Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുഗപരിവര്‍ത്തനത്തിന്റെ കാലചക്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 05:06 am IST
in Samskriti

ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതില്‍ ഒട്ടനേകം വര്‍ഷങ്ങള്‍ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം ആയി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. ഈ കാലഗണനപ്രകാരം നാം ജീവിക്കുന്ന കാലഘട്ടം കാലചക്രത്തിന്റെ അവസാനയുഗമായ കലിയുഗത്തിന്റെ ആറാം സഹസ്രാബ്ദമാണ്. ഋതുക്കള്‍ ആവര്‍ത്തിക്കുന്നതു പോലെ ഈ ചതുര്‍യുഗങ്ങള്‍ (മഹായുഗങ്ങള്‍) ആവര്‍ത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു. എഴുപത്തിയൊന്ന് ചതുര്‍യുഗങ്ങള്‍ ചേരുന്നതാണ് ഒരു മന്വന്തരം. മഹാഭാരതത്തിലും ശ്രീമഹാഭാഗവതത്തിലും സൂര്യസിദ്ധാന്തത്തിലും 43,20,000 വര്‍ഷം ഉള്ള ഒരു മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. ഇതനുസരിച്ച് കൃതയുഗം 17,28,000 വര്‍ഷവും ത്രേതായുഗം 12,96,000 വര്‍ഷവും ദ്വാപരയുഗം 8,64,000 വര്‍ഷവും കലിയുഗം 4,32,000 വര്‍ഷവും ആണ്. എന്നാല്‍ ആര്യഭടന്‍ തന്റെ ആര്യഭടീയത്തില്‍ ഇതേ ചതുര്‍യുഗങ്ങളെ 10,80,000 വര്‍ഷം വീതം തുല്യദൈര്‍ഘ്യമുള്ളവ ആയി തിരിച്ചിരിക്കുന്നു.

ഒരോ മഹായുഗത്തിലും കൃതയുഗം മുതല്‍ കലിയുഗം വരെയുള്ള ഒരോ യുഗത്തിലും ധര്‍മ്മം, ജ്ഞാനം, ബുദ്ധിശക്തി, ആയുസ്, ശാരീരിക പുഷ്ടി എന്നിവക്കെല്ലാം വൃദ്ധിക്ഷയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് സത്യയുഗം എന്ന കൃതയുഗം ധര്‍മ്മസമ്പൂര്‍ണ്ണമാണ്. ത്രേതായുഗത്തില്‍ ധര്‍മത്തിന് മൂന്ന് പാദവും അധര്‍മത്തിന് ഒരു പാദവും ഉണ്ട്. ദ്വാപരയുഗത്തില്‍ ധര്‍മത്തിനും അധര്‍മത്തിനും ഈരണ്ട് പാദങ്ങള്‍ വീതമുണ്ട്. എന്നാല്‍ കലിയുഗത്തില്‍ ധര്‍മത്തിന് ഒരു പാദവും അധര്‍മത്തിന് മൂന്ന് പാദവും ആയിരിക്കും. അതുപോലെ തന്നെ ശരാശരി മനുഷ്യായുസ്സ് ഒരോ യുഗങ്ങളിലും 400 വര്‍ഷം, 300 വര്‍ഷം, 200 വര്‍ഷം, 100 വര്‍ഷം എന്ന രീതിയില്‍ കുറഞ്ഞു വരികയും ചെയ്യും. അധര്‍മം പെരുകി വരുന്ന കലിയുഗത്തിന്റെ അന്ത്യത്തില്‍ ധര്‍മ്മസംസ്ഥാപനത്തിന് മഹാവിഷ്ണു ദശാവതാരങ്ങളിലെ അവസാന അവതാരമായ കല്‍ക്കിയായി അവതരിക്കുമെന്നും വിശ്വസിക്കുന്നു.

കൃതയുഗം
നാലു യുഗങ്ങളില്‍ ആദ്യത്തേതാണ് കൃതയുഗം. (കൃത=നാല് എന്നാണ് അര്‍ത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങള്‍ ഈ യുഗത്തിലായിരുന്നു 1. മത്സ്യം, 2. കൂര്‍മ്മം, 3. വരാഹം, 4. നരസിംഹം.

ഹൈന്ദവപുരാണങ്ങള്‍ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.

കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവര്‍ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്. കൃതയുഗം സത്യത്തിന്റെയും ധര്‍മത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധര്‍മ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധര്‍മം പെരുകി വരുമെന്നും അത് ഇല്ലാതാക്കാന്‍ അവതാരങ്ങള്‍ പിറവിയെടുക്കും എന്നും പുരാണങ്ങള്‍ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തില്‍ മനുഷ്യരെല്ലാം സമ്പൂര്‍ണമായി ധാര്‍മികരായിരിന്നു എന്നു വിശ്വസിക്കുന്നു.

ത്രേതായുഗം
ചതുര്‍യുഗങ്ങള്‍ രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അര്‍ത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങള്‍ ഈ യുഗത്തിലായിരുന്നു 1. വാമനന്‍, 2. പരശുരാമന്‍, 3. ശ്രീരാമന്‍.

പുരുഷനില്‍ യൗവ്വനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തില്‍ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാര്‍ദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.

പുരുഷസ്യ ഗര്‍ഭാധാനം,
യഥാ കൃതയുഗ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവ്വനം,
യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം,
യഥാ യുഗാന്തരസ്‌തോഥാ
മരണം ഇത്യേവമേതേനാ
നുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ
വിശേഷാണാമഗ്‌നിവേശ! സാ
മാന്യം വിദ്യാല്‍ ഇതി.

