Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ദേശീയ ജലപാതകളിലൂടെ മുന്നോട്ടൊഴുകുന്ന സുസ്ഥിര ലോജിസ്റ്റിക്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 04:15 am IST
in Article

ട്രക്കുകളില്‍ കൊണ്ടുപോകുന്നതിനു പകരം ചരക്കുകള്‍ ബാര്‍ജുകളില്‍ ഒഴുകിനീങ്ങുന്നു; ലോജിസ്റ്റിക് ഇടനാഴികള്‍ ഹൈവേകള്‍ക്കുപകരം നദികളിലൂടെ കുതിക്കുന്നു; വ്യാപാരം വികസിക്കുമ്പോഴും കാര്‍ബണ്‍ പാദമുദ്രകള്‍ ചുരുങ്ങുന്നു. അത്തരത്തിലുള്ള ഭാവി ഭാരതത്തെ സങ്കല്‍പ്പിച്ചു നോക്കൂ. ആ ഭാവി വെറും ഭാവനയല്ല; നമ്മുടെ കൈയെത്തും ദൂരത്താണത്. ഭാരതം വികസിതവും സ്വയംപര്യാപ്തവുമാകണമെങ്കില്‍, ഉള്‍നാടന്‍ ജലഗതാഗതം (IWT) സുസ്ഥിര ലോജിസ്റ്റിക്‌സ് വിപ്ലവത്തിന്റെ അച്ചുതണ്ടായി മാറണം.

നദികള്‍ കഴിഞ്ഞ 4000 വര്‍ഷമായി രാജ്യത്തിന്റെ വ്യാപാരത്തിന്റെ വാഹകരായിരുന്നു. അവ ലോഥലിനെ റോമുമായും, ബംഗാളിനെ ബര്‍മയുമായും, അസമിനെ തെക്കുകിഴക്കന്‍ ഏഷ്യയുടെ മറ്റു ഭാഗങ്ങളുമായും കൂട്ടിയിണക്കി. എന്നിരുന്നാലും, വേഗതയുടെയും ഉരുക്കിന്റെയും തിളക്കവുമായെത്തിയ റോഡുകളും റെയില്‍വേകളും നദികളെ പിന്തള്ളി മുന്നോട്ടുവന്നു. ഇന്ന്, കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും സാമ്പത്തിക സമ്മര്‍ദങ്ങളുടെയും കാലഘട്ടത്തില്‍, കാറ്റു വീണ്ടും മാറിവീശുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഉള്‍നാടന്‍ ജലപാതകള്‍ക്കു ശ്രദ്ധ ലഭിച്ചു. ദേശീയ ജലപാതകളിലൂടെയുള്ള ചരക്കുനീക്കം 2013-14-ലെ 18.1 ദശലക്ഷം മെട്രിക് ടണ്ണില്‍നിന്ന് 2024-25-ല്‍ 145.84 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു. പ്രവര്‍ത്തനച്ചെലവ് ഈ യുക്തിയെ ശരിവയ്‌ക്കുന്നു. ജലമാര്‍ഗം ടണ്‍-കിലോമീറ്ററിന് 1.20രൂപയും റെയില്‍ വഴി 1.40-ഉം റോഡുമാര്‍ഗം 2.28-ഉം ആണു ചെലവുവരുന്നത്. ജലപാതകള്‍ ലാഭകരവും ഇന്ധനക്ഷമവുമാണ്. റോഡുമാര്‍ഗം ഒരു ടണ്‍-കിലോമീറ്ററിന് 0.0313 ലിറ്ററും, റെയില്‍ മാര്‍ഗം 0.0089 ലിറ്ററുമാണ് ഇന്ധനം ആവശ്യമെങ്കില്‍, ജലമാര്‍ഗം വേണ്ടത് 0.0048 ലിറ്റര്‍ മാത്രമാണ്. ഏതു വിതരണശൃംഖലാ പരിപാലനത്തിന്റെയും കണ്ണുതുറപ്പിക്കുന്നതാണ് ഈ കണക്കുകള്‍.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, നദികളില്‍ ടണ്‍-കിലോമീറ്ററിന്, ഹരിതഗൃഹവാതക ബഹിര്‍ഗമനം റോഡുകളിലൂടെയുള്ളതിന്റെ അഞ്ചിലൊന്നു മാത്രമാണ് എന്നതാണ്. ഗംഗയിലോ ബ്രഹ്‌മപുത്രയിലോ സഞ്ചരിക്കുന്ന ഓരോ ബാര്‍ജും ചരക്കുകള്‍ കൊണ്ടുപോകുക മാത്രമല്ല, ഭാരതത്തിന്റെ കാര്‍ബണ്‍ മനസ്സാക്ഷിയെ ശുദ്ധീകരിക്കുക കൂടിയാണ്.

