Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രഹ്മോസ് വാങ്ങുന്നതിലേക്ക് ഒരു ചുവടുകൂടി അടുത്ത് ഇന്തോനേഷ്യ;പ്രതിരോധമന്ത്രി ഇന്ത്യയില്‍ എത്തി രാജ് നാഥ് സിങ്ങിനെ കണ്ടു

പാകിസ്ഥാനും ചൈനയ്‌ക്കും തുര്‍ക്കിയ്‌ക്കും പേടിസ്വപ്നമായ ഇന്ത്യയുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് സ്വന്തമാക്കുന്നതിലേക്ക് ഇന്തോനേഷ്യ ഒരു ചുവടുകൂടി അടുത്തു. ഇന്തോനേഷ്യന്‍ പ്രതിരോധമന്ത്രി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യയില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 05:57 pm IST
inIndia, Defence

ന്യൂദല്‍ഹി: പാകിസ്ഥാനും ചൈനയ്‌ക്കും തുര്‍ക്കിയ്‌ക്കും പേടിസ്വപ്നമായ ഇന്ത്യയുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് സ്വന്തമാക്കുന്നതിലേക്ക് ഇന്തോനേഷ്യ ഒരു ചുവടുകൂടി അടുത്തു. ഇന്തോനേഷ്യന്‍ പ്രതിരോധമന്ത്രി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യയില്‍ എത്തി.

ഇന്തോനേഷ്യന്‍ പ്രതിരോധമന്ത്രി ജഫ്രി ജംസൊദ്ദീന്‍ ഇന്ത്യയില്‍ എത്തി പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങുമായി ബ്രഹ്മോസ് വാങ്ങുന്നത് സംബന്ധിച്ച സജീവ ചര്‍ച്ചകള്‍ നടത്തി. 45 കോടി ഡോളര്‍ (ഏകദേശം 4024 കോടി രൂപ) ചെലവാക്കിയാണ് ഇന്തോനേഷ്യ ബ്രഹ്മോസ് വാങ്ങുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രതിരോധക്കയറ്റുമതി കരാറാണിത്. ഈ കരാര്‍ അന്തിമമാകാന്‍ ഇനി റഷ്യയുടെ അനുമതി കൂടി ആവശ്യമാണ്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് നിര്‍മ്മിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധരംഗത്തെ പൊതുമേഖലാസ്ഥാപനമായ ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയെഷിയയും സംയുക്തമായാണ് ബ്രഹ്മോസ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലാണ് ബ്രഹ്മോസ് നിര്‍മ്മിക്കുന്നതെങ്കിലും കയറ്റുമതി ചെയ്യണമെങ്കില്‍ റഷ്യ കൂടി അനുമതി നല്‍കേണ്ടതുണ്ട്. കാരണം ഓരോ കയറ്റുമതിയ്‌ക്കും തന്ത്രപരമായ പ്രാധാന്യമുണ്ട്. ഒരു യുദ്ധസാഹചര്യത്തില്‍ ഇന്ത്യയ്‌ക്കോ റഷ്യയ്‌ക്കോ എതിരായി നില്‍ക്കാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ക്ക് ബ്രഹ്മോസ് നല്‍കിക്കൂടാ.

മൂന്നാമത് ഇന്ത്യ-ഇന്തോനേഷ്യ പ്രതിരോധമന്ത്രിമാരുടെ ഡയലോഗ് സമ്മേളനത്തിനാണ്
ഇന്തോനേഷ്യന്‍ പ്രതിരോധമന്ത്രി ജഫ്രി ജംസൊദ്ദീന്‍ എത്തിയതെങ്കിലും ഇവരുടെ ചര്‍ച്ചകളില്‍ മുന്നിട്ട് നിന്നത് ബ്രഹ്മോസ് സംബന്ധിച്ച ചര്‍ച്ചയാണ്. ഇതോടെ ബ്രഹ്മോസ് വാങ്ങുന്നതിലേക്ക് ഇന്തോനേഷ്യ ഒരു ചുവടുകൂടി അടുത്തു.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ വ്യോമബേസുകള്‍ തകര്‍ത്തതോടെയാണ് ബ്രഹ്മോസ് അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന ചൈനയുടെ വ്യോമപ്രതിരോധത്തെ കീറിമുറിച്ചാണ് ബ്രഹ്മോസ് പാകിസ്ഥാനിലെ വ്യോമബേസുകള്‍ തകര്‍ത്തത്. 2.9 മാക് വേഗതയില്‍ (മണിക്കൂറില്‍ 3400 കിലോമീറ്റര്‍ വേഗത)കുതിക്കുന്നതാണ് ഈ ബ്രഹ്മോസ്. 290 കിലോമീറ്റര്‍ വരെ അകലയെുള്ള ലക്ഷ്യസ്ഥാനത്തെ ഭേദിക്കാന്‍ ഈ ബ്രഹ്മോസ് മിസൈലിന് സാധിക്കും. ബ്രഹ്മോസ് മാത്രമല്ല, ഇന്തോനേഷ്യ വാങ്ങുക. ഇന്തോനേഷ്യയെ സൈനികശക്തിയാക്കുന്നതില്‍ ഇന്ത്യ സഹായിക്കുകയാണ്. ഇത് വഴി ഇന്ത്യയുടെ നിരവധി ആയുധങ്ങള്‍ ഭാവിയില്‍ ഇന്തോനേഷ്യയില്‍ എത്തും.

ഫിലിപ്പൈന്‍സ് ആണ് ഇന്ത്യയില്‍ നിന്നും ആദ്യമായി ബ്രഹ്മോസ് വാങ്ങിയത്. മൂന്ന് ബ്രഹ്മോസ് മിസൈല്‍ ബാറ്ററികള്‍ ആണ് വാങ്ങുന്നത്.  കരയില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ ആണ് ബ്രഹ്മോസ് വാങ്ങിയത്. ഒരു ബ്രഹ്മോസ് ബാറ്ററി എന്നാല്‍ മിസൈല്‍ തൊടുക്കാവുന്ന ലോഞ്ചറുകള്‍, കമാന്‍റ് വെഹിക്കിള്‍, അനുബന്ധ യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് . ഒരു ബ്രഹ്മോസ് ബാറ്ററിയില്‍ നാല് മൊബൈല്‍ ലോഞ്ചറുകളും ഓരോ ലോഞ്ചറുകളിലും മൂന്ന് മിസൈലുകളും ഉണ്ടാകും. ഈ നാല് ലോഞ്ചറുകള്‍ ഉള്‍പ്പെട്ട ഒരു ബാറ്ററിയില്‍ നിന്നും 12 ബ്രഹ്മോസ് മിസൈലുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി തൊടുക്കാനാകും. ഇങ്ങിനെയുള്ള മൂന്ന് ബാറ്ററികളാണ് ഫിലിപ്പൈന്‍സ് വാങ്ങിയത്.

മറ്റ് നിരവധി രാജ്യങ്ങള്‍കൂടി ബ്രഹ്മോസ് വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണ്. യുഎഇ, വിയറ്റ്നാം, അര്‍മേനിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ബ്രഹ്മോസിനോട് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ രാജ്യങ്ങളുമായും ചര്‍ച്ച പുരോഗമിക്കുകയാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധരംഗത്തെ കയറ്റുമതി 6,095 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം (2025-26) ഇത് പതിന്മടങ്ങ് വര്‍ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Tags: India-Indonesia talkIndonesiaRajnath SinghBrahmosdefence exportBrahmos Cruise missileSjafrie Sjamsoeddin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.