കണ്ണൂര്‍: നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടു കത്തിച്ച പൊലീസിന് 5000 രൂപ പിഴ ചുമത്തി. കണ്ണൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്തെ പൊലീസ് മൈതാനിയില്‍ മാലിന്യം കത്തിച്ചുവെന്ന പരാതിയിലാണ് ജില്ലാ എന്‍ഫോഴ്മെന്റ് സക്വാഡ് നടപടിയെടുത്തത്.
പൊലീസുകാര്‍ പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യമടക്കമാണ് പരാതി ലഭിച്ചത്.
സ്‌ക്വാഡ് പരിശോധന നടത്തി കാര്യം ബോധ്യപ്പെട്ടതോടെയാണ് പിഴ ചുമത്തിയത്. മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് ‘ 9446 700 800’ എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
