ലോഹയുഗത്തിനും മുമ്പ് ശിലായുഗത്തില്‍ ആയിരുന്നു ത്രേതായുഗം എന്ന് കരുതുന്നുവെങ്കിലും, ശാസ്ത്രം അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. മറ്റു യുഗങ്ങളിലേതു പോലെതന്നെ ത്രേതായുഗത്തിലും വര്‍ണാശ്രമ ധര്‍മങ്ങള്‍, വ്യവസ്ഥിതികള്‍ മുതലായവ ഉണ്ടായിരുന്നതായി ഹൈന്ദവ പുരാണങ്ങള്‍ സാക്ഷ്യം പറയുന്നു. ത്രേതായുഗത്തില്‍ മഹാവിഷ്ണു രാമനായി ജനിച്ചുവെന്നും ധര്‍മസംസ്ഥാപനം നടത്തിയെന്നും ഹൈന്ദവ പുരാണേതിഹാസങ്ങള്‍ പറയുന്നു. ദ്വാപരയുഗത്തില്‍ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വര്‍ണന കാണപ്പെടുന്നത്.

ദ്വാപരയുഗം
ചതുര്‍യുഗങ്ങള്‍ മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അര്‍ത്ഥം, മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങള്‍ ഈ യുഗത്തിലായിരുന്നു 1. ബലരാമന്‍, 2. ശ്രീകൃഷ്ണന്‍ ഈ യുഗത്തിന്റെ നാഥന്‍ ദ്വാപരനാണ് സങ്കല്പം.

സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു. കൃതയുഗത്തിലെയും, ത്രേതായുഗത്തിലെയും പോലെതന്നെയാണ് ദ്വാപരയുഗത്തിലും വര്‍ണാശ്രമ ധര്‍മങ്ങള്‍, വ്യവസ്ഥിതികള്‍ മുതലായവ. ഓരോ മന്വന്തരത്തിലെയും (എഴുപത്തിയൊന്ന് ചതുര്‍യുഗങ്ങള്‍ അഥവാ മഹായുഗങ്ങള്‍ ചേരുന്നതാണ് ഒരു മന്വന്തരം). ദ്വാപരയുഗത്തില്‍ മഹാവിഷ്ണുവിന്റെ അംശാവതാരമായി വ്യാസന്‍ അവതരിക്കുകയും വേദങ്ങള്‍ പകുക്കുകയും ഇതിഹാസപുരാണാദികള്‍ രചിക്കുകയും ചെയ്യുമെന്നാണ് ഹൈന്ദവ വിശ്വാസം. ദ്വാപരയുഗത്തില്‍ നീതിന്യായങ്ങള്‍ തുലോം കുറഞ്ഞു പോയതായും ആ സ്ഥാനത്ത് അധര്‍മ്മം നടമാടിയതായും രോഗങ്ങളും കഷ്ടതകളും മനുഷ്യര്‍ക്ക് കൃത, ത്രേതായുഗങ്ങളിലേതിനെക്കാള്‍ കൂടിയതായും പറയപ്പെടുന്നു. ഈ യുഗത്തില്‍ മഹാവിഷ്ണു ധര്‍മസംസ്ഥാപനത്തിനായി ശ്രീകൃഷ്ണനായി അവതരിച്ചു എന്ന് വിശ്വസിക്കുന്നു. ദ്വാപരയുഗത്തില്‍ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു.

മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വര്‍ണന കാണപ്പെടുന്നത്. ജ്യോതിഷപരമായി, ഗ്രഹങ്ങള്‍ക്കെല്ലാം ‘ഭൂമിക്കുചുറ്റും’ പൂര്‍ണസംഖ്യാ പരിക്രമണങ്ങള്‍ നടത്താന്‍ ആവശ്യമായ കാലയളവാണ് ഒരു ചതുര്‍യുഗം അഥവാ മഹായുഗം. 43,20,000 വര്‍ഷംവരുന്ന മഹായുഗത്തെ 4 തുല്യഭാഗങ്ങളായി കണക്കാക്കുന്ന രീതിയാണ് ആര്യഭടന്‍ സ്വീകരിച്ചത്. ഇതനുസരിച്ച് ഓരോ യുഗത്തിലും 10,80,000 വര്‍ഷംവീതം വരും. വര്‍ഷത്തിന്റെ നീളം 365 ദിവസം 6 മണിക്കൂര്‍ 12 മിനിറ്റ് 35.56 സെക്കന്‍ഡ് എന്നെടുത്താല്‍ (നിരയന വര്‍ഷം).

.മഹാഭാരതത്തിലും സൂര്യസിദ്ധാന്തത്തിലും മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. അതനുസരിച്ച് കൃതയുഗം=17,28,000 വര്‍ഷവും, ത്രേതായുഗം= 12,96,000 വര്‍ഷവും, ദ്വാപരയുഗം= 8,64,000 വര്‍ഷവും, കലിയുഗം= 4,32,000 വര്‍ഷവും ആണ്.

കലിയുഗം
ചതുര്‍യുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങള്‍ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.

ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നു കരുതുന്നു. (കലിവര്‍ഷം 3102-ലാണ് ക്രിസ്തുവര്‍ഷം ആരംഭിച്ചത്). മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വര്‍ണ്ണന വിശദികരിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സ്വാര്‍ഗ്ഗാരോഹണത്തിനുശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതം മുസലപര്‍വ്വത്തില്‍ പറയുന്നു

 

Tags: DevotionalHinduismHindu faithThe cycle of epochal change
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗൂഗിള്‍ പേ ‘കൈനീട്ട’മാകുമ്പോള്‍

Samskriti

ദശപുഷ്പം; അതിവിശിഷ്ടമായ ദേവതാ സാന്നിദ്ധ്യങ്ങളാണ് ദശപുഷ്പങ്ങള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.