Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജിയില്‍ കേരളം സൗരാഷ്‌ട്രയെ 160ന് പുറത്താക്കി; മിന്നിച്ച് നിധീഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 07:12 am IST
in Cricket
എം.ഡി.നിധീഷിനൊപ്പം സഹതാരങ്ങള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

എം.ഡി.നിധീഷിനൊപ്പം സഹതാരങ്ങള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു

തിരുവനന്തപുരം: എം.ഡി. നിധീഷിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ ബലത്തില്‍ സൗരാഷ്‌ട്രയ്‌ക്കെതിരായ രഞ്ജി ക്രിക്കറ്റിന്റെ ആദ്യ ദിനം കേരളം ശക്തമായ നിലയില്‍. സൗരാഷ്‌ട്രയുടെ ആദ്യ ഇന്നിങ്‌സ് 160 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങ് ആരംഭിച്ച കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുത്തു.

ടോസ് നേടി സൗരാഷ്‌ട്രയെ ആദ്യം ബാറ്റ് ചെയ്യാനയച്ച കേരളത്തിന് ബൗളര്‍മാര്‍ ഉജ്ജ്വല തുടക്കം സമ്മാനിച്ചു. സൗരാഷ്‌ട്ര അക്കൗണ്ട് തുറക്കും മുന്‍പെ ആദ്യ വിക്കറ്റ് വീഴ്‌ത്തി ആധിപത്യം തുടങ്ങി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഹാര്‍വിക് ദേശായിയെ പുറത്താക്കി നിധീഷ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു. ഏഴാം ഓവറില്‍ തുടരെയുള്ള പന്തുകളില്‍ ചിരാഗ് ജാനിയെയും(അഞ്ച്) അര്‍പ്പിത് വസവദയെയും(പൂജ്യം) പുറത്താക്കി നിധീഷ് വീണ്ടും പ്രഹരമേല്‍പിച്ചു. ഇതോടെ മൂന്ന് വിക്കറ്റിന് ഏഴ് റണ്‍സെന്ന നിലയിലായ സൗരാഷ്‌ട്രയെ ജയ് ഗോഹിലും പ്രേരക് മങ്കാദും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത് . ഇരുവരും ചേര്‍ന്ന് 69 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഉച്ചഭക്ഷണത്തിന് തൊട്ടു മുന്‍പ് പ്രേരക് മങ്കാദിനെ(13) പുറത്താക്കി നിധീഷ് വീണ്ടും കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. അടുത്ത ഓവറില്‍ അന്‍ഷ് ഗോസായിയെയും(ഒന്ന്) ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ച് നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മറുവശത്ത് ഉറച്ച് നിന്ന ജയ് ഗോഹില്‍ തുടര്‍ന്നെത്തിയ ഗജ്ജര്‍ സമ്മാറുമായി ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു നീക്കി. ഇരുവരും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 84 റണ്‍സെടുത്ത ജയ് ഗോഹിലിനെ ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കിയതോടെ സൗരാഷ്‌ട്രയുടെ ഇന്നിങ്‌സ് വീണ്ടും തകര്‍ച്ചയിലേക്ക് നീങ്ങി. 23 റണ്‍സെടുത്ത ഗജ്ജറിനെയും 11 റണ്‍സെടുത്ത ധര്‍മ്മേന്ദ്ര സിങ് ജഡേജയെയും ഒരു റണ്ണെടുത്ത ഹിതന്‍ കാംബിയെയും പുറത്താക്കി ബാബ അപരാജിത് സൗരാഷ്‌ട്രയുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചു. ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്ഘട്ടിനെ കൂടി പുറത്താക്കി നിധീഷ് വിക്കറ്റ് നേട്ടം ആറായി ഉയര്‍ത്തി. കേരളത്തിനായി ബാബ അപരാജിത് മൂന്നും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹന്‍ കുന്നുമ്മലും എ കെ ആകര്‍ഷും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. ഇരുവരും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 61 റണ്‍സ് പിറന്നു. രോഹന്‍ കുന്നുമ്മല്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ അതിവേഗത്തിലാണ് കേരളത്തിന്റെ ഇന്നിങ്‌സ് മുന്നോട്ടു നീങ്ങിയത്. ആദ്യ ദിവസത്തെ കളി അവസാനത്തോട് അടുക്കെ ആകര്‍ഷിന്റെയും(18) സച്ചിന്‍ ബേബിയുടെയും(ഒന്ന്) വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. ഹിതെന്‍ കാംബിയാണ് രണ്ട് പേരെയും പുറത്താക്കിയത്. ഒന്നാം ദിവസത്തെ മത്സരം അവസാനിപ്പിക്കുമ്പോള്‍ 59 റണ്‍സുമായി രോഹന്‍ കുന്നുമ്മലും രണ്ട് റണ്‍സെടുത്ത് അഹ്‌മദ് ഇമ്രാനും ആണ് ക്രീസില്‍.

Tags: NidheeshRanji Trophy Cricketerala bowl out Saurashtra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജി ട്രോഫി ജേതാക്കളായ ജമ്മു കശ്മീര്‍ ടീം കിരീടവുമായി ആഘോഷത്തില്‍
Cricket

പുതുജേതാക്കള്‍… രഞ്ജി: ജമ്മുവിന് കന്നിക്കിരീടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പരാജയ ശേഷം മൈതാനം വിടുന്ന ഭാരത ടീം
Cricket

രഞ്ജിയെ ഒഴിവാക്കി, ആരവങ്ങളില്‍ മതിമറന്നതിന്റെ ദുരന്തം

Cricket

രഞ്ജി: കേരളം മധ്യപ്രദേശിനെതിരെ

Cricket

രഞ്ജി: കേരള- സൗരാഷ്‌ട്ര മത്സരം സമനില; ആദ്യ ഇന്നിങ്‌സ് ലീഡില്‍ കേരളത്തിന് മൂന്ന് പോയിന്റ്

2024-25 രഞ്ജി ട്രോഫി റണ്ണേഴ്‌സ് അപ്പ് കിരീടവുമായി കേരള ക്രിക്കറ്റ് ടീം
Cricket

റണ്ണേഴ്‌സ് അപ്പ്: അഭിമാനപൂര്‍വം കേരളം

പുതിയ വാര്‍ത്തകള്‍

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.