Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഇ ഡിയുടെ വഴിതെളിഞ്ഞു; എഫ്ഐആര്‍ പകര്‍പ്പ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 07:18 am IST
in Kerala

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള ഇനി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ ഡി) വിപുലമായി അന്വേഷിക്കാം. പ്രത്യേക അന്വേഷണ സംഘമെടുത്ത കേസിന്റെ (എഫ്ഐആറിന്റെ) പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഇ ഡി ഹര്‍ജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എഫ്ഐആര്‍ കോപ്പിക്ക്, മജിസ്ട്രേറ്റ് കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ഏജന്‍സിക്ക് അനുമതി നല്കുകയും ചെയ്തു. ബന്ധപ്പെട്ട കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞൂ.

റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തേ എഫ്ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ തള്ളിയിരുന്നു. ഇതിനെതിരായ ഇഡി ഹര്‍ജി തീര്‍പ്പാക്കിയാണ്, ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ വിലപ്പെട്ട സ്വത്ത് വകമാറ്റുകയും അതിന്റെ മൂല്യം വ്യക്തിഗത നേട്ടത്തിനായി മാറ്റുകയും അതുവഴി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) സെക്ഷന്‍ 2(1)(യു) പ്രകാരം കുറ്റകൃത്യത്തിന്റെ വരുമാനം സൃഷ്ടിക്കുകയും ചെയ്തതായി ഇഡി വാദിച്ചു.

എന്നാല്‍, മജിസ്ട്രേറ്റ് കോടതിയില്‍ ഇ ഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ കുറ്റകൃത്യത്തിന്റെ ഏതെങ്കിലും തരത്തിലുള്ള വരുമാനത്തെക്കുറിച്ച് ഒരു സൂചന പോലും ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കുറ്റകൃത്യം മൂലമുണ്ടായ വരുമാനത്തെക്കുറിച്ച് സംശയിക്കുമ്പോള്‍ മാത്രമേ പിഎംഎല്‍എയ്‌ക്ക് കീഴിലുള്ള അധികാരപരിധി ഉണ്ടാകൂ എന്നും, ഈ വരുമാനങ്ങള്‍ നിലവിലുണ്ടെന്ന് വിശ്വസിക്കാന്‍ ഇ ഡിക്ക് വിശ്വസനീയമായ തെളിവുകള്‍ ഉണ്ടായിരിക്കണമെന്നും പറഞ്ഞു. അല്ലാത്തപക്ഷം, അതിന്റെ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ല. അതനുസരിച്ച് എഫ്ഐആര്‍ പകര്‍പ്പ് ആവശ്യമായതിന്റെ ഉദ്ദേശ്യം വ്യക്തമായി വ്യക്തമാക്കികൊണ്ട് ഇ ഡിക്ക് മജിസ്ട്രേറ്റ് കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാമെന്ന് കോടതി വിധിച്ചു.

ഇ ഡി സമര്‍പ്പിക്കുന്ന അത്തരം ഏതൊരു അപേക്ഷയും അതിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുമെന്നും സംസ്ഥാനത്തിന്റെ വാദം കേട്ട ശേഷം നിയമപ്രകാരം ഉചിതമായ ഉത്തരവുകള്‍ പാസാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Tags: kerala highcourtTravancore Dewasom Boardenforecement directorateശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

Editorial

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.