Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പീഡനക്കേസിൽ പ്രതിയായിരുന്ന ജഗതി ശ്രീകുമാറിനെ ആദരിക്കുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല:.വേടന് അവാർഡ് കൊടുത്ത നടപടി ശുദ്ധ അസംബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 08:45 am IST
in Entertainment

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അടുത്തിടെ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഗാനരചനയ്‌ക്ക് വേടന് അവാർഡ് നൽകിയതും കുട്ടികളെ പൂർണമായി ഒഴിവാക്കിയതും ഒക്കെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ദേവനന്ദയ്‌ക്കും ദീദി ദാമോദരനും പിന്തുണ പ്രഖ്യാപിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. മധുപാലിനെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് എതിരെ ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത തരത്തിലാണ് പ്രതിഷേധം നടക്കുന്നത്. അക്കൂട്ടത്തിൽ ബാലതാരമായി ദേവനന്ദയും ഉണ്ടായിരുന്നു. തനിക്ക് വേണ്ടി ആയിരുന്നില്ല ആ കുട്ടി പ്രതികരിച്ചത്. തനിക്ക് ശേഷം സിനിമയിലേക്ക് വരുന്ന കുരുന്നുകൾക്ക് കൂടി വേണ്ടിയായിരുന്നു. കുട്ടികളുടെ ചിത്രത്തെയും ബാലതാരങ്ങളെയും അപ്പാടെ അവഗണിച്ചു എന്നാണ് പറയുന്നത്.

ദേവനന്ദയുടെ കുറിപ്പിൽ പറയുന്നത് നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത് എന്നാണ്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണ്. ഇനി വരുന്ന തലമുറയ്‌ക്ക് നേരെയാണ് ജൂറി കണ്ണടച്ചത്. രണ്ട് കുട്ടികൾക്ക് അവാർഡ് നിഷേധിച്ചു കൊണ്ടാവരുത് ഈ വിഷയത്തിൽ പ്രതികരിക്കേണ്ടത്. കുട്ടികളുടെ അവകാശങ്ങൾക്ക് നേരെ കണ്ണടച്ചിരിക്കുകയാണ് ജൂറി ചെയർമാൻ. എല്ലാവരും ഇത് ചർച്ച ചെയ്യണമെന്നും ദേവനന്ദ കുറിച്ചു.

യാതൊരു തരത്തിലും ഈ പ്രവണതയെ അംഗീകരിക്കാനോ ന്യായീകരിക്കാനോ സാധിക്കില്ല. ഈ അനീതിക്ക് എതിരെ പ്രതികരിച്ചതിന് ആ കുട്ടിക്ക് എതിരെ സൈബർ ആക്രമണം നടക്കുകയാണ്. ചില സൈബർ പോരാളികൾ പറയുന്നു, ചെറിയ വായിൽ വലിയ വർത്തമാനം പറയേണ്ട എന്നും നീ എവിടുത്തെ നടിയാണ് എന്നുമൊക്കെ. നീ സംഘിയാണ്, മങ്കിയാണ് എന്നൊക്കെ. ആ കുട്ടിയുടെ മാതാവിനെയും പിതാവിനെയും പോലും തെറി പറയുകയാണ് ഇക്കൂട്ടർ.

ബേബി ശ്യാമിലിയേയും ബേബി ശ്യാമിലിയെയും ഒക്കെ പോലെ നന്നായി അഭിനയിക്കാൻ ശേഷിയുള്ള ഒരു കുട്ടിയാണ് ദേവനന്ദ. മാളികപ്പുറം എന്ന ചിത്രം റെക്കോർഡ് കളക്ഷൻ നേടിയതാണ്. ആ കുട്ടിയെ മുളയിലേ നുള്ളാൻ ചില വ്യഗ്രത കാണുന്നുണ്ടോ എന്നാണ് സംശയം. ബാലതാരങ്ങളുടെ കാര്യത്തിൽ കർക്കശ നിലപാട് എടുക്കാതെ ചില വിട്ടുവീഴ്‌ചകൾ ആകാമെന്നാണ് പറയാനുള്ളത്.