2016-ല്‍ ഭാരത സര്‍ക്കാര്‍ അംഗീകരിച്ച NW1 ലെ ജല്‍ മാര്‍ഗ് വികാസ് പദ്ധതി, ഗംഗ-ഭാഗീരഥി-ഹൂഗ്ലി നദീതടത്തിലെ ചരക്കുനീക്കത്തില്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. ദേശീയ പാത ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ (NHLML) പങ്കാളിത്തത്തോടെ വാരാണസി, സാഹിബ്ഗഞ്ജ് തുടങ്ങിയ ബഹുതല ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അതേസമയം, ഇന്ത്യന്‍ പോര്‍ട്ട് റെയില്‍ & റോപ്വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവ വഴിയുള്ള റെയില്‍ ബന്ധങ്ങള്‍ കെട്ടിപ്പടുത്ത് നദി, റെയില്‍, റോഡ് എന്നിവയെ തടസ്സമില്ലാതെ സംയോജിപ്പിക്കുന്നു. NW2 (ബ്രഹ്‌മപുത്ര നദി) യില്‍, ജോഗീഘോപ ഐഡബ്ല്യുടി ടെര്‍മിനല്‍ ബഹുതല ലോജിസ്റ്റിക്‌സ് പാര്‍ക്കുമായി (MMLP) ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ഇന്‍ഡോ-ബംഗ്ലാദേശ് ഔപചാരിക പാതവഴി കൊല്‍ക്കത്ത, ഹല്‍ദിയ തുറമുഖങ്ങളെയും കൂട്ടിയിണക്കുന്നു.

ഐഡബ്ല്യുടിയുടെ സാധ്യതകള്‍ ഇതിനകം പ്രവര്‍ത്തനത്തില്‍ ദൃശ്യമാണ്. പ്രധാനമന്ത്രി അടുത്തിടെ ഉദ്ഘാടനം ചെയ്ത അസമിലെ നുമാലിഗഢ് റിഫൈനറി ലിമിറ്റഡ് വിപുലീകരണ പദ്ധതി നോക്കാം. ഓവര്‍ ഡൈമന്‍ഷണല്‍ കാര്‍ഗോ (ഒഡിസി), ഓവര്‍ വെയ്റ്റ് കാര്‍ഗോ (ഒഡബ്ല്യുസി) എന്നിവയുള്‍പ്പെടെ, എണ്ണ ശുദ്ധീകരണശാലയ്‌ക്കുള്ള ഭാരമേറിയ ഉപകരണങ്ങള്‍ ഐഡബ്ല്യുഎഐയുടെ മേല്‍നോട്ടത്തില്‍ ഇന്‍ഡോ-ബംഗ്ലാദേശ് ഔപചാരിക പാതവഴിയും ബ്രഹ്‌മപുത്ര നദിയിലൂടെയുമാണ് എത്തിച്ചത്. തിരക്കേറിയ ഹൈവേകള്‍ ഒഴിവാക്കി, എന്‍ആര്‍എല്‍ ജെട്ടിയിലേക്കു കാര്യക്ഷമമായും സുരക്ഷിതമായും നീങ്ങിയ 24 ചരക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. അമിതഭാരമുള്ള ചരക്കുകളില്‍ റോഡുഗതാഗതത്തിന്റെ സങ്കീര്‍ണതകള്‍ ഇത് ഒഴിവാക്കുന്നു. നദീമാര്‍ഗമുള്ള ലോജിസ്റ്റിക്‌സ് പാരിസ്ഥിതികമായി പ്രായോഗികം മാത്രമല്ല, ചെലവുകാര്യക്ഷമത, സുരക്ഷ, സുസ്ഥിരത എന്നിവ സംയോജിപ്പിച്ച്, ഭാരതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വ്യാവസായിക കയറ്റുമതികള്‍ കൈകാര്യം ചെയ്യാന്‍ പൂര്‍ണമായും പ്രാപ്തമാണെന്നും ഈ പ്രവര്‍ത്തനം കാണിച്ചുതന്നു.

