Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കരിമ്പിന്‍നീരില്‍ ശര്‍ക്കരയെന്നപോലെ പ്രപഞ്ചത്തെ ഉള്‍ക്കൊള്ളുന്ന ആത്മാവ്

ഗൃഹസ്ഥാശ്രമികളുടെ ആത്മഗീത-2

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Nov 25, 2025, 04:47 am IST
in Samskriti

കരിമ്പിന്‍ നീരില്‍ നിന്നാണ് ശര്‍ക്കര ഉണ്ടാക്കുന്നത്. ശര്‍ക്കര നിര്‍മ്മിക്കുന്നതിനുള്ള മൂലവസ്തു കരിമ്പിന്‍ നീരാണെന്ന് അര്‍ത്ഥം. അതുപോലെ ഈ പ്രപഞ്ച സൃഷ്ടിയുടെ മൂലതത്ത്വം ആത്മാവാണ്. പ്രപഞ്ചത്തില്‍ ആത്മാവ് വ്യാപിച്ചിരിക്കുന്നു. കരിമ്പില്‍ ശര്‍ക്കര ഉള്‍ക്കൊള്ളുന്നത് പോലെ പ്രപഞ്ചത്തെ ആത്മാവ് ഉള്‍ക്കൊള്ളുന്നു. അങ്ങനെയുള്ള ആത്മാവാണ് താനെന്ന യഥാര്‍ത്ഥ അനുഭൂതി ജനകന് ഉണ്ടായതു മൂലം പ്രപഞ്ചം തന്നാല്‍ വ്യാപ്തമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വസ്ത്രം നൂലുകൊണ്ട് നിര്‍മ്മിതമാകുന്നു. നൂലില്ലെങ്കില്‍ വസ്ത്രം ഉണ്ടാകില്ല. അതുപോലെ ആത്മാവ് ആകുന്ന നൂലില്‍ നിന്നാണ് വിശ്വം ആകുന്ന വസ്ത്രത്തിന്റെ സൃഷ്ടി. അങ്ങനെ ആത്മാവും വിശ്വവും ഭിന്നമല്ല, ഒന്നുതന്നെയാണെന്നു വ്യക്തമാകുന്നു. ആത്മാവാകുന്ന മൂലതത്ത്വത്തിന്റെ ചൈതന്യത്തില്‍ നിന്നാണ് വിശ്വോല്പത്തി എന്ന് ജനകന്‍് തിരിച്ചറിയുന്നു. ഈ പ്രപഞ്ചം ആത്മാവിന്റെ അഥവാ ബ്രഹ്‌മത്തിന്റെ സ്വരൂപം തന്നെയാണ്.

ലോകത്തില്‍ ദുഃഖത്തിന് കാരണം ദ്വൈതമാണ്. താന്‍ ശരീരമായ ജീവനാണെന്നും ഇന്ദ്രിയജന്യമായ വിഷയഭോഗങ്ങള്‍ തന്റേതാണെന്നും അതിനപ്പുറമാണ് ഈശ്വരനെന്നുമുള്ള ഭിന്നബോധമാണ് യഥാര്‍ത്ഥ ദ്വൈതം. ആ ഭിന്നബോധം അഹങ്കാരജന്യമാണ്. അത് മൂലം ഉണ്ടാകുന്ന ലൗകിക പ്രാരബ്ധങ്ങളില്‍ നിന്നാണ് എല്ലാവിധ ദുഃഖങ്ങളും ജനിക്കുക. ഞാന്‍ ജീവനല്ല അതിനെയും നിയന്ത്രിക്കുന്ന ആത്മാവാണെന്നും അതുതന്നെയാണ് പ്രപഞ്ചവ്യാപ്തമായ ബ്രഹ്‌മം എന്നും ധരിക്കുന്നതാണ് അദ്വൈതം. അദ്വൈതബോധം ഉണ്ടായാല്‍ സര്‍വ്വവും താനാണ് എന്ന് സ്വയം തോന്നിക്കൊള്ളും. അതോടെ എല്ലാ ദുഃഖങ്ങള്‍ക്കും അറുതി വരും. അങ്ങനെ ശുദ്ധചൈതന്യമാണ് താനെന്ന ഉണര്‍വുണ്ടായ ജനകന്‍ ആത്മീയാനുഭൂതി അനുഭവിക്കുന്നു. ആത്മാവും പരമാത്മാവും ഭിന്നമല്ല എന്ന ബോധവും അദ്ദേഹത്തിന് ഉണ്ടാകുന്നു.

