Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാങ്കം: മുനമ്പം രക്ഷകനെ കണ്ടെത്തുന്നു; മറക്കില്ല എല്‍ഡിഎഫ്, യുഡിഎഫ് വഞ്ചന

കോടതിവിധിക്കുശേഷം ഇപ്പോള്‍ ഇരുമുന്നണികളിലെയും നേതാക്കള്‍ അവകാശ വാദങ്ങളുമായി ഓടിയെത്തുമ്പോള്‍ നാട്ടുകാരുടെ മനസില്‍ ജ്വലിക്കുന്നത് ഇവരുടെ വഞ്ചനയാണ്

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Nov 30, 2025, 09:18 am IST
in Kerala, BJP
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുഞ്ഞുമോന്‍ അഗസ്റ്റിന്‍ പ്രചരണത്തില്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുഞ്ഞുമോന്‍ അഗസ്റ്റിന്‍ പ്രചരണത്തില്‍

മുനമ്പത്തെ പോരാട്ടത്തിനൊപ്പം നിന്ന സാധാരണക്കാരനും അവരിലൊരാളും ചീനവല വലിക്കുന്ന തൊഴിലാളിയുമായ കുഞ്ഞുമോന്‍ അഗസ്റ്റിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

വഖഫ് ഭീകരതക്കെതിരെയുള്ള സമരത്തിലൂടെയാണ് മുനമ്പം ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ കുടിയിറക്ക് ഭീഷണി നേരിടേണ്ടിവന്നപ്പോള്‍ അതിനെതിരെ മുനമ്പം ജനത നടത്തിയത് ഐതിഹാസിക പോരാട്ടമാണ്. നാനൂറ് ദിവസം പിന്നിട്ട പ്രക്ഷോഭത്തില്‍ അവര്‍ക്ക് താങ്ങും തണലുമായി ഒപ്പം നിന്നത് ബിജെപിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാകുന്നത്.

പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് മുനമ്പം ഉള്‍പ്പെടെയുള്ള മേഖല. മുനമ്പത്തെ പോരാട്ടത്തിനൊപ്പം നിന്ന സാധാരണക്കാരനും അവരിലൊരാളും ചീനവല വലിക്കുന്ന തൊഴിലാളിയുമായ കുഞ്ഞുമോന്‍ അഗസ്റ്റിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മുനമ്പം ജനതയോട് ഇരുമുന്നണികളും കാണിക്കുന്ന വഞ്ചന തിരിച്ചറിഞ്ഞാണ് കുഞ്ഞുമോന്‍ അഗസ്റ്റിന്‍ അടക്കം അറുപതോളം ക്രൈസ്തവ വിശ്വാസികള്‍ ഒന്‍പത് മാസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് വരാന്‍ പോകുന്ന മാറ്റത്തിന്റെ ദിശാസൂചകമായിരുന്നു.

മറക്കില്ല എല്‍ഡിഎഫ്, യുഡിഎഫ് വഞ്ചന

നാല്‍പതു വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പള്ളിപ്പുറം. എന്നാല്‍ 610 കുടുംബങ്ങള്‍ നീതിക്കായി സമരമാരംഭിച്ച് 400 ദിവസം പിന്നിട്ടിട്ടും സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ലെന്ന് കുഞ്ഞുമോന്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുമുന്നണികളും വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. 10 മിനിട്ട് കൊണ്ട് പ്രശ്‌നം തീര്‍ക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസും സ്ഥലം എംപി ഹൈബി ഈഡനും കാണിച്ച വഞ്ചന മുനമ്പത്തുകാര്‍ക്ക് ശരിക്കറിയാം. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് റവന്യൂ അധികാരങ്ങള്‍ ഇല്ലാതാക്കുന്നതിന് കൂട്ട് നില്‍ക്കുകയായിരുന്നു. ഇതോടെ മുനമ്പം ജനതയുടെ ഭാവിസ്വപ്‌നങ്ങളാണ് തകര്‍ന്നടിഞ്ഞത്. മുനമ്പത്തെ ഭൂമിയുടെ ആധാരത്തിന് കടലാസിന്റെ വിലപോലും ഇല്ലാതായി. ആധാരം വച്ച് ലോണെടുത്ത് ഉന്നത വിദ്യാഭ്യാസം നേടാമെന്ന വിദ്യാര്‍ത്ഥികളുടെ മോഹങ്ങളുടെ ചിറകൊടിഞ്ഞു. നിരവധി പേരുടെ വിവാഹങ്ങള്‍ മുടങ്ങി. ലോണെടുക്കാന്‍ സാധിക്കാതെ പണമില്ലാതെ ചികിത്സ കിട്ടാതെ മരിച്ചവര്‍ നിരവധിയാണ്. ഇവിടുത്തെ നാട്ടുകാരൊഴുക്കിയ കണ്ണിരിന് കണക്കില്ല. അതൊന്നും ആരും അത്ര പെട്ടെന്ന് മറക്കില്ല. കോടതി വിധിക്കുശേഷം ഇപ്പോള്‍ ഇരുമുന്നണികളിലെയും നേതാക്കള്‍ അവകാശവാദങ്ങളുമായി ഓടിയെത്തുമ്പോള്‍ നാട്ടുകാരുടെ മനസില്‍ ജ്വലിക്കുന്നത് ഇവരുടെ വഞ്ചനയാണ്. ഇതൊന്നും അത്ര പെട്ടെന്ന് ആരും മറക്കില്ലെന്ന് കുഞ്ഞുമോന്‍ പറഞ്ഞു. വഖഫ് ഭൂമിയില്‍ ഇനി കരമടയ്‌ക്കാം എന്ന കോടതി വിധിയെക്കുറിച്ചുള്ള സിപിഎം പോസ്റ്റ് ജനങ്ങളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

രക്ഷ ബിജെപിയാണെന്ന തിരിച്ചറിവ്

ഒരു വ്യക്തികൊടുത്ത കേസിലാണ് ഇപ്പോള്‍ വിധി വന്നത്. അതിന് കാരണമായത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്‍ഡിഎക്കൊപ്പം അണിനിരക്കാന്‍ ജനങ്ങള്‍ സന്നദ്ധരാണ്. പ്രത്യേകിച്ച് അവരിലൊരാളായ കുഞ്ഞുമോന്‍ അഗസ്റ്റിന്‍ മത്സരിക്കുമ്പോള്‍. തികഞ്ഞ അദ്ധ്വാനിയായ കുഞ്ഞുമോന്‍ ചീനവല വലിക്കുന്ന ജോലിക്കുശേഷം ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്. സ്വന്തമായുള്ള ഇലക്ട്രിക് ഓട്ടോറിക്ഷയിലാണ് പ്രചരണത്തിന് പോകുന്നത്. ഒരു മുഖവുര വേണ്ടാത്ത കുഞ്ഞുമോനിലൂടെ മുനമ്പം ജനത താമരയെ വിരിയിക്കുമെന്ന പ്രതീക്ഷയാണ് ഏവര്‍ക്കുമുള്ളത്. കുഞ്ഞുമോന്റെ പ്രസ്ഥാനമായ ബിജെപിയാണ് അവര്‍ക്ക് രക്ഷകനായതെന്ന് അവര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

Tags: NDA candidateMunambam agitationKunjumon Augustin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.