Cricket

അണ്ടര്‍ 23 ക്രിക്കറ്റ് കേരള വനിതകള്‍ക്ക് തോല്‍വി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വിജയവാഡ: അണ്ടര്‍ 23 വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ടാം തോല്‍വി. പഞ്ചാബ് നാല് വിക്കറ്റിനാണ് കേരളത്തെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 19.2 ഓവറില്‍ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി അനന്യ കെ. പ്രദീപും ക്യാപ്റ്റന്‍ നജ്‌ല സിഎംസിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ കേരളത്തിന്റെ സ്‌കോര്‍ കഷ്ടിച്ച് മൂന്നക്കം തികച്ചതേയുള്ളൂ. തുടക്കം പിഴച്ച കേരളത്തിനായി മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന അനന്യയും(24) നജ്‌ലും(28) ചേര്‍ന്ന കൂട്ടുകെട്ട് ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചതോടെയാണ് വന്‍ തകര്‍ച്ച ഒഴിവായത്.ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പഞ്ചാബിന് വേണ്ടി മന്നത് കാശ്യപ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഓപ്പണര്‍മാരുടെ മികച്ച തുടക്കം പിന്‍പറ്റേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. മധ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീഴ്‌ത്തി കേരളം തിരിച്ചടി നല്‍കിയെങ്കിലും ചെറിയ ലക്ഷ്യത്തിലേക്ക് സമര്‍ദ്ദമില്ലാതെ എത്തിച്ചേരാന്‍ പഞ്ചാബിന് സാധിച്ചു. കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ നജ്‌ല മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

Recent Posts