ആത്മജ്ഞാനത്തിന്റെ അത്യുന്നപദവിയില്‍ എത്തി എന്നതാണ് ജനകന്റെ മഹത്തായ സിദ്ധി. സമസ്ത വിശ്വത്തെയും സാക്ഷിയായി ദര്‍ശിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിതേച്ഛയെ ബന്ധമെന്ന് നിനച്ച് അതില്‍ നിന്നും അദ്ദേഹം മുക്തനായി. ആത്മാവാകുന്ന സമുദ്രം ശാന്തവും നിര്‍മ്മലവും ക്ഷോഭമില്ലാത്തതും നിര്‍വികാരവും നിര്‍ദോഷവും ആണ്. ആ ശാന്തമായ സമുദ്രത്തെ ഇളക്കിമറിക്കുന്നതും തിരമാലകള്‍ ഉയര്‍ത്തി അശാന്തമാക്കുന്നതും മനസ്സാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

മാനസിക വൃത്തികള്‍ കൊണ്ടാണ് ജീവിതം ക്ഷുബ്ധമാകുന്നത്. മനോ വ്യാപാരമാകുന്ന കൊടുങ്കാറ്റാണ് ലൗകിക വിഷയങ്ങളാകുന്ന തിരമാലകള്‍ ഉയര്‍ത്തുന്നതെന്നും രാജര്‍ഷി ജനകന്‍ തിരിച്ചറിയുന്നു. ആത്മാവിനെ അറിയായ്‌കകൊണ്ടാണ് കാണപ്പെടുന്ന വിഷയങ്ങളില്‍ ഭ്രമംമൂലം ആസക്തി ഉണ്ടാകുന്നത്. മരണംമൂലം ശരീരം മാത്രമാണ് നശിക്കുന്നത്. ആത്മാവിന് നാശം ഉണ്ടാകുന്നില്ല. ഇത് അറിയുന്ന ജ്ഞാനി എന്തിനു മരണത്തെ ഭയപ്പെടണം?

ജ്ഞാനിയും അജ്ഞാനിയും ചെയ്യുന്ന കര്‍മ്മങ്ങള്‍ ഒന്നാകാം. പക്ഷേ ചെയ്യുന്ന രീതിക്ക് വ്യത്യാസമുണ്ട്. താന്‍ കര്‍ത്താവാണെന്ന അഹങ്കാരത്തോടെയും ഫലേച്ഛയോടെയുമാണ് അഞ്ജാനി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ജ്ഞാനിയാകട്ടെ കര്‍മ്മഫലത്തില്‍ നിസംഗനായി സഹജരൂപത്തില്‍ എല്ലാ കര്‍മ്മങ്ങളും ഈശ്വരീയം ആണെന്നറിഞ്ഞാണ് ചെയ്യുന്നത്.

താന്‍ കര്‍ത്താവോ ഭോക്താവോ ആണന്ന ചിന്ത ജ്ഞാനിക്കില്ല. ആ സ്ഥിതിക്ക് ലോകത്തിന്റെ ഭാരംമുഴുവന്‍ താനാണ് ചുമക്കുന്നത് എന്ന മിഥ്യാധാരണയോടെ എപ്പോഴും കര്‍മ്മത്തില്‍ മുഴുകിക്കഴിയുന്ന അഹങ്കാരിയായ മൂഢാത്മാവിനോട് ആത്മജ്ഞാനത്തോടെ ലൗകികനായി കഴിയുന്ന വ്യക്തിയെ തുല്യപ്പെടുത്തുന്നത് ഏറെ കഷ്ടം തന്നെയെന്ന് ജനകമഹര്‍ഷി തിരിച്ചറിയുന്നു. ആത്മജ്ഞാനത്തിന്റെ ദീപം തെളിഞ്ഞു കഴിഞ്ഞാല്‍ അന്ധകാരം ത്യജിക്കേണ്ടതില്ലെന്നാണ് അഷ്ടാവക്ര മഹാമുനി ഓര്‍മ്മിപ്പിക്കുന്നത്. അങ്ങനെ ഈ ജഗത്തിനെ ഭ്രമാത്മകമെന്നറിഞ്ഞ് സര്‍വ്വത്തില്‍ നിന്നും മുക്തനായി സ്വത്മാവില്‍ ലയിച്ച് സ്ഥിതിചെയ്യാനാണ് അഷ്ടാവക്ര ഗീത ഉപദേശിക്കുന്നത്.

