Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അസിം മുനീറിന് ഭീഷണിയായി ഇമ്രാന്‍ ഖാന്‍; പാകിസ്ഥാന്‍ വന്‍ ആഭ്യന്തരകലാപത്തിലേക്ക് ; ട്രംപിനെയും പാക് പട്ടാളത്തെയും ഭയപ്പെടുത്തുന്ന ഇമ്രാന്‍ എന്ന നേതാവ്

പാകിസ്ഥാനിലെ ജനങ്ങളുടെ വന്‍പിന്തുണയുള്ള നേതാവായ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനിലെ പട്ടാളമേധാവിയോടും അമേരിക്കയോടും പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് ഭരണത്തോടും വിട്ടുവീഴ്ചയില്ലാത്ത സമരമാണ് നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 12:12 am IST
inWorld

ഇസ്ലാമബാദ്: അസിം മുനീറിന്റെ സര്‍വ്വാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറുകയാണ് ഇമ്രാന്‍ ഖാന്‍. ജയിലില്‍ കഴിയുന്ന ഇമ്രാന്‍ഖാന്‍ പാകിസ്ഥാനിലെ പുറത്തു നടക്കുന്ന നേതാക്കളേക്കാള്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. ഒരു നേതാവിനെ ജയിലിലടക്കാം, പക്ഷെ ഒരു ആശയത്തെ ജയിലിലടക്കാനാവില്ല എന്നതിന് ദൃഷ്ടാന്തമായിത്തീര്‍ന്നിരിക്കുന്നു ഇമ്രാന്‍ ഖാന്‍.

പാകിസ്ഥാനിലെ ജനങ്ങളുടെ വന്‍പിന്തുണയുള്ള നേതാവായ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനിലെ പട്ടാളമേധാവിയോടും അമേരിക്കയോടും പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് ഭരണത്തോടും വിട്ടുവീഴ്ചയില്ലാത്ത സമരമാണ് നടത്തിയത്.

മുന്‍കാലങ്ങളിലെല്ലാം പാക് സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ഒരു രാഷ്‌ട്രീയനേതാവും പാകിസ്ഥാനില്‍ ഇതുവരെയും ഒരുമ്പെട്ടിട്ടില്ല. അതാണ് ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ തിരുത്തിയത്. പണ്ട് നവാസ് ഷെരീഫ് പാകിസ്ഥാനിലെ പട്ടാളമേധാവികളുമായി ഇടയുമ്പോള്‍ പാകിസ്ഥാന്‍ വിട്ട് അമേരിക്കയിലേക്കോ ബ്രിട്ടനിലേക്കോ പലായനം ചെയ്യാന്‍ അദ്ദേഹം ഒരുക്കമായിരുന്നു. അതായത് സൈന്യവുമായി ഒരു രഹസ്യഒത്തുതീര്‍പ്പിന് നവാസ് ഷെരീഫ് തയ്യാറായിരുന്നു എന്നര്‍ത്ഥം. ബേനസീര്‍ ഭൂട്ടോയും ഇതേ രീതിയാണ് അനുവര്‍ത്തിച്ചത്. പട്ടാളമേധാവികളുമായി ഇടയേണ്ടിവരുമ്പോള്‍ അവരുടെ ഇംഗിതത്തിന് വഴങ്ങി, ഒരു രഹസ്യ ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി രാജ്യം വിട്ടുപോകാന്‍ ബേനസീര്‍ ഭൂട്ടോയും തയ്യാറായിരുന്നു. ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് അവര്‍ അങ്ങിനെ ചെയ്തുപോന്നിരുന്നത്. എന്നാല്‍ രാഷ്‌ട്രീയപാരമ്പര്യമില്ലാത്തിനാല്‍ ആയിരിക്കണം, ഇമ്രാന്‍ ഖാന്‍ അത്തരം രഹസ്യതീര്‍പ്പുകള്‍ക്കൊന്നും വഴങ്ങാന്‍ തയ്യാറല്ല.

