Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാവികസേനയുടെ 78 വര്‍ഷത്തെ വളര്‍ച്ച അത്ഭുതകരം: വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 07:10 am IST
in Kerala, India

തിരുവനന്തപുരം: നാവികസേന കഴിഞ്ഞ 78 വര്‍ഷത്തിനുള്ളില്‍ അത്ഭുതകരമായ വളര്‍ച്ചയില്‍ എത്തിയതായി ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന. ഇതിനോടകം നിരവധി വെല്ലുവിളികളുണ്ടായി അതെല്ലാം നേരിടാന്‍ നാവികസേനയ്‌ക്കായതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സായുധ സേനയുടെ കരുത്തും തന്ത്രപരമായ ദീര്‍ഘവീക്ഷണവും ‘ഓപ്പറേഷന്‍ സിന്ദൂര്‍’ തെളിയിച്ചു. ശത്രുവിന് മേല്‍ ആധിപത്യം സ്ഥാപിക്കുന്നതില്‍ നാവികസേന നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പടിഞ്ഞാറന്‍ അറബിക്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും കടല്‍ക്കൊള്ളയ്‌ക്കുമെതിരെ 35 ലധികം കപ്പലുകളെ നാവികസേന വിന്യസിച്ചു. 30 ലധികം കേസുകളില്‍ ഇടപെടുകയും 1000ത്തിലധികം ബോര്‍ഡിങ് ഓപ്പറേഷനുകള്‍ നടത്തുകയും ചെയ്തു. ഈ നടപടികളിലൂടെ 520 ലധികം ജീവനുകള്‍ രക്ഷിക്കാന്‍ നാവികസേനയ്‌ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

നിലവില്‍ നാവികസേനയുടെ സേനാ ബലത്തില്‍ 138 ലധികം കപ്പലുകളും അന്തര്‍വാഹിനികളും 264 ലധികം വിമാനങ്ങളും ഉള്‍പ്പെടുന്നു. പുതിയതായി 51 കപ്പലുകള്‍ വിവിധ കപ്പല്‍ ശാലകളില്‍ നിര്‍മ്മാണത്തിലാണ്. കൂടാതെ 65 കപ്പലുകള്‍ക്കും 9 അന്തര്‍വാഹിനികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.

‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന കാഴ്ചപ്പാടിന് കീഴില്‍ സേനയെ ആധുനികവത്കരിക്കാനും കപ്പലുകള്‍ വാങ്ങുന്ന നാവിക സേനയില്‍ നിന്ന് കപ്പലുകള്‍ നിര്‍മിക്കുന്ന നാവികസേനയിലേക്ക് മാറാനും നമുക്ക് കഴിഞ്ഞു. ഇന്ന് നമ്മുടെ കപ്പലുകളില്‍ 80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. ഏകദേശം 40 ദിവസത്തിലൊരിക്കല്‍ എന്ന കണക്കില്‍ യുദ്ധക്കപ്പലുകള്‍ കമ്മിഷന്‍ ചെയ്യുന്നുണ്ട്, അവയെല്ലാം തദ്ദേശീയമായി നിര്‍മിച്ചവയാണ്.

ഈ വര്‍ഷം ജനുവരിയില്‍ നീലഗിരി, സൂറത്ത്, അന്തര്‍വാഹിനിയായ വാഗ്ഷീര്‍ എന്നിങ്ങനെ മൂന്ന് പ്രധാന പ്ലാറ്റ്‌ഫോമുകള്‍ ഒരേ ദിവസം കമ്മിഷന്‍ ചെയ്യുന്നതിന് നാം സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് അര്‍ണാല, തമാല്‍, ഉദയഗിരി, ഹിമഗിരി, നിസ്താര്‍, ആന്‍ഡ്രോത്ത്, ഇക്ഷക്, മാഹി തുടങ്ങിയവയും കമ്മിഷന്‍ ചെയ്തു. കപ്പല്‍ നിര്‍മാണത്തിലും പോരാട്ട ശേഷിയിലുമുള്ള നമ്മുടെ വളരുന്ന കരുത്താണ് ഇതിലൂടെ തെളിയിക്കുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സതേണ്‍ നേവല്‍ കമാന്‍ഡിന് കീഴില്‍ ഏഴ് സംസ്ഥാനങ്ങളിലായി 32 നാവിക പരിശീലന യൂണിറ്റുകളുണ്ട്. വര്‍ഷം 1600 വ്യത്യസ്ത കോഴ്‌സുകളിലായി 13,000 ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നു. ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഗോവയിലെ നേവല്‍ വാര്‍ കോളജ്, ഐഎന്‍എസ് ശിവാജി, ഐഎന്‍എസ് വല്‍സുര തുടങ്ങിയ സ്ഥാപനങ്ങള്‍ സാങ്കേതിക വിദ്യയിലും നേതൃത്വത്തിലും മികച്ച പരിശീലനം നല്‍കുന്നു.

അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കിയതോടെ ഐഎന്‍എസ് ചില്‍കയില്‍ അഗ്‌നിവീരന്മാരുടെ പ്രാഥമിക പരിശീലനം നടക്കുന്നു. 2022 മുതല്‍ 15,000 ത്തിലധികം പേരെ ഇവിടെ പരിശീലിപ്പിച്ചു. 50ലധികം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 21,000 ത്തിലധികം ഉദ്യോഗസ്ഥര്‍ക്ക് സതേണ്‍ നേവല്‍ കമാന്‍ഡ് പരിശീലനം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 33 രാജ്യങ്ങളില്‍ നിന്നുള്ള 834 ട്രെയിനികള്‍ ഇവിടെ പരിശീലനം നേടി. സൗദി അറേബ്യ, ഒമാന്‍, മ്യാന്മര്‍, മൊറോക്കോ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ നമ്മുടെ പരിശീലന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

കൊച്ചി ആസ്ഥാനമായുള്ള ഫ്‌ലാഗ് ഓഫീസര്‍ സീ ട്രെയിനിങ് പരിശീലന കേന്ദ്രത്തില്‍ നാവികസേനയിലെ എല്ലാ കപ്പലുകളെയും ദൗത്യങ്ങള്‍ക്ക് അയക്കുന്നതിന് മുമ്പ് യുദ്ധസജ്ജമാക്കാന്‍ പ്രാപ്തരാക്കുന്നു. തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് മുതല്‍ ചെറിയ ബോട്ടുകള്‍ വരെ ഇത്തരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ നാവികസേന, മൗറീഷ്യന്‍ കോസ്റ്റ് ഗാര്‍ഡ്, മാല്‍ദീവ്‌സ് കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ കപ്പലുകള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Navy in 78 yearsIndian NavyVice Admiral Sameer Saxena
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

India

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം
Kerala

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.