Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണാര്‍ക്കാട് എല്‍ഡിഎഫിനെതിരെ പോരിനിറങ്ങി പി.കെ.ശശി വിഭാഗം; രണ്ടും കൽപ്പിച്ച് ജനകീയ മതേതര മുന്നണി രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 03:59 pm IST
in Kerala, Palakkad

പാലക്കാട്: മണ്ണാര്‍ക്കാട് എല്‍ഡിഎഫിനെതിരെ തുറന്ന പോരിനിറങ്ങി മുന്‍ എംഎല്‍എയും മുന്‍ സിപിഎംഏരിയ സെക്രട്ടറിയും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശിയെ അനുകൂലിക്കുന്ന വിഭാഗം. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത ഒരു മത്സരമാണ് എല്‍ഡിഎഫ് മണ്ണാര്‍ക്കാട് നേരിടുന്നത്. ജനകീയ മതേതര മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാണ് പി.കെ.ശശി വിഭാഗം രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. കോട്ടോപ്പാടം, കാരാകുര്‍ശ്ശി, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍, മണ്ണാര്‍ക്കാട് നഗരസഭ, മണ്ണാര്‍ക്കാട്, തിരുവിഴാംകുന്ന് ബ്ലോക്ക് എന്നിവിടങ്ങളിലാണ് ശശി വിഭാഗത്തിന് കരുത്തുള്ളത്.

പ്രത്യക്ഷത്തില്‍ സിപിഎമ്മിനെ അനുകൂലിച്ച് പറയുന്നുണ്ടെങ്കിലും, പരോക്ഷമായിട്ടുള്ള അണിയറ പ്രവര്‍ത്തനം ശക്തമായിട്ടുണ്ടെന്ന് അനുകൂലികള്‍ പറയുന്നു. അലനല്ലൂര്‍, കോട്ടോപ്പാടം, കാരാകുര്‍ശ്ശി, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡിലും ശ്രീകൃഷ്ണപുരം കാരാകുര്‍ശ്ശി ഡിവിഷനിലും പി.കെ.ശശി വിഭാഗത്തിന് യുഡിഎഫ് പിന്തുണയുമുണ്ട്. മണ്ണാര്‍ക്കാട് നഗരസഭയില്‍ പത്ത് വാര്‍ഡുകളിലാണ് ജനകീയ മതേതര മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. സിപിഎമ്മിന് മേല്‍ക്കോയ്‌മയുള്ള വാര്‍ഡുകളാണ് എല്ലായിടത്തും. കുമരംപുത്തൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സേവ് സിപിഐക്കും, യുഡിഎഫിനും പിന്തുണ നല്‍കുമെന്നും പറയുന്നു.

ശശി വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കു പത്രിക പിന്‍വലിക്കാന്‍ കനത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി പറയുന്നു. പത്രിക പിന്‍വലിക്കുന്ന അവസാന ദിവസമായ തിങ്കളാഴ്ച നേതാക്കള്‍ നേരിട്ടും ഫോണിലും വന്‍ സമ്മര്‍ദ്ദമാണത്രേ ചെലുത്തിയത്. ഇതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു.

നഗരസഭയിലെ പെരിഞ്ചോളം, ആല്‍ത്തറ, വിനായകനഗര്‍, പെരിമ്പടാരി, പാറപ്പറം, വടക്കുമണ്ണം, നടമാളിക, ഉഭയ മാര്‍ഗം, കുളര്‍മുണ്ട്, കാഞ്ഞിരം വാര്‍ഡുകളിലാണ് ശശി വിഭാഗത്തിന് സ്ഥാനാര്‍ത്ഥികളുള്ളത്. കോട്ടോപ്പാടത്ത് കണ്ടമംഗലം, കോട്ടോപ്പാടം ഈസ്റ്റ്, പത്തംഗം, തെയ്യോട്ടുചിറ എന്നിവിടങ്ങളിലും മത്സരിക്കുന്നുണ്ട്. അലനല്ലൂര്‍ എടത്തനാട്ടുകരയിലും, അട്ടപ്പാടിയിലെ വിവധ പഞ്ചായത്തുകളിലും, കാരാകുര്‍ശ്ശി പൊന്തിയാംപുറം വാര്‍ഡില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി അക്ബര്‍ അലിക്കും കോട്ടോപ്പാടം പത്താം വാര്‍ഡിലെ രജനി ഇടമുറ്റത്തിനും കാഞ്ഞിരപ്പുഴ പള്ളിപ്പടി വാര്‍ഡിലെ അരുണ്‍ ഓലിക്കലിനും യുഡിഎഫ് പിന്തുണയുമുണ്ട്. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കാരാകുര്‍ശ്ശി ഡിവിഷനില്‍ ഫിറോസ് കഞ്ഞിച്ചാലും യുഡിഎഫ് പിന്തുണയോടെയാണ് മത്സരിക്കുന്നത്. മണ്ണാര്‍ക്കാട് ബ്ലോക്ക് തിരുവിഴാംകുന്ന് ഡിവിഷനില്‍ കെ.ഷാനിഫ് ശശി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. പല വാര്‍ഡുകളിലും യുഡിഎഫിന് പിന്തുണ നല്‍കുവാനുള്ള തീരുമാനവുമായാണ് ‘ജനകീയ മതേതര മുന്നണി’ മുന്നോട്ടുപോകുന്നത്.

Tags: Local Body ElectionsPopular Secular FrontKottopadamcpmMannarkadLDFMLAKTDCP K Sasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

Kerala

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.