ഇമ്രാന്‍ ഖാനോട് രാജ്യം വിട്ടുപോകാന്‍ പലതവണ അസിം മുനീറിന്റെ നേതൃത്വത്തില്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിന് വഴങ്ങിയിട്ടില്ല. അമേരിക്കയെപ്പോലും വെല്ലുവിളിച്ച ഭരണാധികാരിയായിരുന്നു ഇമ്രാന്‍ ഖാന്‍. അതിന്റെ ഭാഗമായി അമേരിക്ക തന്നെയാണ് ഇമ്രാന്‍ഖാന്റെ പതനത്തിന് കരുക്കള്‍ നീക്കിയത്. അവിശ്വാസപ്രമേയത്തിലൂടെയാണ് ഇമ്രാന്‍ഖാനെ അധികാരത്തില്‍ നിന്നും പുറത്താക്കിയത്. പകരം ഷെഹ്ബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തി. ഇതിന് പിന്നിലും അമേരിക്കയുടെ കൈകള്‍ ഉണ്ട്. ഇപ്പോള്‍ അമേരിക്ക തന്നെ അസിം മുനീറിനെ ഷെഹ്ബാസ് ഷെരീഫിനും മുകളില്‍ പ്രതിഷ്ടിച്ച് അവരുടെ കാര്യങ്ങള്‍ നേടിയെടുക്കുകയാണ്.

900 ദിവസത്തോളമായി ഇമ്രാന്‍ഖാന്‍ ആദിയാല ജയിലില്‍ കഴിഞ്ഞുവരികയാണ്. ഇപ്പോള്‍ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുന്നു. രാജ്യംവിട്ടുപോകാനുള്ള അസിം മുനീറിന്റെ ഭീഷണിയ്‌ക്കും ആവശ്യത്തിനും ഇമ്രാന്‍ ഖാന്‍ ഇതുവരെ വഴങ്ങിയിട്ടില്ല. മരിച്ച നിലയില്‍ കിടക്കുന്ന ഇമ്രാന്‍ ഖാന്റെ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇമ്രാന്‍ ഖാനെ അസിം മുനീര്‍ വധിച്ചുവെന്ന ആരോപണം ഇമ്രാന്‍ഖാന്റെ സഹോദരിമാരും പാര്‍ട്ടി നേതാക്കളും ഉയര്‍ത്തിയതോടെ വലിയൊരു ആഭ്യന്തരകലാപത്തിലേക്ക് പാകിസ്ഥാന്‍ നീങ്ങുകയാണ്. ഇദ്ദേഹത്തിന്‍റ പാര്‍ട്ടിയായ പിടിഐയുടെ പ്രവര്‍ത്തകര്‍ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ കൂട്ടത്തോടെ തമ്പടിച്ചിരിക്കുകയാണ്. ഏത് നിമിഷവും ഇവര്‍ കലാപത്തിലേക്ക് നീങ്ങിയേക്കും.

സഹോദരിമാര്‍ക്കോ മക്കള്‍ക്കോ ഇതുവരെയും ഇമ്രാന്‍ ഖാനെ നേരിട്ട് കാണിച്ചുകൊടുക്കാന്‍ പാക് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇതോടെ പിടിഐ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇമ്രാന്‍ഖാനെ വധിച്ചുവെന്ന ആരോപണം ശക്തിപ്പെടുകയാണ്. കലാപം തടയുന്നതിന്റെ ഭാഗമായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ ഭരിയ്‌ക്കുന്ന ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ അടിയന്തരാവസ്ഥപ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് അസിം മുനീര്‍. ഇവിടെ സൈന്യത്തെ വിന്യസിക്കാന്‍ പോവുകയാണ്. കാരണം ഈ പ്രവിശ്യയിലാണ് ഇമ്രാന്‍ ഖാന്‍ അനുയായികള്‍ ഏറ്റവും വലിയ അക്രമം ഉണ്ടാക്കാന്‍ സാധ്യത. പാക് പട്ടാളവുമായി ഏറ്റുമുട്ടാന്‍ തയ്യാറായി നില്‍ക്കുകയാണ് ഇമ്രാന്‍ ഖാന്‍ അനുയായികളായ ആയിരക്കണക്കായ സാധാരണക്കാര്‍. എന്തായാലും ജയിലിലെ ഇമ്രന്‍ഖാന്‍ പാകിസ്ഥാനിലെ സൈനിക മേധാവിത്വത്തിന് പോലും വലിയ ഭീഷണിയായി മാറിയിരിക്കുന്നു.

Tags: imran khanTrumpPTIDonald TrumpAsim MunirAdiala JailInternal riot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

News

“മുനീർ, നിന്നെ പുറത്താക്കി,” : പാകിസ്ഥാനെ പരിഹസിച്ച് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഇറാനിയൻ പത്രപ്രവർത്തകൻ , പ്രധാനമന്ത്രി മോദിക്ക് പ്രശംസ

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.