Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചി തുറമുഖത്ത് കൂടുതല്‍ സൗകര്യങ്ങള്‍: കപ്പല്‍ചാല്‍ ആഴം കൂട്ടുന്നു

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Nov 11, 2025, 05:17 am IST
inKerala

മട്ടാഞ്ചേരി: കൊച്ചി തുറമുഖം, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസനത്തിന് കൂടുതല്‍ പദ്ധതികളൊരുക്കുന്നു. കപ്പല്‍ചാല്‍ ആഴം കൂട്ടല്‍, മറ്റു രാജ്യാന്തര ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിലേക്കുള്ള ചരക്ക് ആകര്‍ഷിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍ തുടങ്ങി ബഹുമുഖ പദ്ധതികളാണ് തയ്യാറാക്കുന്നത്.

കണ്ടെയ്‌നര്‍ ചരക്ക് നീക്കത്തോടൊപ്പം, ക്രൂയിസ് ടൂറിസം വികസനവും ലക്ഷ്യമിടുന്നുണ്ട്. 2023- 2024 വര്‍ഷം ഏഴര ലക്ഷം കണ്ടെയ്‌നറുകളാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ കൈകാര്യം ചെയ്തത്. എന്നാല്‍ 30 ലക്ഷത്തിലേറെ കണ്ടെയ്‌നറുകള്‍ സമീപത്തെ അന്യരാജ്യ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിലേക്ക് പോകുന്നുണ്ട്. അത് കൊച്ചിയടക്കമുള്ള ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. വിഴിഞ്ഞം തുറമുഖ വികസന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞുള്ള മുന്നേറ്റവും ലക്ഷ്യമിടുന്നുണ്ട്. കൊച്ചി കപ്പല്‍ചാല്‍ ആഴം കൂട്ടുന്നതാണ് പ്രധാനം. തുറമുഖത്ത് നിന്ന് പുറംകടലിലേക്കുള്ള 12 കിലോമീറ്റര്‍ നീളമുള്ള കപ്പല്‍ചാല്‍ നിലവിലെ 14.5 മീറ്ററില്‍ നിന്ന് 16 മീറ്ററായി വര്‍ധിപ്പിക്കുകയാണ്, 900 കോടിയാണ് ചെലവ്.

2026 ജൂലൈ മാസത്തോടെ ആഴം കൂട്ടല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കൂടുതല്‍ മദര്‍ഷിപ്പുകള്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആഴം നിലനിര്‍ത്താന്‍ നിലവില്‍ 90 കോടി ചെലവഴിക്കുന്നുണ്ട്. 16 മീറ്റര്‍ ആഴം നിലനിര്‍ത്താനും പദ്ധതിയുണ്ട്. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് കുടുതല്‍ കണ്ടെയ്‌നറുകളെത്താന്‍ ഇളവുകള്‍, കണക്ടിവിറ്റി ഒരുക്കല്‍ എന്നിവയും ലക്ഷ്യമിടുന്നുണ്ട്.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ദുബായ് പോര്‍ട്ട് കൂടുതല്‍ കപ്പലുകള്‍ കടന്നെത്താനും, കയറ്റിറക്കുമതിക്കുള്ള സമയത്തിന്റെ ദൈര്‍ഘ്യം കുറയ്‌ക്കാനും കുടുതല്‍ ക്രെയിനുകള്‍ ഒരുക്കിക്കഴിഞ്ഞു. മൂന്ന് മെഗാവാട്ട് വൈദ്യുതി സംവിധാനം അഞ്ച് മെഗാവാട്ട് ആക്കി. റോഡ്, റെയില്‍ കണക്റ്റിവിറ്റി വിപുലീകരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും നടക്കുകയാണ്.

 

Tags: Cochin Shipyard LtdShip channel deepeningVallarpadam Container Terminal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവിക സേനയ്ക്കു വേണ്ടി കൊച്ചിന്‍ ഷിപ്യാഡ് നിര്‍മിച്ച 2 അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ (ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് - എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) നീറ്റിലിറക്കിയപ്പോള്‍
Kerala

നാവിക സേനക്കായി നിര്‍മ്മിച്ച രണ്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍കൂടി നീറ്റിലിറക്കി കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ്

Kerala

കപ്പല്‍ നിര്‍മാണ വിപണിയില്‍ വന്‍മുന്നേറ്റം; കാര്‍ഗോ വെസലുകള്‍ക്കുള്ള ഓര്‍ഡര്‍ കരസ്ഥമാക്കി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.