualAbuseDecember 4 to December 4
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്ദ്യം, പൈശാചികം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍

Kerala

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സം​ഗ കേസ് പൊല്ലാപ്പായി ; എംഎൽഎയുടെ ഉറ്റ കൂട്ടാളി ഫെനി നൈനാന് നാണം കെട്ടം തോൽവി

Kerala

സ്വര്‍ണക്കൊള്ള യുഡിഎഫും മാങ്കൂട്ടത്തില്‍ എല്‍ഡിഎഫും മറന്നു

Main Article

വേട്ടക്കാരുടെ പാര്‍ട്ടികള്‍ ഇരകളോട് പറയുന്നത്

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ട ചുവപ്പ് പോളോ കാർ; യുവനടിയെ ഉടന്‍ ചോദ്യംചെയ്യും

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.