വ്യക്തിയുടെ മനസ്സാണ് എല്ലാ വിചാരങ്ങള്‍ക്കും വാസനകള്‍ക്കും കേന്ദ്രം. ഐഹികമായ പ്രകാശത്തിന് ആധാരവും മനസ്സാണ്. വിഷയങ്ങളില്‍ വാസന ഉണ്ടാകുമ്പോള്‍ മനസ്സില്‍ വിവിധ വിചാരങ്ങള്‍ ഉയരുന്നു. സുഖദുഃഖങ്ങള്‍ ഇഷ്ടാനിഷ്ടങ്ങള്‍, ത്യാജ്യഗ്രഹണങ്ങള്‍, കാമക്രോധങ്ങള്‍, ലോഭമോഹങ്ങള്‍ എന്നിങ്ങനെ മനസ്സിന്റെ തരംഗങ്ങളാണ് അവയെല്ലാം. എല്ലാ ബന്ധങ്ങള്‍ക്കും കാരണം മനസ്സാണ്. മനസ്സ് ഒന്നും ആഗ്രഹിക്കാതിരിക്കുകയും ദുഃഖിക്കാതിരിക്കുകയും ഒന്നും ത്യജിക്കുകയോ ഗ്രഹിക്കാതിരിക്കുകയോ ചെയ്യാതിരിക്കുകയും കോപമോ ഇല്ലാത്ത സ്ഥിതിയില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നുവെങ്കില്‍ അതാണ് യഥാര്‍ത്ഥ മുക്തി. മനസ്സിന്റെ നിത്യശാന്തമായ അവസ്ഥയാണ് അത്. എല്ലാ ഇന്ദ്രിയ വിചാരങ്ങളില്‍ നിന്നും മനസ്സ് വിട്ടുനില്‍ക്കുമ്പോള്‍ ആത്മാനുഭൂതിയില്‍ ലയിക്കുന്നു.

ലൗകികമായ കര്‍ത്തവ്യബോധം കൊണ്ട് ഉണ്ടാകുന്ന ദുഃഖം ജ്വലിക്കുന്ന സൂര്യന്റെ താപത്തിന് സമം മനുഷ്യന്റെ ഉള്ള് എരിച്ചു കൊണ്ടിരിക്കും. ആ ജ്വലനത്തില്‍ നിന്നും മോചനം നേടാന്‍ മനഃശാന്തി ആകുന്ന അമൃതവര്‍ഷംകൊണ്ടേ സാധിക്കൂ. അത് ലഭിക്കണമെങ്കില്‍ അഹങ്കാരജന്യമായ ബോധത്തില്‍ നിന്നും വിടുതല്‍ നേടണം. ഈ ലോകം ഭാവന മാത്രമാണ്. അത് യഥാര്‍ത്ഥത്തില്‍ എന്താണെന്നോ എങ്ങനെ ഉള്ളതാണെന്നോ ആര്‍ക്കും അറിയില്ല. ഓരോരോ വിധത്തില്‍ സങ്കല്പം കൊണ്ട് അത് ദര്‍ശിക്കുന്നു, അനുഭവിക്കുകയും ചെയ്യുന്നു. പക്ഷേ ഉണ്ടെന്നും ഇല്ലെന്നും സങ്കല്‍പ്പിക്കപ്പെടുന്ന വസ്തുക്കളിലെല്ലാം സ്ഥിതിചെയ്യുന്ന സത്യമായ ഭാവത്തിന്, ആത്മാവിന് അഭാവം എന്ന അവസ്ഥയില്ല. അത് നിത്യവും ശുദ്ധവുമാണ്. ആത്മാവ് അതിവിദൂരതയിലല്ല സ്ഥിതിചെയ്യുന്നത്. അതിനെ അന്വേഷിച്ച് ഒരിടത്തും അലയേണ്ടതില്ല. ആന്തരിക ദൃഷ്ടികൊണ്ട് ആയാസമില്ലാതെ സ്വയം കണ്ടെത്താവുന്നതാണ് സര്‍വ്വത്ര വ്യാപിച്ച് സമരസത്തോടെ പരിശുദ്ധമായ സ്ഥിതി ചെയ്യുന്ന നിത്യ സത്യവുമാണ് ആത്മാവ് വ്യാമോഹങ്ങളില്‍ നിന്നും വിടുതല്‍ നേടി ആത്മ സ്വരൂപം ഗ്രഹിച്ച് ദൃഷ്ടിയുടെ ആവരണമില്ലാതെ വര്‍ത്തിക്കുന്ന പുരുഷന്‍ ശോകാധീതനായി വിരാജിക്കും അങ്ങനെ ലൗകിക വിഷയങ്ങളില്‍ ഉള്ള വ്യാമോഹത്തില്‍ നിന്നും വിമുക്തനാകുന്ന വ്യക്തിക്ക് സ്വരൂപജ്ഞാനം ലഭിക്കുന്നു. അതുമൂലം കണ്ണിനെ മൂടിയിരിക്കുന്ന മായയാകുന്ന ആ വരണം അകലും അതിനെ തുടര്‍ന്ന് ആ വ്യക്തി നിത്യമായി ദുഃഖ മുക്തനായി പ്രകാശവാനായി തീരുന്നു.