ബഹുതല കേന്ദ്രങ്ങള്‍ സജീവമാകുന്നതോടെ, ജലമാര്‍ഗമുള്ള ചരക്കുനീക്കം ചെലവുകുറഞ്ഞതും സംശുദ്ധവും വേഗതയേറിയതുമാകും. ആഗോള നിക്ഷേപകര്‍ കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, പാരിസ്ഥിതിക ആഘാതത്തിന്റെ അടിസ്ഥാനത്തിലും വിതരണശൃംഖലകളെ വിലയിരുത്തുന്ന ലോകത്ത്, നദീഗതാഗതത്തിലേക്കു മാറുന്നതു തന്ത്രപരമായ മുന്‍ഗണന നല്‍കുന്നു. കാര്‍ബണ്‍ ചട്ടങ്ങള്‍ പാലിക്കല്‍ പ്രധാന ഘടകമായി മാറിയിരിക്കുന്നു. ഇത് ഉള്‍നാടന്‍ ജലപാതകളെ ആധുനിക ലോജിസ്റ്റിക്‌സിന്, മികച്ചതും സുസ്ഥിരവുമായ തെരഞ്ഞെടുപ്പാക്കി മാറ്റുന്നു. ജലമാര്‍ഗം ചരക്കുനീക്കം നടത്തുന്നതിലൂടെ, കുറഞ്ഞ ചെലവ് എന്ന നേട്ടത്തിനൊപ്പം, മികച്ച പാരിസ്ഥിതിക-സാമൂഹ്യ-ഭരണനിര്‍വഹണ യോഗ്യതകള്‍ എന്ന നേട്ടവും കൈവരും.

ഇവിടെ യഥാര്‍ഥ സാമൂഹ്യമെച്ചം കൂടിയുണ്ട്. ട്രക്കുകള്‍ കുറയുമ്പോള്‍ അപകടങ്ങള്‍ കുറയുന്നു; റോഡ് അറ്റകുറ്റപ്പണിയുടെ സമ്മര്‍ദം കുറയുന്നു; വായു മലിനീകരണം കുറയുന്നു. ഒപ്പം, കൂടുതല്‍ സ്ഥിരതയുള്ള ഗ്രാമീണ സമ്പദ്വ്യവസ്ഥ കൈവരുന്നു. ഒരിക്കല്‍ കടത്തുഗതാഗതത്തെയോ ചെറുകിട വ്യാപാരത്തെയോ ആശ്രയിച്ചിരുന്ന പല നദീതീര സമൂഹങ്ങള്‍ക്കും ലോജിസ്റ്റിക്‌സ് പിന്തുണ, കൈകാര്യം ചെയ്യല്‍, സംഭരണം, ഉള്‍നാടന്‍ തുറമുഖ സേവനങ്ങള്‍ എന്നിവയില്‍ പുതിയ ലക്ഷ്യം കണ്ടെത്താന്‍ കഴിയും.

