കൊച്ചി (2-12-2025): മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി അന്തരിച്ചു. വൃക്ക രോഗത്തെത്തുടർന്ന് ഇദ്ദേഹം ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. 55 വയസായിരുന്നു. കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷൻസ് മാനേജറായിരുന്നു ഇദ്ദേഹം.
വിവിധ ചാനലുകളിൽ അവതാരകനായും പ്രോഗ്രാമുകളുടെ പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് വർഷം മുൻപായിരുന്നു ഇദ്ദേഹത്തിന് വൃക്കരോഗം സ്ഥിരീകരിച്ചത് തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിട ആരോഗ്യാവസ്ഥ മോശമാകുകയും ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മഞ്ഞുമ്മൽ സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.