ജൂറിമാർ കാണിച്ചത് ശുദ്ധ അസംബന്ധം ആണ്. ദീദി ദാമോദരനും ജൂറിക്കും സർക്കാരിനും എതിരെ രംഗത്ത് വന്നിരുന്നു. മികച്ച ഗാനരചയിതാവിനുള്ള അവാർഡ് വേടന് നൽകിയതിനെയാണ് ദീദി ദാമോദരൻ വിമർശിച്ചത്. വേടന്റെ പാട്ടിനോടൊ വരികളോടോ അവർക്ക് ഒരു എതിർപ്പുമില്ല. എന്നാൽ വേടനെതിരെ പരാതി കൊടുത്ത പെൺകുട്ടിയുടെ മുറിവിൽ നിന്നൊഴുകുന്ന ചോര കാണുമ്പോൾ ഇതൊരു അന്യായമാണ്.
പീഡനക്കാരെ സംരക്ഷിക്കില്ലെന്ന സർക്കാർ പ്രഖ്യാപനം വെറും വാക്കായി.

വേടന്റെ പുരസ്‌കാരത്തിന്റെ കാര്യം എടുത്താൽ ഞാൻ നൂറ് ശതമാനവും ദീദി ദാമോദരന്റെ പക്ഷമാണ്. ഞാൻ അവരുടെ അഭിപ്രായത്തോട് യോജിക്കുന്നു. മുൻകാലങ്ങളിൽ ഇത്തരം കേസുകൾ കണക്കിലെടുത്ത് മുൻപ് പലരെയും അവാർഡുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പീഡന ആരോപണം നേരിടുന്ന വ്യക്തി നിർമ്മിച്ച സിനിമ ഒന്നാകെ ഒഴിവാക്കിയ ചരിത്രവുമുണ്ട്.

ഹോം വിജയ് ബാബു നിർമ്മിച്ചതിന്റെ പേരിൽ അന്ന് മഞ്ജു പിള്ളയ്‌ക്കും ഇന്ദ്രൻസിനും അവാർഡ് നിഷേധിക്കപ്പെട്ടിരുന്നു. അതുപോലെ വിഎസ് ഭരിക്കുന്ന കാലത്ത് പീഡനക്കേസിൽ പ്രതിയായിരുന്ന ജഗതി ശ്രീകുമാറിനെ ആദരിക്കുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ജഗതിയെ പൊന്നാട അണിയിക്കാൻ വിഎസ് അന്ന് കൂട്ടാക്കിയിരുന്നില്ല.

പ്രേംകുമാർ ആശാ സമരത്തിനെ അനുകൂലിച്ചതും നിലമ്പൂർ തിരഞ്ഞെടുപ്പിൽ എം സ്വരാജിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാത്തതും കണക്കിലെടുത്ത് ഒരു മുന്നറിയിപ്പുമില്ലാതെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. പകരം അക്കാദമി ചെയർമാൻ ആയി റസൂൽ പൂക്കുട്ടിയെ നിയമിച്ചു. എകെ ബാലൻ മന്ത്രിയായിരുന്നപ്പോൾ ചലച്ചിത്ര ക്ഷേമനിധി പി ശ്രീകുമാറിന് കീഴിൽ ഗംഭീരമായി പ്രവർത്തിച്ചു.

എന്നാൽ സജി ചെറിയാൻ മന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോൾ ക്ഷേമനിധി ബോർഡിലേക്ക് മധുപാലിനെ കൊണ്ട് വന്നു. ഒരു പ്രസ്ഥാനത്തെ എങ്ങനെ ഒക്കെ നശിപ്പിക്കാം എന്നതാണ് ഇപ്പോൾ അത് വ്യക്തമാക്കുന്നത്. പെൻഷൻ മുടങ്ങി, എപ്പോഴെങ്കിലും വന്നാൽ ആയി. ഇക്കഴിഞ്ഞ അഞ്ച് വർഷത്തിന് ഇടയിൽ ഒരു 100 രൂപ പോലും പെൻഷൻ കൂട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല.

Tags: Actor MadhupalMinister Saji CheriyanRapper vedanv s achutanadanJagathy Sreekumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

Entertainment

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

Kerala

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല്

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

Kerala

വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തില്‍ ജീവനൊടുക്കി ദമ്പതികള്‍

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.