Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക് സൈനിക മേധാവിയുടെ നയങ്ങൾ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 12:30 pm IST
inWorld

ഇസ്ലാബാദ്: പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നയങ്ങൾ രാജ്യത്തിന് “വിനാശകരം” എന്ന് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അദ്ദേഹം അഫ്ഗാനിസ്ഥാനുമായി മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.

റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ വെച്ച് സഹോദരി ഡോ. ഉസ്മ ഖാൻ തന്നെ സന്ദർശിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് 73 കാരനായ ഖാൻ സോഷ്യൽ മീഡിയ പോസ്റ്റിൽ ഇക്കാര്യം പറഞ്ഞത്. അസിം മുനീറിന്റെ നയങ്ങൾ കാരണം തീവ്രവാദം നിയന്ത്രണാതീതമായി വളർന്നിരിക്കുന്നു, അത് എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു, ഉറുദുവിലുള്ള എക്സ് പോസ്റ്റിൽ ഖാൻ പറഞ്ഞു.

പാകിസ്ഥാന്റെ ദേശീയ താൽപ്പര്യങ്ങളിൽ അസിം മുനീറിന് ഒരു ആശങ്കയുമില്ല. പാശ്ചാത്യ ശക്തികളെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. അന്താരാഷ്‌ട്രതലത്തിൽ തന്നെ ഒരു ‘മുജാഹിദ്’ (ഇസ്ലാമിക പോരാളി) ആയി കാണാൻ വേണ്ടി അദ്ദേഹം മനഃപൂർവ്വം അഫ്ഗാനിസ്ഥാനുമായി സംഘർഷം സൃഷ്ടിച്ചു. രാജ്യത്തെ സ്വന്തം ജനങ്ങൾക്കെതിരായ ഡ്രോൺ ആക്രമണങ്ങളെയും സൈനിക നടപടികളെയും താൻ എതിർക്കുന്നു, ഇത് കൂടുതൽ ഭീകരതയ്‌ക്ക് ആക്കം കൂട്ടുമെന്ന് ഖാൻ പറഞ്ഞു.

മുനീർ ആദ്യം അഫ്ഗാനികളെ ഭീഷണിപ്പെടുത്തി, പിന്നീട് പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളെ പുറത്താക്കി, ഡ്രോൺ ആക്രമണങ്ങൾ നടത്തി, അതിന്റെ അനന്തരഫലങ്ങൾ വർദ്ധിച്ചുവരുന്ന ഭീകരതയുടെ രൂപത്തിൽ നാം ഇപ്പോൾ നേരിടുന്നു. അദ്ദേഹത്തിന്റെ ധാർമ്മിക പാപ്പരത്തം പാകിസ്ഥാനിലെ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും പൂർണ്ണമായ തകർച്ചയിലേക്ക് നയിച്ചുവെന്നും ഇമാൻ ഖാൻ കുറ്റപ്പെടുത്തി.

തന്നെയും ഭാര്യയെയും കെട്ടിച്ചമച്ച കേസുകളിൽ തടവിലാക്കി, ഏറ്റവും മോശമായ മാനസിക പീഡനത്തിന് വിധേയരാക്കി. ഒരു മനുഷ്യനുമായി പോലും സമ്പർക്കം പുലർത്താത്ത വിധത്തിൽ എന്നെ പൂർണ്ണമായി ഏകാന്തതടവിൽ പാർപ്പിച്ചു. നാല് ആഴ്ചയായി ഒരു സെല്ലിനുള്ളിൽ ഒരു മനുഷ്യനുമായി സമ്പർക്കം പുലർത്താൻ കഴിയാതെ അടച്ചു. പുറം ലോകത്തിൽ നിന്ന് എന്നെ പൂർണ്ണമായും ഒറ്റപ്പെടുത്തി, ജയിൽ മാനുവൽ പ്രകാരം ഉറപ്പുനൽകുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും ഞങ്ങളിൽ നിന്ന് എടുത്തുകളഞ്ഞു – അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, രാഷ്‌ട്രീയ സഹപ്രവർത്തകരുമായുള്ള തന്റെ കൂടിക്കാഴ്ചകൾ ആദ്യം നിരോധിച്ചിരുന്നുവെന്നും ഇപ്പോൾ അഭിഭാഷകരെയും കുടുംബത്തെയും പോലും കാണാൻ കഴിയുന്നത് നിർത്തിവച്ചിരിക്കുകയാണെന്നും ഖാൻ പറഞ്ഞു. ശാരീരിക പീഡനത്തേക്കാൾ കഠിനമായി മാനസിക പീഡനത്തെ കണക്കാക്കപ്പെടുന്നു. എന്നെ കാണാനുള്ള നിയമപരമായ അവകാശം ആവശ്യപ്പെട്ടതിന് എന്റെ സഹോദരി നൊറീൻ നിയാസിയെ റോഡിലേക്ക് വലിച്ചിഴച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags: imran khanPrime MinisterPrisonAfghanistanarmy chiefAsim Munir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.