Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍,പ്രതിദിനം 75000 പേര്‍ക്ക് ദര്‍ശനം, സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക്

ശബരിമല വിഷയം പരിഗണിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 07:30 pm IST
inKerala

ശബരിമല: ദര്‍ശനത്തിനുളള സ്‌പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ പ്രതിദിനം 5000 ആയി കുറച്ചു. ഇടത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രാഥമിക നിയന്ത്രണം ഏര്‍പ്പെടുത്തുക. നിലയ്‌ക്കലിലും പരിശോധിച്ച ശേഷം മേ വാഹനങ്ങള്‍ കടത്തി വിടൂ. കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകുന്ന ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഉണ്ടോ എന്ന് കണ്ടക്ടര്‍ പരിശോധിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം പൊലീസ് കെഎസ്ആര്‍ടിസി സിഎംഡിക്ക് നല്‍കി

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വെര്‍ച്വല്‍ ക്യൂ ഇല്ലാതെ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകുന്ന ഭക്തര്‍ക്ക് നിലയ്‌ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കും.നിലയ്‌ക്കലില്‍ വെര്‍ച്വല്‍ ക്യൂ എടുത്താല്‍ ഇവരെ സൗജന്യമായി പമ്പയിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ ദിവസം ദര്‍ശനത്തിന് വലിയ തിരക്കാണുണ്ടായത്.ആവശ്യത്തിന് സൗകര്യമില്ലാതെ തീര്‍ത്ഥാടകര്‍ വലഞ്ഞിരുന്നു. നിരവധി പേര്‍ ദര്‍ശനം കിട്ടാതെ മടങ്ങിയ സംഭവമുണ്ടായി. ഇന്നലെ വൈകിട്ടോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും തിരക്ക് കുറഞ്ഞിരുന്നില്ല.

ശബരിമല വിഷയം പരിഗണിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി ബുധനാഴ്ച നിര്‍ദേശിച്ചു. സ്‌പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണമെന്നും വെര്‍ച്വല്‍ ക്യു ബുക്കിംഗ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.

വെര്‍ച്വല്‍ ബുക്കിംഗിലും ഇനി വിട്ട് വീഴ്ച പാടില്ലെന്നാണ് കോടതി നിര്‍ദേശം. ഷെഡ്യൂള്‍ സമയത്തിന് 6മണിക്കൂര്‍ മുമ്പും 18 മണിക്കൂറിന് ശേഷവും മാത്രമാകും അനുമതി.ഈ സമയപരിധിക്കപ്പുറമുള്ള വെര്‍ച്വല്‍ ക്യു ബുക്കിംഗും ഇനി അംഗീകരിക്കില്ല. വെര്‍ച്വല്‍ ക്യു ടിക്കറ്റുള്ള എല്ലാ ഭക്തര്‍ക്കും അനുമതി നല്‍കുന്നതാണ് തിരക്ക് അനിയന്ത്രിതമാകാന്‍ കാരണം.

ആറ് മാസം മുമ്പെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ കോടതി എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്ന് ചോദിച്ചു.നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണം. ഇവിടെ പരമാവധി എത്ര പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നതിന് കണക്കുകളുണ്ടോ എന്ന് കോടതി ആരാഞ്ഞു. സെക്ടറുകളുടെ വിസ്തീര്‍ണം കണക്കിലെടുത്ത് വേണം ഭക്തരുടെ എണ്ണം നിശ്ചയിക്കാന്‍.

കുട്ടികളും പ്രായമായവരും മണിക്കൂറുകളാണ് നീണ്ട ക്യൂവില്‍ കാത്ത് നില്‍ക്കുന്നത്. ഉത്സവം നടത്തുന്നത് പോലെ അല്ല, മണ്ഡലം മകരവിളക്ക് സീസണ്‍. വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. പൊലീസിനെ ഉപയോഗിച്ച് പരമാവധി തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയപ്പോള്‍ തിരക്ക് നിയന്ത്രിക്കല്‍ പൊലീസിന്റെ മാത്രം പണിയല്ലെന്നും ശാസ്ത്രീയമായി ഇത് കൈകാര്യം ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Tags: HighcourtSABARIMALAVirtual QuePilgrimsSpot bookingCrowd
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.