തീര്‍ച്ചയായും; പ്രതിസന്ധികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. കാലാവസ്ഥവ്യതിയാനം നദീസഞ്ചാരത്തെ ബാധിക്കുന്നു. ചില പ്രദേശങ്ങളില്‍ നിരന്തരമായ ഡ്രെഡ്ജിങ് ആവശ്യമാണ്. കപ്പലുകളുടെ എണ്ണം പരിമിതമാണ്. സംസ്ഥാനങ്ങള്‍, തുറമുഖങ്ങള്‍, മന്ത്രാലയങ്ങള്‍ എന്നിവയിലുടനീളം സ്ഥാപനപരമായ ഏകോപനം വെല്ലുവിളിയാണ്. എന്നാല്‍, സര്‍ക്കാര്‍ നേരിട്ട് ഇവയില്‍ ഇടപെടുകയാണ്. ആദ്യന്തമുള്ള ഡ്രെഡ്ജിങ്, ബഹുതല കേന്ദ്രങ്ങള്‍ വികസിപ്പിക്കല്‍, ഉള്‍നാടന്‍ യാനപാത്രനിയമം പോലുള്ള നയസങ്കേതങ്ങള്‍ സ്ഥാപിക്കല്‍, ദേശീയ ജലപാതകളില്‍ സ്വകാര്യ ജെട്ടികള്‍ക്ക് അനുമതിയേകല്‍, ‘ഹരിത് നൗക’ പ്രകാരം പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ കൂടുതല്‍ പാലിക്കുന്നതിലൂടെ മേഖലയെ സംശുദ്ധവും ഹരിതവുമാക്കല്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇഅഞഉ (കാര്‍ഗോ ഡേറ്റ പോര്‍ട്ടല്‍), ജല്‍യാന്‍ & നാവിക്, ജല്‍ സമൃദ്ധി, ജഅചക, നൗദര്‍ശിക (നാഷണല്‍ റിവര്‍ ട്രാഫിക് ആന്‍ഡ് നാവിഗേഷന്‍ സിസ്റ്റം) പോര്‍ട്ടലുകളും വെസല്‍ ട്രാക്കിങ് സിസ്റ്റങ്ങളും പോലുള്ള ഡിജിറ്റല്‍ സങ്കേതങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും തടസങ്ങള്‍ കുറയ്‌ക്കുകയും ചെയ്യുന്നു.

ആഗോളതലത്തില്‍, മാതൃക വ്യക്തമാണ്. ഡാന്യൂബ്, റൈന്‍ നദികള്‍ യൂറോപ്പിന്റെ പ്രധാന ചരക്കുവാഹകരാണ്. കൂടുതല്‍ സഞ്ചാരയോഗ്യമായ നദികളുടെ സമ്പന്നമായ ശൃംഖലയുള്ള ഭാരതത്തിന് ഈ മേഖലയില്‍ സവിശേഷസ്ഥാനമുണ്ട്. 2070-ഓടെ നെറ്റ്-സീറോ എന്ന ലക്ഷ്യം ഭാരതം ഗൗരവമായി പിന്തുടരുമ്പോള്‍, ജലപാതകള്‍ താല്‍ക്കാലിക മാര്‍ഗമല്ല; അനിവാര്യമാണ്. കാര്യക്ഷമത, ലാഭം, പരിസ്ഥിതി എന്നീ എല്ലാ മാനദണ്ഡങ്ങളിലും അവ വിജയിക്കുന്നു. കണക്കുകള്‍ ശരിയാണ്; കാലാവസ്ഥാപരമായ വാദം അലംഘനീയമാണ്; കൂടാതെ, സാംസ്‌കാരികപരമായ യുക്തി നിഷേധിക്കാനാകാത്തതും.

നദികളാണു നമ്മുടെ നാഗരികത കെട്ടിപ്പടുത്തത്. നമ്മുടെ സമ്പന്നമായ പൈതൃകം സ്വീകരിച്ചും ആഗോളതലത്തിലെ മികച്ച രീതികള്‍ സമന്വയിപ്പിച്ചും, പുനരുജ്ജീവിപ്പിച്ചതും ആധുനികവല്‍ക്കരിച്ചതുമായ ഉള്‍നാടന്‍ ജലഗതാഗത സംവിധാനത്തിലൂടെ സുസ്ഥിരമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ഭാരതം സജ്ജമാണ്. ഗതിവേഗം നമുക്കൊപ്പമാണ്. നമുക്ക് അനുകൂലമായ ആ പ്രവാഹമിപ്പോള്‍ ഹരിത ലോജിസ്റ്റിക്‌സിന്റെ ഭാവിയിലേക്ക് ഭാരതത്തെ നയിക്കുന്ന കരുത്തായി മാറുന്നു.

Tags: national waterwaysSustainable logisticsInland waterway transport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.