സമസ്ത ജഗത്വം കേവലം സങ്കല്പമാണ് ആത്മാവ് മാത്രമാണ് മുക്തവും സനാതനവും, ഈ ലോകം ഭാവന മാത്രമാണ് മിഥ്യയാണ് അതിനോട് ബന്ധം ഉണ്ടാകുന്നത് മനസ്സിനെ മുടിയിരിക്കുന്ന മായയാണ് ശാശ്വതവും നിത്യവും സര്‍വ്വത്തില്‍ നിന്നും മുക്തവുമായിട്ടുള്ളത് ആത്മാവ് മാത്രമാണെന്നും അഷ്ടാവക്ര മഹര്‍ഷി സൂചിപ്പിക്കുന്നു. തുടര്‍ന്ന് ആത്മാജ്ഞാനിയുടെ നിജസ്ഥിതിയെക്കുറിച്ചും മോക്ഷോപായങ്ങളെ സംബന്ധിച്ചും ആത്മജ്ഞാനത്തിന്റെ ലക്ഷണവും ജനക മഹാരാജാവിന്റെ ആത്മ അനുഭൂതിയെ കുറിച്ചും ഈ ഗീതയില്‍ പറയുന്നുണ്ട് മനുഷ്യജീവിതത്തിലെ ബന്ധമോക്ഷങ്ങള്‍ അതോടൊപ്പം അനാസക്തി യോഗം ധര്‍മ്മര്‍ത്ഥ കാമങ്ങളുടെ നിസാരതയെക്കുറിച്ചും ജീവന്‍ മുക്തന്റെ അവസ്ഥയെക്കുറിച്ചും വര്‍ണ്ണിക്കുന്നു. ആജ്ഞാനോപദേശവും മനുഷജീവിതത്തിലെ ബന്ധവും മോക്ഷവും യഥാര്‍ത്ഥ ജ്ഞാനിയുടെ ലക്ഷണവും വിവരിക്കുന്ന അഷ്ടാവക്ര ഗീത ആത്മസ്വരൂപ പരിചയപ്പെടുത്തലോടെയാണ് അവസാനിക്കുന്നത് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം ഗ്രന്ഥങ്ങളില്‍ നിന്നും കമ്പ്യൂട്ടറിലേക്ക് പകര്‍ന്നുവെങ്കിലും പുരാതന ചരിത്രങ്ങള്‍ക്കോ പുരാതന ഗ്രന്ഥങ്ങള്‍ക്കോ, നമ്മുടെ ഇതിഹാസങ്ങള്‍ക്കോ പ്രാധാന്യം കൊടുത്ത് കാണുന്നില്ല ഭൗതിക വിജ്ഞാനം നമുക്ക് ആവശ്യം വേണ്ടതുതന്നെ ‘ പക്ഷേ അതോടൊപ്പം ആധ്യാത്മിക ജ്ഞാനവും അവര്‍ക്ക് നല്‍കിയാല്‍ മാത്രമേ’ വിദ്യാഭ്യാസം കൊണ്ട് കിട്ടേണ്ട പരിജ്ഞാനം പൂര്‍ണമാകുകയുള്ളൂ എന്ന് ആചാര്യന്മാര്‍ സൂചിപ്പിക്കുന്നു. ഉപരിവിപ്ലവകരമായ വിദ്യാഭ്യാസമല്ല നമുക്ക് ആവശ്യം ആഴത്തില്‍ ചിന്തിക്കുകയും ആത്യന്തികമായ കാഴ്ചപ്പാടിലൂടെ ഏത് വസ്തുവിനെയും വിലയിരുത്തുകയും ചെയ്യുന്ന പാഠ്യപദ്ധതി നടപ്പില്‍ വരണം. അതിന് നമ്മെ ഏറ്റവും സഹായിക്കുന്ന പുരാണ ഇതിഹാസ ഗ്രന്ഥങ്ങളെ കൂടി പരിഗണിച്ചു കൊണ്ടുള്ള പാഠ്യപദ്ധതികളും പഠനോപകരണങ്ങളുമാണ് നാം അവലംബിക്കേണ്ടത്.

Tags: DevotionalHiduismRelevance of Vedas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണത്തിലെ ഫലശ്രുതികള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

പുതിയ വാര്‍ത്തകള്‍

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.